മുതുകാട് മെഴുകു പ്രതിമയായി, മാജിക്കല്ല!
Wednesday, January 11, 2017 3:31 PM IST
ചി​​​​​​ങ്ങ​​​​​​വ​​​​​​നം: മാ​​​​​​ജി​​​​​​ക്കി​​​​​​ന്‍റെ മാ​​​​​​യി​​​​​​ക​​​​​​ലോ​​​​​​കം ​കാ​​​​​​ട്ടി ത്രി​​​​​​ല്ല​​​​​​ടി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന മ​​​​​​ജി​​​​​​ഷ്യ​​​​​​ൻ മു​​​​​​തു​​​​​​കാ​​​​​​ട് മെ​​​​​ഴു​​​​​കു​​​​​പ്ര​​​​​തി​​​​​മ​​​​​യാ​​​​​യി, പ​​​​​ക്ഷേ, ഇ​​​​​തു മാ​​​​​ജി​​​​​ക്ക​​​​​ല്ല. ക​​​​​​ന്യാ​​​​​​കു​​​​​​മാ​​​​​​രി​​​​​​യി​​​​​​ലെ ബേ​​​​​​വാ​​​​​​ച്ച് മ്യൂ​​​​​​സി​​​​​​യ​​​​​​ത്തി​​​​​​ൽ 22ൽ​​​​​​പ്പ​​​​​​രം ലോ​​​​​​ക പ്ര​​​​​​ശ​​​​​​സ്ത വ്യ​​​​​​ക്തി​​​​​​ക​​​​​​ൾ​​​​​​ക്കൊ​​​​​​പ്പം ഇ​​​​​​ടം പി​​​​​​ടി​​​​​​ക്കാ​​​​​നാ​​​​​ണ് മെ​​​​​ഴു​​​​​കു​​​​​പ്ര​​​​​തി​​​​​മ ഒ​​​​​രു​​​​​ങ്ങി​​​​​യ​​​​​ത്. പാ​​​​​​ക്കി​​​​​​ൽ കു​​​​​​ഴി​​​​​​മ​​​​​​ല​​​​​​യി​​​​​​ൽ ബേ​​​​​​ബി അ​​​​​​ല​​​​​​ക്സി​​​​​​ന്‍റെ പ​​​​​​ണി​​​​​​പ്പു​​​​​​ര​​​​​​യി​​​​​​ലാ​​​​​​ണു ഇ​​​​​തു പി​​​​​​റ​​​​​​വി​​​​​​യെ​​​​​​ടു​​​​​​ത്ത​​​​​​ത്.

ബ​​​​​​ന​​​​​​ഡി​​​​​​ക്ട് 16-ാമ​​​​​​ൻ മാ​​​​​​ർ​​​​​​പാ​​​​​​പ്പ, മ​​​​​​ഹാ​​​​​​ത്മാ​​​​​​ഗാ​​​​​​ന്ധി, ര​​​​​​വീ​​​​​​ന്ദ്ര​​​​​​നാ​​​​​​ഥ ടാ​​​​​​ഗോ​​​​​​ർ, മ​​​​​​ദ​​​​​​ർ തെ​​​​​​രേ​​​​​​സ, ആ​​​​​​ൽ​​​​​​ബ​​​​​​ർ​​​​​​ട്ട് ഐ​​​​​​ൻ​​​​​​സ്റ്റൈ​​​​​ൻ, ചാ​​​​​​ർ​​​​​​ലി ചാ​​​​​​പ്ലി​​​​​​ൻ, ഡോ. ​​​​​എ.​​​​​​പി.​​​​​​ജെ. അ​​​​​​ബ്ദു​​​​​​ൾ ക​​​​​​ലാം, ഡോ. ​​​​​​മ​​​​​​ൻ​​​​​​മോ​​​​​​ഹ​​​​​​ൻ സിം​​​​​​ഗ്, അ​​​​​​മി​​​​​​താ​​​​​​ബ് ബ​​​​​​ച്ച​​​​​​ൻ, മൈ​​​​​​ക്കി​​​​​​ൾ ജാ​​​​​​ക്സ​​​​​​ണ്‍, മു​​​​​​ൻ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ഉ​​​​​​മ്മ​​​​​​ൻ ചാ​​​​​​ണ്ടി തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​രു​​​​​​ടെ പ്ര​​​​​​തി​​​​​​മ​​​​​​ക​​​​​​ൾ​​​​​​ക്കൊ​​​​​​പ്പം സ്ഥാ​​​​​​പി​​​​​​ക്കും. ഇ​​​​​വി​​​​​ടു​​​​​ള്ള ഇ​​​​​​രു​​​​​​പ​​​​​​തോ​​​​​​ളം പ്ര​​​​​​തി​​​​​​മ​​​​​​ക​​​​​​ൾ അ​​​​​​ല​​​​​​ക്സി​​​​​​ന്‍റെ ക​​​​​ര​​​​​വി​​​​​രു​​​​​താ​​​​​ണ്. പ​​​​​​ത്തു വ​​​​​​ർ​​​​​​ഷം മു​​​​​​മ്പ് മ​​​​​​ദ​​​​​​ർ തെ​​​​​​രേ​​​​​​സ​​​​​​യു​​​​​​ടെ പ്ര​​​​​​തി​​​​​​മ നി​​​​​​ർ​​​​​​മി​​​​​​ച്ചാ​​​​​​ണു തു​​​​​​ട​​​​​​ക്ക​​​​​​മി​​​​​​ട്ട​​​​​​ത്. ഇ​​​​​​ന്ത്യ​​​​​​യി​​​​​​ൽ ആ​​​​​​കെ നാ​​​​​​ലു പേ​​​​​​രും, കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ൽ അ​​​​​​ല​​​​​​ക്സി​​​​​​നെ കൂ​​​​​​ടാ​​​​​​തെ മ​​​​​​റ്റൊ​​​​​​രാ​​​​​​ളു​​​​​​മാ​​​​​​ണു മെ​​​​​​ഴു​​​​​​ക് പ്ര​​​​​​തി​​​​​​മ​​​​​​യു​​​​​​ടെ ശി​​​​​​ൽ​​​​​​പി​​​​​​ക​​​​​​ൾ.


