ഫാ. ടോമിന്‍റെ മോചനം: സന്യാസ സഭാ ഭവനങ്ങളിൽ 14ന് പ്രാർഥനാ ദിനം
Wednesday, January 11, 2017 3:15 PM IST
കൊ​ച്ചി: ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ത​ട​വി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​ന​ത്തി​നാ​യി കേ​ര​ള​ത്തി​ലെ ക​ത്തോ​ലി​ക്കാ സ​ന്യാ​സ സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കെ​സി​എം​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 14ന് ​കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ സ​ന്യാ​സ​ഭ​വ​ന​ങ്ങ​ളി​ലും ദി​വ്യ​കാ​രു​ണ്യാ​രാ​ധ​ന​യോ​ടു​കൂ​ടി​യ പ്രാ​ർ​ഥ​നാ​ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്ന് കെ​സി​ബി​സി റി​ലി​ജി​യ​സ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ഷ​പ് യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം, കെ​സി​എം​എ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​തോ​മ​സ് മ​ഞ്ഞ​ക്കു​ന്നേ​ൽ സി​എം​ഐ, സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ലി​ന്‍റാ റോ​സ് സി​എം​സി എ​ന്നി​വ​ർ അ​റി​യി​ച്ചു.