ചെറിയനോട്ടുകൾക്ക് കൗണ്ടിംഗ് ചാർജ് ഈടാക്കി ബാങ്കുകൾ
ചെറിയനോട്ടുകൾക്ക് കൗണ്ടിംഗ് ചാർജ് ഈടാക്കി ബാങ്കുകൾ
Friday, December 9, 2016 4:22 PM IST
തിരുവനന്തപുരം: പത്തിന്റെയോ ഇരുപതിന്റെയോ നോട്ടുകെട്ടുകൾ ബാങ്കിൽ നിക്ഷേപിക്കണോ, എങ്കിൽ നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തുന്നതിനു ബാങ്കുകൾ അമിതമായ കൗണ്ടിംഗ് ചാർജ് ഈടാക്കുകയാണ്.

ഹാൻഡിലിംഗ് ചാർജ് എന്ന പേരിലാണ് തുക ഈടാക്കുന്നത്. പത്തിന്റെ രണ്ടു കെട്ടു നോട്ടുകൾ അടക്കം 23,000 രൂപ ബാങ്കിൽ അടച്ചവരിൽ നിന്നു പോലും ഹാൻഡ്ലിംഗ് ചാർജ് ഈടാക്കിയതായി പരാതി ഉയർന്നിട്ടുണ്ട്. നോട്ട് അസാധുവാക്കിയതിനു ശേഷം പണമിടപാടുമായി ബന്ധപ്പെട്ടു ബാങ്കുകൾ ഒരു സർവീസ് ചാർജും ഈടാക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും റിസർവ് ബാങ്കും ആവർത്തിച്ചു പറയുമ്പോഴാണു 10, 20 രൂപയുടെ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാൻ കൗണ്ടിംഗ് ചാർജ് ഈടാക്കി ജനങ്ങളെ പിഴിയാൻ ബാങ്കുകൾ രംഗത്തു വന്നിട്ടുള്ളത്.


സ്റ്റേറ്റ് ബാങ്ക് അടക്കമുള്ള പൊതുമേഖലാ ബാങ്കുകൾ മുതൽ പുതുതലമുറ ബാങ്കുകൾ വരെ ഹാൻഡ്ലിംഗ് ചാർജ് ഈടാക്കുന്നു. പലതും പല തുകകളാണ് ഈടാക്കുന്നതെന്നു മാത്രം. സ്വന്തം നിക്ഷേപത്തിൽ നിന്നു പണം പിൻവലിക്കാൻ എത്തുന്നവർക്കു ചില്ലറ നാണയങ്ങളുടെ കിഴികൾ അടക്കമുള്ളവയാണു നൽകുന്നത്. ഇതു തിരികെ ബാങ്കുകളിൽ നിക്ഷേപിക്കാൻ എത്തുമ്പോഴാണു ഹാൻഡ്ലിംഗ് ചാർജ് എന്ന ഓമനപ്പേരിൽ പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനായി തുക ഈടാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.