സിനിമാ പ്രതിസന്ധിക്കിടെ ഭൈരവ എത്തുന്നു; 200 തിയറ്ററുകളിൽ ഇന്നു റിലീസ്
സിനിമാ പ്രതിസന്ധിക്കിടെ ഭൈരവ എത്തുന്നു; 200 തിയറ്ററുകളിൽ ഇന്നു റിലീസ്
Wednesday, January 11, 2017 3:15 PM IST
കൊ​ച്ചി: തി​യ​റ്റ​ർ വി​ഹി​തം ഉ​യ​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് ഉ​ട​ലെ​ടു​ത്ത പ്ര​തി​സ​ന്ധി മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​തി​നി​ടെ ഇ​ന്നു സം​സ്ഥാ​ന​ത്തെ തി​യ​റ്റ​റു​ക​ളി​ൽ പു​തി​യ റി​ലീ​സിം​ഗ് ന​ട​ക്കും. നി​ർ​മാ​താ​ക്ക​ളു​ടെ​യും വി​ത​ര​ണ​ക്കാ​രു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് സി​നി​മാ റി​ലീ​സിം​ഗി​ലെ അ​നി​ശ്ചി​ത​ത്വ​ത്തി​നു വി​രാ​മ​മി​ട്ട് പു​തി​യ സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ തീ​രു​മാ​നം എ​ടു​ത്ത​ത്.

വി​ജ​യ് നാ​യ​ക​നാ​കു​ന്ന ത​മി​ഴ് ചി​ത്രം ഭൈ​ര​വ​യാ​ണ് ഇ​ന്നു തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​ത്. പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജി. ​സു​രേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൾ കീ​ർ​ത്തി സു​രേ​ഷ് നാ​യി​ക​യാ​കു​ന്ന ചി​ത്ര​മാ​ണ് ഭൈ​ര​വ. കേ​ര​ള​ത്തി​ൽ ഒ​ട്ടാ​കെ 200ൽ ​അ​ധി​കം തി​യ​റ്റ​റു​ക​ളി​ൽ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്ന് ഫി​ലിം ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി​യാ​ദ് കോ​ക്ക​ർ പ​റ​ഞ്ഞു.

മാ​ളു​ക​ളും നി​ർ​മാ​താ​ക്ക​ളു​ടെ​യും വി​ത​ര​ണ​ക്കാ​രു​ടെ​യും തി​യ​റ്റ​റു​ക​ളും സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തി​യ​റ്റ​റു​ക​ളും സി​നി എ​ക്സി​ബി​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​നിൽ അം​ഗ​ങ്ങ​ളാ​യ തി​യ​റ്റ​റു​ക​ളും ഫി​ലിം എ​ക്സി​ബി​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ 30ഓ​ളം തി​യ​റ്റ​റു​ക​ളും ത​ങ്ങ​ളോ​ട് സ​ഹ​ക​രി​ച്ച് സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ,​ബി,സി ​ക്ലാ​സ് വേ​ർ​തി​രി​വ് ഇ​ല്ലാ​തെ​യാ​കും ഭൈ​ര​വ​യു​ടെ റി​ലീ​സ്.

