വീടിന്റെ ചുവര്‍ ഇടിഞ്ഞ് ഒരാള്‍ മരിച്ചു
Wednesday, January 11, 2017 2:54 PM IST
കറുകച്ചാല്‍: പഴയ വീടു പൊളിച്ചു നീക്കുന്നതിനിടയില്‍ വീടിന്റെ ചുവര്‍ ഇടിഞ്ഞു വീണു നിര്‍മാണത്തൊഴിലാളി മരിച്ചു. പാമ്പാടി കുന്നന്താനം ഇടക്കാട്ടുങ്കല്‍ കുഞ്ഞൂഞ്ഞ്(55) ആണ് മരിച്ചത്. കങ്ങഴ ദേവഗിരി എംജിബിഎം ആശുപത്രിക്കു സമീപം എന്‍.ജെ. ഇടിക്കുളയുടെ പഴവീടു പൊളിച്ചുനീക്കുന്നതിനിടയിലായിരുന്നു അപകടം. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.