മലപ്പുറം: ഇസ് ലാമിക പണ്ഡിതനും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനുമായ കോട്ടുമല ടി.എം. ബാപ്പു മുസല്യാർക്ക് ജനസഹസ്രങ്ങളുടെ അന്ത്യാഞ്ജലി. മലപ്പുറം കാളമ്പാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഇന്നലെ രാവിലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കം നടന്നു. പിതാവ് കോട്ടുമല അബൂബക്കർ മുസല്യാരുടെയും ഗുരുശ്രേഷ്ഠർ കാളമ്പാടി മുഹമ്മദ് മുസല്യാരുടെയും ഖബറിനു സമീപത്താണ് ബാപ്പു മുസല്യാർക്കും അന്ത്യവിശ്രമമൊരുക്കിയത്.
പൂർണ ഒൗദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം. പ്രമുഖ പണ്ഡിതരുടെ സാന്നിധ്യത്തിൽ പ്രാർഥനാ മുഖരിതമായാണ് അന്ത്യകർമങ്ങൾ നടന്നത്. രാവിലെ ഒമ്പതരയോടെ ഒൗദ്യോഗിക ബഹുമതി നൽകി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ 10.45നായിരുന്നു അവസാന മയ്യിത്ത് നമസ്കാരം.
സംസ്ഥാന സർക്കാരിനു വേണ്ടി ഡെപ്യൂട്ടി കളക്ടർ സി. അബ്ദുറഷീദ് അന്തിമോപചാരം അർപ്പിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രഫ. കെ.ആലിക്കുട്ടി മുസല്യാർ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, കെ.പി.സി തങ്ങൾ വല്ലപ്പുഴ, സയ്യിദ് നാസർ അബ്ദുൾ ഹയ്യ് ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി, സയ്യിദ് അബ്ദുൾ ജബാർ ശിഹാബ് തങ്ങൾ, അത്തിപ്പറ്റ മൊയ്തീൻകുട്ടി മുസല്യാർ, പി.കെ.പി അബ്ദുസലാം മുസല്യാർ, എം.ടി അബ്ദുള്ള മുസല്യാർ, കൊയ്യോട് പി.പി ഉമ്മർ മുസല്യാർ, മുസ് ലിം ലീഗ് ദേശീയ ട്രഷറർ പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ്, കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, എംപിമാരായ ഇ.ടി മുഹമ്മദ് ബഷീർ, പി.വി. അബ്ദുൾ വഹാബ്, എംഎൽഎമാരായ സയ്യിദ് ആബിദ് ഹുസൈൻ തങ്ങൾ, പി അബ്ദുൾ ഹമീദ്, എം. ഉമ്മർ, ടി.എ. അഹമ്മദ് കബീർ, എൻ. ഷംസുദീൻ, കെ.വി. അബ്ദുൾ ഖാദർ, വി. അബ്ദു റഹ് മാൻ, മഞ്ഞളാംകുഴി അലി, ടി.വി. ഇബ്രാഹിം തുടങ്ങിയവരും അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.