കമൽ സി. ചവറയ്ക്കെതിരേ കേസുകൾ നിലവിൽ ഇല്ലെന്നു പോലീസ്
Saturday, January 14, 2017 2:10 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​മ​​ൽ സി. ​​ച​​വ​​റ​​യ്ക്കെ​​തി​​രേ നി​​ല​​വി​​ൽ കേ​​സു​​ക​​ളൊ​​ന്നും ഇ​​ല്ലെ​​ന്നു സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി ലോ​​ക്നാ​​ഥ് ബെ​​ഹ്റ അ​​റി​​യി​​ച്ചു. അ​​ദ്ദേ​​ഹ​​ത്തി​​നെ​​തി​​രെ യാ​​തൊ​​രു അ​​ന്വേ​​ഷ​​ണ​​വും ന​​ട​​ക്കു​​ന്നി​​ല്ല. 124 എ ​​പ്ര​​കാ​​രം എ​​ടു​​ത്ത കേ​​സും പു​​നഃ​​പ​​രി​​ശോ​​ധി​​ച്ചു വ​​രി​​ക​​യാ​​ണ്. കേ​​സെ​​ടു​​ത്ത ഘ​​ട്ട​​ത്തി​​ൽ ത​​ന്നെ പ​​രാ​​തി​​ക​​ൾ ഉ​​യ​​ർ​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്നു കേ​​സി​​ൻ മേ​​ലു​​ള്ള തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ൾ നി​​റു​​ത്തി​​വ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.


ക​​മ​​ൽ സി. ​​ച​​വ​​റ​​യ്ക്കെ​​തി​​രെ​​യു​​ള്ള കേ​​സി​​ൽ ഇ​​പ്പോ​​ഴും അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ന്നു​​വെ​​ന്ന​​ത​​ര​​ത്തി​​ലു​​ള്ള പ്ര​​ചാ​​ര​​ണ​​ങ്ങ​​ൾ വാ​​സ്ത​​വ​​വി​​രു​​ദ്ധ​​മാ​​ണ്. സം​​സ്ഥാ​​ന​​ത്ത് യു​​എ​​പി​​എ പ്ര​​കാ​​രം എ​​ടു​​ത്ത കു​​റ്റ​​പ​​ത്രം സ​​മ​​ർ​​പ്പി​​ക്കാ​​ത്ത കേ​​സു​​ക​​ൾ പോ​​ലീ​​സ് ആ​​സ്ഥാ​​ന​​ത്ത് പു​​നഃ​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​ത്ര​​ക്കു​​റി​​പ്പി​​ൽ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.