കുടുംബഭദ്രത മാതാപിതാക്കളുടെ ഉത്തരവാദിത്വം: മാർ പെരുന്തോട്ടം
കുടുംബഭദ്രത മാതാപിതാക്കളുടെ ഉത്തരവാദിത്വം: മാർ പെരുന്തോട്ടം
Saturday, December 10, 2016 3:17 PM IST
ചങ്ങനാശേരി: കുടുംബഭദ്രത ഉറപ്പാക്കാൻ മാതാപിതാക്കൾ ജാഗ്രത പുലർത്തണമെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. അതിരൂപത മാതൃവേദി–പിതൃവേദി വാർഷിക സമ്മേളനം പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ്. മക്കളെ ധാർമികതയിലും വിശ്വാസത്തിലും വളർത്താൻ മാതാപിതാക്കൾ ശ്രദ്ധയുള്ളവരാകണമെന്നും ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു.


അതിരൂപത ഡയറക്ടർ ഫാ.എബി ചങ്ങങ്കരി അധ്യക്ഷതവഹിച്ചു. നവജീവൻ ട്രസ്റ്റി പി.യു. തോമസ് മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജസ്റ്റിൻ കായംകുളത്തുശേരി, പ്രസിഡന്റുമാരായ ആന്റണി തോമസ്, ഡോ. റോസമ്മ സോണി, ആൻസി ചേന്നോത്ത്, ചാക്കോ ആന്റണി, ജോൺസി കാട്ടൂർ, പി.ജെ. ജോണി എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.