കെആർഎൽസിസി ജനറൽ അസംബ്ലി ഇടക്കൊച്ചിയിൽ
Thursday, January 12, 2017 2:01 AM IST
കൊ​ച്ചി: കേ​ര​ള റീ​ജി​യ​ണ്‍ ലാ​റ്റി​ൻ കാ​ത്ത​ലി​ക് കൗ​ണ്‍സി​ലി​ന്‍റെ (കെ​ആ​ർ​എ​ൽ​സി​സി) 29-മ​തു ജ​ന​റ​ൽ അ​സം​ബ്ലി 14, 15 തീ​യ​തി​ക​ളി​ൽ ഇ​ട​ക്കൊ​ച്ചി ആ​ൽ​ഫാ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. 14നു ​രാ​വി​ലെ 10.30ന് ​വ​രാ​പ്പു​ഴ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​ആ​ർ​എ​ൽ​സി​സി പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​എം. സൂ​സ​പാ​ക്യം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൊ​ച്ചി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​രി​യി​ൽ, ശാ​ലോം ടി​വി ചീ​ഫ് എ​ഡി​റ്റ​ർ ഷെ​വ. ബെ​ന്നി പു​ന്ന​ത്ത​റ, കെ​ആ​ർ​എ​ൽ​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ജോ​ർ​ജ്, സെ​ക്ര​ട്ട​റി തോ​മ​സ് കെ. ​സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

കു​ടും​ബ​ങ്ങ​ളു​ടെ വീ​ണ്ടെ​ടു​പ്പ്’ എ​ന്ന​താ​ണു അ​സം​ബ്ലി​യു​ടെ മു​ഖ്യ​ച​ർ​ച്ചാ​വി​ഷ​യം. താ​ല​ന്ത് ചീ​ഫ് എ​ഡി​റ്റ​ർ റ​വ. ഡോ. ​സ്റ്റാ​ൻ​ലി മാ​തി​ര​പ്പി​ള്ളി പ​ഠ​ന​രേ​ഖ​യു​ടെ പ്ര​സ​ക്ത​ഭാ​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. പ​ഠ​ന​രേ​ഖ​യെ​ക്കു​റി​ച്ച് രൂ​പ​ത​ക​ളി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളു​ടെ അ​വ​ത​ര​ണം, ക​ർ​മ​പ​ദ്ധ​തി രൂ​പീ​ക​രി​ക്ക​ൽ എ​ന്നി​വ​യു​ണ്ടാ​കും. 6.30ന് ​ന്ധ​റി​ന്യു​വ​ൽ ഓ​ഫ് ക്രി​സ്റ്റ്യ​ൻ ഫാ​മി​ലി​സ് ഇ​ൻ ദി ​ലൈ​റ്റ് ഓ​ഫ് അ​മോ​രി​സ് ലെ​ത്തി​സി​യ’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള ഡോ. ​റാ​ൽ​ഫ് മാ​ർ​ട്ടി​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ദി​വ്യ​ബ​ലി​യി​ൽ ബി​ഷ​പ് ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​ത്രി 8.45ന് ​ഓ​പ്പ​ണ്‍ ഫോ​റം.


15നു ​രാ​വി​ലെ 6.45ന് ​ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​എം. സൂ​സ​പാ​ക്യ​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. കെ​ആ​ർ​എ​ൽ​സി​ബി​സി അ​ല്മാ​യ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന ആ​റാ​മ​തു സെ​ഷ​നി​ൽ സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ന്‍റെ അ​വ​ത​ര​ണ​വും ച​ർ​ച്ച​യും.
അ​സം​ബ്ലി നി​ർ​ദേ​ശ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ ക​ർ​മ​പ​ദ്ധ​തി​യു​ടെ അ​ന്തി​മ​രൂ​പം ച​ർ​ച്ച​ചെ​യ്ത് അം​ഗീ​ക​രി​ക്കും. 10.30നു ​പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണം, ച​ർ​ച്ച എ​ന്നി​വ​യു​ണ്ടാ​കും. തു​ട​ർ​ന്നു സ​മാ​പ​ന സ​മ്മേ​ള​നം. കേ​ര​ള​ത്തി​ലെ 12 ല​ത്തീ​ൻ രൂ​പ​ത​ക​ളി​ൽ നി​ന്നു​ള്ള മെ​ത്രാന്മാ​രും വൈ​ദി​ക, സ​ന്യ​സ്ത അ​ല്മാ​യ പ്ര​തി​നി​ധി​ക​ളും അ​സം​ബ്ലി​യി​ൽ പ​ങ്കെ​ടു​ക്കും.