ഫാ. ഉഴുന്നാലിലിന്‍റെ മോചനം: സീറോ മലബാർ മെത്രാന്മാരുടെ പ്രാർഥനാസംഗമം ഇന്ന്
Wednesday, January 11, 2017 3:43 PM IST
കൊ​ച്ചി: ഭീ​ക​ര​ർ ബ​ന്ദി​യാ​ക്കി​യ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​ന​ത്തി​നാ​യു​ള്ള പ്ര​ത്യേ​ക നി​യോ​ഗ​ത്തോ​ടെ സീ​റോ മ​ല​ബാ​ർ സ​ഭ​യി​ലെ 57 മെ​ത്രാ​ന്മാ​ർ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്കൊ​പ്പം എ​റ​ണാ​കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ൽ ഇ​ന്നു പ്രാ​ർ​ഥ​നാ​സം​ഗ​മ​ത്തി​നാ​യി ഒ​ത്തു​ചേ​രും.

വൈ​കു​ന്നേ​രം ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​യി​ൽ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കും. ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞെ​ര​ള​ക്കാ​ട്ട് പ്രാ​ർ​ഥ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കും. മെ​ത്രാ​ന്മാ​ർ​ക്കൊ​പ്പം സ​ഭ​യി​ലെ വൈ​ദി​ക​രും സ​ന്യ​സ്ത​രും വി​ശ്വാ​സി​സ​മൂ​ഹ​വും പ്രാ​ർ​ഥ​നാ​കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കു​ചേ​രും.


എ​റ​ണാ​കു​ളം സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ൽ എ​ത്താ​ൻ സാ​ധി​ക്കാ​ത്ത​വ​ർ ഇ​ട​വ​ക​ക​ളി​ലോ സ്ഥാ​പ​ന​ങ്ങ​ളി​ലോ കു​ടും​ബ​ങ്ങ​ളി​ലോ ഒ​ന്നു​ചേ​ർ​ന്നു പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കു​ചേ​ര​ണ​മെ​ന്നും ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​ന​ത്തി​നാ​യി എ​ല്ലാ ഭാ​ര​തീ​യ​രും ആ​ഗോ​ള​സ​മൂ​ഹ​വും കൈ​കോ​ർ​ക്ക​ണ​മെ​ന്നും സീ​റോ മ​ല​ബാ​ർ​സ​ഭ സി​ന​ഡ് ആ​ഹ്വാ​നം ചെ​യ്തു.