മതവിദ്വേഷം വളർത്തുന്ന പാഠഭാഗങ്ങൾ: പ്രതികൾ റിമാൻഡിൽ
Friday, December 9, 2016 4:04 PM IST
കൊച്ചി: മതവിദ്വേഷം വളർത്തുന്ന പാഠഭാഗങ്ങൾ ചക്കരപ്പറമ്പ് പീസ് ഇന്റർനാഷണൽ സ്കൂളിൽ പഠിപ്പിക്കാൻ ഇടയാക്കിയ സംഭവത്തിൽ പിടിയിലായ മുംബൈ സ്വദേശികളെകോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നവി മുംബൈ സ്വദേശികളായ സൃഷ്‌ടി ഹോംസിൽ ദാവൂദ് വെയ്ത് (38), സെക്ടർ സ്ട്രീറ്റ് ചുമൻ നെറ്റ്സിൽ സമീദ് അഹമ്മദ് ഷേഖ് (31), വിട്ടോളി പാർക്കിൽ സഹിൽ സെയ്ദ് (28) എന്നിവരെയാണ് ഏഴുദിസവത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഇന്നലെ കുന്നുംപുറം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്കു ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്.

കഴിഞ്ഞ രണ്ടിനാണ് ഇവരെ കൊച്ചി പോലീസ് പിടികൂടിയത്. പീസ് സ്കൂളിലെ രണ്ടാം ക്ലാസിലെ ഇസ്ലാമിക് സ്റ്റഡീസ് പാഠപുസ്തകം പ്രസിദ്ധീകരിച്ചതു ദാവൂദ് വെയ്ത് സെക്രട്ടറിയായ മുംബൈ ആസ്‌ഥാനമായ ബൂർജ് റിയലൈസേഷൻ ട്രസ്റ്റാണ്. പീസ് എഡ്യൂക്കേഷണൽ ഫൗണ്ടേഷന്റെ എല്ലാ സ്കൂളുകളിലും ഇവർ തയാറാക്കിയ പാഠപുസ്തകങ്ങളാണു പഠിപ്പിക്കുന്നത്.


സംഭവത്തിൽ പീസ് ഫൗണ്ടേഷൻ ഭാരവാഹികളെയും ചോദ്യം ചെയ്യുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും ഇതുവരെ ആരെയും ചോദ്യം ചെയ്തിട്ടില്ലെന്ന് അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജി പറഞ്ഞു. ചോദ്യം ചെയ്യലിൽ തങ്ങൾക്കു തെറ്റുപറ്റിയെന്നും അടുത്ത അധ്യയന

വർഷത്തിൽ തിരുത്തിയ പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിക്കാമെന്നുമാണ് ഇവർ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.