ഇ​ന്നു റി​ലീ​സ് ചെ​യ്യാ​നി​രു​ന്ന കാം​ബോ​ജി​യു​ടെ റി​ലീ​സ് ര​ണ്ടാ ഴ്ചത്തേ​ക്ക് മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ള സി​നി​മ​ക​ൾ 19 മു​ത​ലാ​ണ് റി​ലീ​സ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്ന് ഏ​തൊ​ക്കെ ചി​ത്ര​ങ്ങ​ളാ​ണ് റി​ലീ​സ് ചെ​യ്യു​ന്ന​തെ​ന്ന് പി​ന്നീ​ട് തീ​രു​മാ​നി​ക്കും. മ​ല​യാ​ള സി​നി​മ​യെ ന​ശി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള ന​ട​പ​ടി​ക​ളും തീ​രു​മാ​ന​ങ്ങ​ളും നി​ർ​മാ​താ​ക്ക​ളു​ടെ​യും വി​ത​ര​ണ​ക്കാ​രു​ടെ​യും ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​തു കൂ​ടാ​തെ റി​ലീ​സിം​ഗ് തി​യ​റ്റ​റു​ക​ൾ നി​ശ്ച​യി​ക്കു​ന്ന​തി​ന് നി​ർ​മാ​താ​ക്ക​ളും വി​ത​ര​ണ​ക്കാ​രും അം​ഗ​ങ്ങ​ളാ​യ കോ​ർ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തു. ഭാ​വി​യി​ൽ ഈ ​ക​മ്മി​റ്റി​ക്കാ​യി​രി​ക്കും സി​നി​മ റി​ലീ​സ് ചെ​യ്യേ​ണ്ട തി​യ​റ്റ​റു​ക​ളെ നി​ശ്ച​യി​ക്കാ​നു​ള്ള അ​ധി​കാ​രം. ഇ​ന്നു റി​ലീ​സ് ചെ​യ്യാ​ത്ത തി​യ​റ്റ​റു​ക​ൾ​ക്ക് ഇ​നി സി​നി​മ​ക​ൾ റി​ലീ​സി​ന് ന​ൽ​ക​ണ​മോ എ​ന്ന കാ​ര്യ​വും ഈ ​ക​മ്മി​റ്റി​യാ​കും പ​രി​ഗ​ണി​ക്കു​ക. ഈ ​ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ട​ൻ ന​ട​ക്കും.

നി​ല​വി​ലു​ള്ള 60:40 തി​യ​റ്റ​ർ വി​ഹി​തം അം​ഗീ​ക​രി​ക്കു​ന്ന തി​യ​റ്റ​ർ ഉ​ട​മ​ക​ളു​മാ​യി വി​ത​ര​ണ​ക്കാ​രും നി​ർ​മാ​താ​ക്ക​ളും സ​ഹ​ക​രി​ക്കും. കൂ​ടെ നി​ൽ​ക്കു​ന്ന തി​യ​റ്റ​ർ ഉ​ട​മ​ക​ളെ എ​ന്തു വി​ല കൊ​ടു​ത്തും സം​ര​ക്ഷി​ക്കു​മെ​ന്നും ഭാ​വി​യി​ൽ സി​നി​മ റി​ലീ​സിം​ഗി​ൽ ഇ​വ​രു​ടെ തി​യ​റ്റ​റു​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നും സി​യാ​ദ് കോ​ക്ക​ർ പ​റ​ഞ്ഞു.

ഈ ​തീ​രു​മാ​ന​ത്തോ​ടെ തി​യ​റ്റ​റു​ക​ൾ അ​ട​ച്ചി​ടാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത ഫെ​ഡ​റേ​ഷ​ന്‍റെ പ്ര​തി​രോ​ധം ത​ക​രു​മെ​ന്നാ​ണ് വി​ത​ര​ണ​ക്കാ​രു​ടെ​യും നി​ർ​മാ​താ​ക്ക​ളു​ടെ​യും പ്ര​തീ​ക്ഷ. എ​ന്നാ​ൽ ഫെ​ഡ​റേ​ഷ​ൻ ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്നും ഫി​ലിം എ​ക്സി​ബി​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ തി​യ​റ്റ​റു​ക​ളി​ൽ ഒ​ന്നി​ൽ പോ​ലും ഇ​ന്ന് റി​ലീ​സ് ഉ​ണ്ടാ​കി​ല്ലെ​ന്നും എ​ക്സി​ബി​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ഷാ​ജു അ​ക്ക​ര പ്ര​തി​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ഫെ​ഡ​റേ​ഷ​ൻ യോ​ഗ​ത്തി​ൽ ഇ​ന്നു മു​ത​ൽ തീ​യ​റ്റ​റു​ക​ൾ അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു മാ​റ്റ​വു​മി​ല്ല. മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളെ​ല്ലാം തെ​റ്റാ​ണ്. സി​നി​മ എ​വി​ടെ വി​ത​ര​ണം ചെ​യ്യ​ണം എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് നി​ർ​മാ​താ​ക്ക​ളും വി​ത​ര​ണ​ക്കാ​രു​മാ​ണ്. അ​വ​ർ എ​ടു​ക്കു​ന്ന തീ​രു​മാ​നം ത​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ക്കു​ന്നി​ല്ലെ​ന്നും ഫെ​ഡ​റേ​ഷ​ന്‍റെ നി​ല​പാ​ടി​ൽ മാ​റ്റം വ​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.