ശ​ബ​രി​മ​ലയിലേക്ക് ഇനി പറന്നെത്താം; ഹെലികോപ്ടർ സർവീസ് തുടങ്ങി, വാ​​​ട​​​ക 1,20,000 രൂ​​​​പ
Wednesday, January 11, 2017 3:31 PM IST
പ​​​​ത്ത​​​​നം​​​​തി​​​​ട്ട: ശ​​​​ബ​​​​രി​​​​മ​​​​ല തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ​​​​ക്കാ​​​​യി തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് ഹെ​​​​ലി​​​​കോ​​​​പ്ട​​​​ർ സ​​​​ർ​​​​വീ​​​​സ് തു​​​ട​​​ങ്ങി. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു​​​നി​​​​ന്നു നി​​​​ല​​​​യ്ക്ക​​​​ലി​​​​ലേ​​​​ക്ക് ഇ​​​ന്ന​​​ലെ ക​​​​ന്നി​​​​യാ​​​​ത്ര ന​​​​ട​​​​ത്തി. ഹെ​​​​ലി​​​​ടൂ​​​​ർ എ​​​​ന്ന ക​​​​മ്പ​​​​നി​​​​യു​​​​മാ​​​​യി ചേ​​​​ർ​​​​ന്നാ​​​ണു സ​​​​ർ​​​​വീ​​​​സ്. 11ന് ​​​​രാ​​​​വി​​​​ലെ 9.45 തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​നി​​​​ന്നു യാ​​​​ത്ര​​​​തി​​​​രി​​​​ച്ച ഹെ​​​​ലി​​​​കോ​​​​പ്ട​​​​ർ 10.15ന് ​​​​നി​​​​ല​​​​യ്ക്ക​​​​ൽ മ​​​​ഹാ​​​​ദേ​​​​വ ക്ഷേ​​​​ത്ര പ​​​​രി​​​​സ​​​​ര​​​​ത്തു ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യ ഹെ​​​​ലി​​​​പ്പാ​​​​ഡി​​​​ൽ ഇ​​​​റ​​​​ങ്ങി.

ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് പ്ര​​​​സി​​​​ഡ​​​​ന്‍​റ് പ്ര​​​​യാ​​​​ർ ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ, അം​​​​ഗം അ​​​​ജ​​​​യ് ത​​​​റ​​​​യി​​​​ൽ, ഹെ​​​​ലി​​​​ടൂ​​​​ർ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഷോ​​​​ബി പോ​​​​ൾ, പൈ​​​​ല​​​​റ്റ് കെ.​​​​എം.​​​​ജി നാ​​​​യ​​​​ർ എ​​​​ന്നി​​​​വ​​​​രാ​​​​യി​​​​രു​​​​ന്നു ക​​​​ന്നി​​​​യാ​​​​ത്ര​​​​ക്കാ​​​​ർ.

ശ​​​​ബ​​​​രി​​​​മ​​​​ല ക്ഷേ​​​​ത്ര​​​​ത്തെ ഒ​​​​രു അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ തീ​​​​ർ​​​​ഥാ​​​​ട​​​​ന കേ​​​​ന്ദ്ര​​​​മാ​​​​ക്കു​​​​ക എ​​​​ന്ന ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡി​​​​ന്‍റെ ല​​​​ക്ഷ്യ​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള സു​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ ചു​​​​വ​​​​ടു​​​​വ​​​​യ്പാ​​​​ണു തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ​​​​ക്കാ​​​യു​​​​ള്ള ഹെ​​​​ലി​​​​കോ​​​​പ്ട​​​​ർ സ​​​​ർ​​​​വീ​​​​സെ​​​​ന്നു യാ​​​​ത്ര​​​​യ്ക്കു ശേ​​​​ഷം ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് പ്ര​​​​സി​​​​ഡ​​​​ന്‍റ് പ്ര​​​​യാ​​​​ർ ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ പ​​​​റ​​​​ഞ്ഞു.


അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രെ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ എ​​​​ത്തി​​​​ക്കാ​​​നും മ​​​​റ്റും ഹെ​​​​ലി​​​​കോ​​​​പ്ട​​​​റി​​​​ന്‍റെ സേ​​​​വ​​​​നം ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തും. സ​​​ർ​​​ക്കാ​​​ർ അ​​​​നു​​​​മ​​​​തി​​​യു​​​ള്ള​​​വ​​​ർ​​​ക്കു തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡി​​​​ന്‍റെ ഹെ​​​​ലി​​​​പ്പാ​​​​ഡി​​​​ൽ ഹെ​​​​ലി​​​​കോ​​​​പ്ട​​​​ർ ഇ​​​​റ​​​​ക്കാ​​​ൻ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് ചീ​​​​ഫ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റി​​​​ൽ​​​നി​​​​ന്ന് അ​​​​നു​​​​മ​​​​തി വാ​​​​ങ്ങാ​​​​മെ​​​​ന്നും പ്ര​​​​സി​​​​ഡ​​​​ന്‍റ് പ​​​​റ​​​​ഞ്ഞു. ഹെ​​​​ലി​​​​കോ​​​​പ്ട​​​​ർ ഇ​​​​റ​​​​ങ്ങി​​​​യ ​ശേ​​​​ഷം പ്ര​​​​ത്യേ​​​​ക പൂ​​​​ജ​​​​ക​​​​ൾ ന​​​​ട​​​​ന്നു.

ഇ​​​​രു​​​​ദി​​​​ശ​​​​യി​​​​ലേ​​​​ക്കും കൂ​​​​ടി ആ​​​​റ് തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ​​​​ക്ക് 1,20,000 രൂ​​​​പ​​​​യാ​​​​ണ് ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ച്ചി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു മ​​​​ക​​​​ര​​​​വി​​​​ള​​​​ക്ക് വ​​​​രെ തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രു​​​​ടെ സൗ​​​​ക​​​​ര്യാ​​​​ർ​​​​ഥം സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്താ​​​ൻ ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളി​​​​ൽ​​​നി​​​​ന്ന് അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഹെ​​​​ലി​​​​ടൂ​​​​ർ ക​​​​മ്പ​​​​നി എം​​​​ഡി ഷോ​​​​ബി പോ​​​​ൾ പ​​​​റ​​​​ഞ്ഞു. ബെ​​​​ൽ 401 സീ​​​​രി​​​​സി​​​​ൽ​​​​പ്പെ​​​​ട്ട ഹെ​​​​ലി​​​​കോ​​​​പ്ട​​​​റാ​​​ണു സ​​​​ർ​​​​വീ​​​​സി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു.