മൂന്നാര്‍ മാരത്തണ്‍ ലോഗോ പ്രകാശനം ചെയ്തു
Wednesday, January 11, 2017 3:05 PM IST
കൊച്ചി: കെസ്ട്രല്‍ അഡ്വഞ്ചേഴ്‌സിന്റെ നേതൃത്വത്തില്‍ ഈ മാസം 28നു നടക്കുന്ന മൂന്നാര്‍ മാരത്തണിന്റെ ലോഗോ പ്രകാശനം ചെയ്തു. എറണാകുളം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ മൂന്നാര്‍ മാരത്തണ്‍ ഡയറക്ടറും കെസ്ട്രല്‍ അഡ്വഞ്ചേഴ്‌സ് സിഇഒയുമായ സെന്തില്‍ കുമാറില്‍ നിന്ന് ടിനു യോഹന്നാന്‍ ലോഗോ ഏറ്റുവാങ്ങി.

മൂന്നാര്‍ കണ്ണന്‍ദേവന്‍ മലനിരകളിലൂടെയാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ, അസോസിയേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ മാരത്തോണ്‍ ആന്‍ഡ് ഡിസ്‌റ്റെന്റ് റെയ്‌സ്, ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍അതിലറ്റിക് ഫെഡറേഷന്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് മാരത്തണ്‍. ഏഴു വയസു മുതല്‍ 64 വയസു വരെയുള്ളവര്‍ മാരത്തണില്‍ പങ്കെടുക്കും.