രാഷ്ട്രീയ പാർട്ടിയുമായി വീണ്ടും ധീവരസഭ
Saturday, December 10, 2016 3:05 PM IST
ആലപ്പുഴ: രാഷ്ട്രീയപാർട്ടി പ്രവർത്തനം പുനരുജ്‌ജീവിപ്പിക്കാൻ ധീവരസഭ തയാറെടുക്കുന്നു. ഡെമോക്രാറ്റിക് ലേബർ പാർട്ടിയെന്ന ധീവരസഭയുടെ നേതൃത്വത്തിലുള്ള പാർട്ടി പുനരുജ്‌ജീവിപ്പിക്കുകയാണു ലക്ഷ്യം. ചർച്ചയ്ക്കായി ജനുവരി ഒന്നിനു സഭയുടെ ജനറൽ ബോഡി വിളിക്കുമെന്നു ധീവരസഭയുടെ ജനറൽ സെക്രട്ടറി വി. ദിനകരൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഭരണാധികാരികളും രാഷ്ട്രീയ പാർട്ടികളും ധീവരസമുദായത്തേയും മത്സ്യത്തൊഴിലാളികളെയും നിരന്തരം അവഗണിക്കുന്ന സാഹചര്യത്തിലാണു തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.