തിയറ്റർ ഉടമകൾക്കു പുതിയ സംഘടന
Saturday, January 14, 2017 2:56 PM IST
കൊ​​ച്ചി: ഫി​​ലിം എ​​ക്സി​​ബി​​റ്റേ​​ഴ്സ് ഫെ​​ഡ​​റേ​​ഷ​​നു സ​​മാ​​ന്ത​​ര​​മാ​​യി രൂ​​പം​​കൊ​​ണ്ട പു​​തി​​യ സം​​ഘ​​ട​​ന​​യു​​ടെ ത​​ല​​പ്പ​​ത്ത് ന​​ട​​നും ഡി ​​സി​​നി​​മാ​​സ് തി​​യ​​റ്റ​​റി​​ന്‍റെ ഉ​​ട​​മ​​യു​​മാ​​യ ദി​​ലീ​​പ്.
ദി​​ലീ​​പി​​നെ ചെ​​യ​​ർ​​മാ​​നാ​​യും ആ​​ന്‍റ​​ണി പെ​​രു​​മ്പാ​​വൂ​​രി​​നെ വൈ​​സ് ചെ​​യ​​ർ​​മാ​​നാ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.

ഇ​​ന്ന​​ലെ ചേ​​ർ​​ന്ന നി​​ർ​​മാ​​താ​​ക്ക​​ളു​​ടെ​​യും വി​​ത​​ര​​ണ​​ക്കാ​​രു​​ടെ​​യും ഫി​​ലിം എ​​ക്സി​​ബി​​റ്റേ​​ഴ്സ് ഫെ​​ഡ​​റേ​​ഷ​​നി​​ൽ നി​​ന്നു പു​​റ​​ത്തു വ​​ന്ന തി​​യ​​റ്റ​​ർ ഉ​​ട​​മ​​ക​​ളു​​ടെ​​യും യോ​​ഗ​​ത്തി​​ലാ​​ണു സം​​ഘ​​ട​​ന​​യു​​ടെ നേ​​തൃ​​ത്വം ഔ​​ദ്യോ​​ഗി​​ക​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​ത്. സം​​ഘ​​ട​​ന​​യു​​ടെ പേ​​രും പ്ര​​വ​​ർ​​ത്ത​​ന​​രീ​​തി​​യും ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ പ​​ട്ടി​​ക​​യും ഒ​​രാ​​ഴ്ച​​യ്ക്ക​​കം തീ​​രു​​മാ​​നി​​ക്കും. നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ജി. ​​സു​​രേ​​ഷ്കു​​മാ​​ർ, വി.​​ബി.​​കെ. മേ​​നോ​​ൻ, സി​​യാ​​ദ് കോ​​ക്ക​​ർ തു​​ട​​ങ്ങി​​യ​​വ​​രാ​​യി​​രി​​ക്കും ഉ​​പ​​ദേ​​ശ​​ക​​സ​​മി​​തി​​യം​​ഗ​​ങ്ങ​​ൾ. റി​​ലീ​​സിം​​ഗ് തി​​യ​​റ്റ​​റു​​ക​​ൾ നി​​ശ്ച​​യി​​ക്കാ​​നാ​​യി രൂ​​പീ​​ക​​രി​​ക്കു​​ന്ന കോ​​ർ ക​​മ്മി​​റ്റി​​യി​​ൽ പു​​തി​​യ സം​​ഘ​​ട​​ന​​യു​​ടെ പ്ര​​തി​​നി​​ധി​​ക​​ൾ​​ക്കും പ്രാ​​തി​​നി​​ധ്യം ഉ​​ണ്ടാ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.