എയ്ഡഡ് വിദ്യാഭ്യാസമേഖലയിൽ സഭയുടെ സേവനങ്ങളെ സർക്കാർ തുറന്നമനസോടെ കാണണം: സീറോ മലബാർ സിനഡ്
Wednesday, January 11, 2017 3:15 PM IST
കൊ​ച്ചി: സ​ഭ​യു​ടെ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ സേ​വ​ന​ങ്ങ​ളെ സ​ർ​ക്കാ​രു​ക​ൾ കൂ​ടു​ത​ൽ ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട തു​ണ്ടെ ന്നു ​സീ​റോ മ​ല​ബാ​ർ സ​ഭ സി​ന​ഡ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സ​ഭ നി​ർ​വ​ഹി​ച്ചു​വ​രു​ന്ന സേ​വ​ന​ങ്ങ​ൾ തു​റ​ന്ന​മ​ന​സോ​ടെ കാ​ണാ​ൻ സ​ർ​ക്കാ​രു​ക​ൾ​ക്കു സാ​ധി​ക്ക​ണം.

ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഭാ​ര​ത​സ​മൂ​ഹ​ത്തി​ൽ വി​പ്ല​വാ​ത്മ​ക​മാ​യ മാ​റ്റ​ങ്ങ​ൾ​ക്കു തി​രി​തെ​ളി​ച്ചി​ട്ടു​ണ്ട് സാ​മൂ​ഹി​ക​മാ​യും സാം​സ്കാ​രി​ക​മാ​യും താ​ഴേ​ക്കി​ട​യി​ലും ചേ​രി​ക​ളി​ലും ജീ​വി​ക്കു​ന്ന​വ​ർ​ക്കു അ​ക്ഷ​ര​ജ്ഞാ​നം പ​ക​ർ​ന്നു​ന​ൽ​കി​യ പാ​ര​ന്പ​ര്യ​മാ​ണു സ​ഭ ഇ​ന്നും തു​ട​രു​ന്ന​ത്.

യു​വ​ജ​ന​ങ്ങ​ളെ സ​മൂ​ഹ​ത്തി​ന്‍റെ​യും രാ​ഷ്ട്ര​ത്തി​ന്‍റെ​യും സേ​വ​ന​ത്തി​നാ​യി ഒ​രു​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ർ​ക്കാ​ർ സ​ഹ​ക​ര​ണ മ​നോ​ഭാ​വ​ത്തോ​ടെ പെ​രു​മാ​റ​ണം. വ്യ​ത്യ​സ്ത​മാ​യ ത​ത്വ​ശാ​സ്ത്ര​ങ്ങ​ളു​ടെ​യും നി​ല​പാ​ടു​ക​ളു​ടെ​യും പേ​രി​ൽ സ​ർ​ക്കാ​രു​ക​ൾ ക്രൈ​സ്ത​വ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു തു​ട​ർ​ച്ച​യാ​യി ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.


മ​നു​ഷ്യ​രേ​യും പ്ര​കൃ​തി​യേ​യും സം​ര​ക്ഷി​ക്കാ​നും പ​രി​പോ​ഷി​പ്പി​ക്കാ​നു​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​വും ബോ​ധ്യ​ങ്ങ​ളും പു​തി​യ ത​ല​മു​റ​യ്ക്കു കൈ​മാ​റാ​ൻ സ​ഭ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്.
ഈ ​രം​ഗ​ത്തു സ​ഭ നി​ർ​വ​ഹി​ച്ചു​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി വി​ദ്യാ​ഭ്യാ​സ പാ​രി​സ്ഥി​തി​ക മേ​ഖ​ല​ക​ളെ സം​ബ​ന്ധി​ച്ച കൈ​പ്പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കാ​നും കാ​ക്ക​നാ​ട് മൗ​ണ്ട ് സെ​ന്‍റ് തോ​മ​സിൽ ന​ട​ന്നു​വ​രു​ന്ന സി​ന​ഡ് തീ​രു​മാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.