ശിശുക്ഷേമം: മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു
Saturday, December 10, 2016 3:05 PM IST
കോഴിക്കോട്: കുട്ടികളുടെ അവകാശങ്ങൾ, കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ സംബന്ധിച്ചു നാഷണൽ ചൈൽഡ് ഡവലപ്മെന്റ് കൗൺസിൽ (എൻസിഡിസി) കേരള റീജൺ ഏർപ്പെടുത്തിയ പത്താമത് മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു.

10,001 രൂപയും മെമന്റോയും സർട്ടിഫിക്കറ്റും ഉൾപ്പെടുന്നതാണ് അവാർഡ്. 2015 ജനുവരി ഒന്നിനും ഡിസംബർ 31നും ഇടയിൽ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പരമ്പര, വർത്താചിത്രം, റിപ്പോർട്ട് എന്നിവയ്ക്കും ടെലിവിഷനിൽ പ്രക്ഷേപണം ചെയ്ത വാർത്താ റിപ്പോർട്ടിനുമാണ് അവാർഡ്.


പ്രസിദ്ധീകരണത്തിന്റെ ഒറിജിനലും രണ്ട് ഫോട്ടോകോപ്പിയും ടെലിവിഷൻ വാർത്തയുടെ മൂന്ന് സിഡി കോപ്പികളും ഉൾപ്പെടുന്ന എൻട്രികൾ 31നകം ലഭിക്കണം. അപേക്ഷകന്റെ പേര്, പൂർണവിലാസം, ഫോൺ നമ്പർ എന്നിവയും എൻട്രികൾ തന്റേതാണെന്ന സ്വന്തം സാക്ഷ്യപത്രവും ഉൾപ്പെടുന്ന ആമുഖ കത്ത് ഓരോ എൻട്രിയോടൊപ്പവും വയ്ക്കണം. വിലാസം: മീഡിയ അവാർഡ് സെക്ഷൻ, എൻസിഡിസി റീജണൽ ഓഫീസ്, പുഷ്പ ജംഗ്ഷൻ, കല്ലായ് റോഡ്, കോഴിക്കോട്–2, ഫോൺ: 7356160077.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.