പാ​​​​​​ക്കി​​​​​​ൽ​​​​​​നി​​​​​​ന്നു ബേ​​​​​​വാ​​​​​​ച്ച് മ്യു​​​​​​സി​​​​​​യ​​​​​​ത്തി​​​​​​ലേ​​​​​​ക്കു കൊ​​​​​​ണ്ടു​​​​​​പോ​​​​​​കു​​​​​​ന്ന പ്ര​​​​​​തി​​​​​​മ പി​​​​​​ന്നീ​​​​​​ടു സാ​​​​​​ക്ഷാ​​​​​​ൽ മു​​​​​​തു​​​​​​കാ​​​​​​ടു ത​​​​​​ന്നെ ഇ​​​​​​ന്ദ്ര​​​​​​ജാ​​​​​​ല പ്ര​​​​​​ക​​​​​​ട​​​​​​ന​​​​​​ത്തി​​​​​​ലൂ​​​​​​ടെ കാ​​​​​​ണി​​​​​​ക​​​​​​ൾ​​​​​​ക്കു മു​​​​​​ന്നി​​​​​​ൽ അ​​​​​​നാഛാ​​​​​​ദ​​​​​​നം ചെ​​​​​​യ്യും.

ഏ​​​​​​താ​​​​​​നും മാ​​​​​​സ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് മു​​​​​​ന്പ് മു​​​​​​ൻ ​മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ഉ​​​​​​മ്മ​​​​​​ൻ ചാ​​​​​​ണ്ടി​​​​​​യു​​​​​​ടെ​​​​​​യും വേ​​​​​​ളാ​​​​​​ങ്ക​​​​​​ണ്ണി പ​​​​​​ള്ളി​​​​​​യി​​​​​​ൽ സ്ഥാ​​​​​​പി​​​​​​ക്കാ​​​​​​നാ​​​​​​യി മ​​​​​​ദ​​​​​​ർ തെ​​​​​​രേ​​​​​​സ​​​​​​യു​​​​​​ടെ മെ​​​​​ഴു​​​​​കു പ്ര​​​​​​തി​​​​​​മ​​​​​​ക​​​​​ൾ രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. ന​​​​​​യ​​​​​​ൻ​​​​​​താ​​​​​​ര, ക​​​​​​മ​​​​​​ല​​​​​​ഹാ​​​​​​സ​​​​​​ൻ, എ.​​​​​​ആ​​​​​​ർ. റ​​​​​​ഹ്മാ​​​​​​ൻ, ശ്രേ​​​​​​യ ഘോ​​​​​​ഷാ​​​​​​ൽ, സോ​​​​​​ണി​​​​​​യ ഗാ​​​​​​ന്ധി എ​​​​​​ന്നി​​​​​​വ​​​​​​രു​​​​​​ടെ പ്ര​​​​​​തി​​​​​​മ​​​​​​ക​​​​​​ളും അ​​​​​​ല​​​​​​ക്സി​​​​​​ന്‍റെ പ​​​​​​ണി​​​​​​പ്പു​​​​​​ര​​​​​​യി​​​​​​ൽ വൈ​​​​​കാ​​​​​തെ പി​​​​​​റ​​​​​​വി​​​​​​യെ​​​​​​ടു​​​​​​ക്കും.