പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് വണ്ടര്‍ലാ പരിസ്ഥിതി ഊര്‍ജ സംരക്ഷണ അവാര്‍ഡ്
Wednesday, January 11, 2017 2:48 PM IST
കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കായി വണ്ടര്‍ലാ ഏര്‍പ്പെടുത്തിയിരിക്കുന്ന പരിസ്ഥിതി ഊര്‍ജ സംരക്ഷണ അവര്‍ഡുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് ഒന്നാം സ്ഥാനം. തൃശൂര്‍ എക്‌സല്‍ പബ്ലിക് സ്‌കൂള്‍, ഇടുക്കി തൊടുപുഴ വിമല പബ്ലിക് സ്‌കൂള്‍ എന്നിവയ്ക്കാണ് രണ്ടാം സ്ഥാനം.

തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിര്‍, മലപ്പുറം പാലേമേട് എസ്വിഎച്ച്എസ്, കണ്ണൂര്‍ ഉറുസുലിന്‍ സീനിയര്‍ സെക്കഡറി സ്‌കൂള്‍ എന്നിവയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.


പരിസ്ഥിതി ഊര്‍ജ സംരക്ഷണത്തിനായി സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തിയ പദ്ധതികളും അവ നടപ്പിലാക്കുന്നതിലെ പങ്കും വിലയിരുത്തിയുമാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ സ്‌കൂളുകള്‍ക്ക് യഥാക്രമം 50000, 25000, 15000 രൂപയുടെ കാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും കൊച്ചി വണ്ടര്‍ലായില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.