നിയമസഭാ സമ്മേളനം ഫെബ്രുവരി 23 മുതൽ
നിയമസഭാ സമ്മേളനം ഫെബ്രുവരി 23 മുതൽ
Sunday, January 15, 2017 12:16 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഗ​​വ​​ർ​​ണ​​റു​​ടെ ന​​യ​​പ്ര​​ഖ്യാ​​പ​​ന പ്ര​​സം​​ഗ​​ത്തോ​​ടെ ഫെ​​ബ്രു​​വ​​രി 23നു ​​നി​​യ​​മ​​സ​​ഭാ സ​​മ്മേ​​ള​​നം ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള ഷെ​​ഡ്യൂ​​ൾ സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക്കി. അ​​ടു​​ത്ത മ​​ന്ത്രി​​സ​​ഭാ​​യോ​​ഗ​​ത്തി​​ന്‍റെ അം​​ഗീ​​കാ​​ര​​ത്തോ​​ടെ നി​​യ​​മ​​സ​​ഭ​​യു​​ടെ ബ​​ജ​​റ്റ് സ​​മ്മേ​​ള​​നം വി​​ളി​​ച്ചുചേ​​ർ​​ക്കാ​​നു​​ള്ള ശി​​പാ​​ർ​​ശ ഗ​​വ​​ർ​​ണ​​ർ​​ക്കു സ​​മ​​ർ​​പ്പി​​ക്കും.

ഫെ​​ബ്രു​​വ​​രി 27 മു​​ത​​ൽ മാ​​ർ​​ച്ച് ഒ​​ന്നു വ​​രെ​​യാ​​ണു ന​​യ​​പ്ര​​ഖ്യാ​​പ​​ന പ്ര​​സം​​ഗ​​ത്തി​​ന്മേ​​ലു​​ള്ള ച​​ർ​​ച്ച. മാ​​ർ​​ച്ച് മൂ​​ന്നി​​നു ധ​​ന​​മ​​ന്ത്രി തോ​​മ​​സ് ഐ​​സ​​ക് ബ​​ജ​​റ്റ് അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ത​​ര​​ത്തി​​ലു​​ള്ള ഷെ​​ഡ്യൂ​​ളാ​​ണു ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ള്ള​​ത്. തു​​ട​​ർ​​ന്ന് ബ​​ജ​​റ്റ് ച​​ർ​​ച്ച ന​​ട​​ക്കും. ര​​ണ്ടു​​മാ​​സ​​ത്തെ വോ​​ട്ട് ഓ​​ണ്‍ അ​​ക്കൗ​​ണ്ടും പാ​​സാ​​ക്കി മാ​​ർ​​ച്ച് പ​​കു​​തി​​യോ​​ടെ നി​​യ​​മ​​സ​​ഭാ സ​​മ്മേ​​ള​​നം സ​​മാ​​പി​​ക്കും.

തു​​ട​​ർ​​ന്ന് ഏ​​പ്രി​​ൽ അ​​വ​​സാ​​ന​​ത്തോ​​ടെ വീ​​ണ്ടും നി​​യ​​മ​​സ​​ഭ സ​​മ്മേ​​ളി​​ക്കും. മേ​​യ് 25ഓടെ സ​​മ്പൂ​​ർ​​ണ ബ​​ജ​​റ്റ് അ​​വ​​ത​​രി​​പ്പി​​ക്കാ​​നാ​​ണു ശ്ര​​മം. സാ​​ധാ​​ര​​ണ​​ നിലയിൽ ജൂ​​ലൈ​​യി​​ലോ ഓ​​ഗ​​സ്റ്റി​​ലോ ആ​​ണ് സ​​മ്പൂ​​ർ​​ണ ബ​​ജ​​റ്റ് പാ​​സാ​​ക്കു​​ന്ന​​ത്. ഇ​​തു ര​​ണ്ടു മാ​​സം നേ​​ര​​ത്തെ​​യാ​​ക്കാ​​നാ​​ണു ശ്ര​​മം. മ​​ന്ത്രി​​സ​​ഭ​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കേ​​ണ്ട തീ​​യ​​തി സം​​ബ​​ന്ധി​​ച്ച് ഇ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നു​​മാ​​യി ആ​​ലോ​​ചി​​ച്ച് അ​​ന്തി​​മതീ​​രു​​മാ​​ന​​ത്തി​​ൽ എ​​ത്തും. ക​​ഴി​​ഞ്ഞ മ​​ന്ത്രി​​സ​​ഭാ യോ​​ഗ​​ത്തി​​ൽ നി​​യ​​മ​​സ​​ഭാ സ​​മ്മേ​​ള​​നം ഫെ​​ബ്രു​​വ​​രി മൂ​​ന്നാം വാ​​രം തു​​ട​​ങ്ങാ​​ൻ ത​​ത്വ​​ത്തി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ത്തി​​രു​​ന്നു.


അ​​ടു​​ത്ത വ​​ർ​​ഷം മാ​​ർ​​ച്ച് 31ന​​കം സ​​മ്പൂ​​ർ​​ണ ബ​​ജ​​റ്റ് പാ​​സാ​​ക്കാനാണു സം​​സ്ഥാ​​നം ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. അ​​തി​​നാ​​യി ജ​​നു​​വ​​രി​​യി​​ൽ നി​​യ​​മ​​സ​​ഭാ സ​​മ്മേ​​ള​​നം ചേ​​രേ​​ണ്ട​​തു​​ണ്ട്. മു​​മ്പു വ​​ക്കം പു​​രു​​ഷോ​​ത്ത​​മ​​ൻ ധ​​ന​​വ​​കു​​പ്പി​​ന്‍റെ ചു​​മ​​ത​​ല വ​​ഹി​​ച്ചി​​രി​​ക്കേ മാ​​ർ​​ച്ച് 31ന​​കം സ​​മ്പൂ​​ർ​​ണ ബ​​ജ​​റ്റ് അ​​വ​​ത​​രി​​പ്പി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.