കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 53 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​ച്ചു
Sunday, January 15, 2017 12:16 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊച്ചി അ​​​ന്താ​​​രാഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി സ്വ​​​ർ​​​ണം ക​​​ട​​​ത്താ​​​ൻ വീ​​​ണ്ടും ശ്ര​​​മം. മൂ​​​ന്നു മും​​​ബൈ സ്വ​​​ദേ​​​ശി​​​ക​​​ൾ ക​​​സ്റ്റം​​​സ് എ​​​യ​​​ർ ഇ​​​ന്‍റലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി. അ​​​സ്ലം അ​​​സ്ഹ​​​ർ ഖു​​​റേ​​​ഷി, സി​​​ക്ക​​​ന്ദ​​​ർ മ​​​ണി​​​യാ​​​രി, ഒ​​​ബൈ​​​ദ് അ​​​ബ്ദു​​​ൾ ഷെ​​​യ്ഖ് എ​​​ന്നി​​​വ​​​രാ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്. 53 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണ​​​മാ​​​ണ് ഇ​​​വ​​​രി​​​ൽ നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ബാ​​​ങ്കോ​​​ക്കി​​​ൽനി​​​ന്ന് എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​വ​​​ർ നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലെ​​​ത്തി​​​യ​​​ത്.

അ​​​സ്ലം, സി​​​ക്ക​​​ന്ദ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ മ​​​ല​​​ദ്വാ​​​ര​​​ത്തി​​​ലാ​​​ണ് സ്വ​​​ർ​​​ണം ഒ​​​ളി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്. 1,800 ഗ്രാം ​​​സ്വ​​​ർ​​​ണ​​​മാ​​​ണ് ഇ​​​വ​​​രി​​​ൽനി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. ബാ​​​ങ്കോ​​​ക്കി​​​ൽനി​​​ന്ന് എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​ന​​​ത്തി​​​ൽ ക​​​യ​​​റി​​​യ ഉ​​​ബൈ​​​ദാ​​​ണ് സ്വ​​​ർ​​​ണം കൊ​​​ണ്ടു​​​വ​​​ന്ന​​​ത്.


മും​​​ബൈ വ​​​ഴി​​​യാ​​​ണ് ഈ ​​​വി​​​മാ​​​നം നെ​​​ടു​​​ന്പാ​​​ശേ​​​രി​​​യി​​​ലെ​​​ത്തി​​​യ​​​ത്. മും​​​ബൈ​​​യി​​​ൽനി​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര യാ​​​ത്ര​​​ക്കാ​​​രാ​​​യി ക​​​യ​​​റി​​​യ അ​​​സ്ലാ​​​മി​​​നും സി​​​ക്ക​​​ന്ദ​​​റി​​​നും വി​​​മാ​​​ന​​​ത്തി​​​ന​​​ക​​​ത്ത് വ​​​ച്ചു സ്വ​​​ർ​​​ണം കൈ​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​മാ​​​ന​​​ത്തി​​​ന്‍റെ ടോ​​​യ്‌ല​​​റ്റി​​​ൽ ക​​​യ​​​റി​​​യാ​​​ണ് ഇ​​​വ​​​ർ ശരീരത്തി​​​ൽ സ്വ​​​ർ​​​ണം ഒ​​​ളി​​​പ്പി​​​ച്ച​​​ത്. 15 സ്വ​​​ർ​​​ണ ക​​​ട്ടി​​​ക​​​ൾ ഇ​​​വ​​​രി​​​ൽ നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.