സിഎസ്ഐ സഭാ മോഡറേറ്റർ റ​വ.​ തോ​മ​സ് കെ. ​ഉ​മ്മ​നു കോട്ടയം പൗരാവലിയുടെ ആദരം
സിഎസ്ഐ സഭാ മോഡറേറ്റർ റ​വ.​ തോ​മ​സ് കെ. ​ഉ​മ്മ​നു കോട്ടയം പൗരാവലിയുടെ ആദരം
Monday, January 16, 2017 12:00 PM IST
കോ​​​​​ട്ട​​​​​യം: പാ​​​​​വ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ന്‍റെ പ​​​​​ക്ഷം ചേ​​​​​രു​​​​​ന്ന​​​​​തു സ​​​​​ഭ​​​​​ക​​​​​ൾ സ്വ​​​​​ഭാ​​​​​വ​​​​​മാ​​​​​ക്ക​​​​​ണ​​​മെ​​​ന്നും മൂ​​​​​ല്യ​​​​​ച്യു​​​​​തി​​​​​യു​​​​​ള്ള ലോ​​​​​ക​​​​​ത്തു മാ​​​​​ന​​​​​വി​​​​​ക മൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​പ്പി​​​​​ടി​​​​​ക്കാ​​​​​ൻ ക്രൈ​​​​​സ്ത​​​​​വ​​​​​ർ മു​​​​​ന്നോ​​​​​ട്ടു വ​​​​​ര​​​​​ണ​​​മെ​​​ന്നും സീ​​​​​റോ മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭ മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച് ബി​​​​​ഷ​​​​​പ് ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ജോ​​​​​ർ​​​​​ജ് ആ​​​​​ല​​​​​ഞ്ചേ​​​​​രി. ക്രൈ​​​​​സ്ത​​​​​വ​​​​​രു​​​​​ടെ മു​​​​​ഴു​​​​​വ​​​​​ൻ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക​​​​​ളി​​​​​ലും കാ​​​​​രു​​​​​ണ്യം പ്ര​​​​​തി​​​​​ഫ​​​​​ലി​​​​​ക്ക​​​​​ണം. പ​​​​​ങ്കു​​​​​വ​​​​​യ്ക്ക​​​​​ലി​​​​​ന്‍റെ സം​​​​​സ്കാ​​​​​രം ക്രൈ​​​​​സ്ത​​​​​വ​​​​​രി​​​​​ലു​​​​​ണ്ടാ​​​​​ക​​​​​ണം സു​​​​​വി​​​​​ശേ​​​​​ഷ പ്ര​​​​​ഘോ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ലും രാ​​​​​ജ്യ​​​​​പു​​​​​രോ​​​​​ഗ​​​​​തി​​​​​ക്കും വേ​​​​​ണ്ടി സി​​​​​എ​​​​​സ്ഐ സ​​​​​ഭ ചെ​​​​​യ്യു​​​​​ന്ന സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ൾ പ്ര​​​​​ശം​​​​​സ​​​​​നീ​​​​​യ​​​​​മാ​​​​​ണെ​​​​​ന്നും മാ​​​​​ർ ആ​​​​​ല​​​​​ഞ്ചേ​​​​​രി​​​പ​​​​​റ​​​​​ഞ്ഞു.

കോ​​​​​ട്ട​​​​​യം തി​​​​​രു​​​​​ന​​​​​ക്ക​​​​​ര മൈ​​​​​താ​​​​​ന​​​​​ത്ത് സി​​​​​എ​​​​​സ്ഐ ബി​​​​​ഷ​​​​​പ്പു​​​​​മാ​​​​​ർ​​​​​ക്കും ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ൾ​​​​​ക്കും സി​​​​​ന​​​​​ഡ് പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ൾ​​​​​ക്കും കോ​​​​​ട്ട​​​​​യം പൗ​​​​​രാ​​​​​വ​​​​​ലി​​​​​യു​​​​​ടെ​​​​​യും മ​​​​​ധ്യ​​​​​കേ​​​​​ര​​​​​ള മ​​​​​ഹാ​​​​​യി​​​​​ട​​​​​വ​​​​​ക​​​​​യു​​​​​ടെ​​​​​യും ആ​​​​​ഭി​​​​​മു​​​​​ഖ്യ​​​​​ത്തി​​​​​ൽ സ്വീ​​​​​ക​​​​​ര​​​​​ണ സ​​​​​മ്മേ​​​​​ള​​​​​നം ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ജോ​​​​​ർ​​​​​ജ് ആ​​​​​ല​​​​​ഞ്ചേ​​​​​രി. സ​​​​​ഭ​​​​​ക​​​​​ളു​​​​​ടെ ഐ​​​​​ക്യം കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ന്‍റെ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണെ​​​​​ന്നും ഐ​​​​​ക്യ​​​​​ത്തി​​​​​ന്‍റെ സു​​​​​വി​​​​​ശേ​​​​​ഷം പ്ര​​​​​സം​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ലൂ​​​​​ടെ ക്രി​​​​​സ്തു വി​​​​​ഭാ​​​​​വ​​​​​നം ചെ​​​​​യ്ത സാ​​​​​ർ​​​​​വ​​​ലൗ​​​​​കി​​​​​ക മ​​​​​നു​​​​​ഷ്യ​​​ക്കൂ​​​​​ട്ടാ​​​​​യ്മ​​​​​യാ​​​ണു സ​​​​​ഭ​​​​​യു​​​​​ടെ ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​ത്.

സ​​​​​ഭ​​​​​ക​​​​​ളു​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ വൈ​​​​​വി​​​​​ധ്യം രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ​​​​​യോ സ​​​​​ഭ​​​​​ക​​​​​ളു​​​​​ടെ​​​​​യോ ഐ​​​​​ക്യ​​​​​ത്തെ ബാ​​​​​ധി​​​​​ക്ക​​​​​രു​​​​​ത്. ക്രി​​​​​സ്തു ഒ​​​​​രു വി​​​​​ഭാ​​​​​ഗം ആ​​​​​ളു​​​​​ക​​​​​ൾ​​​​​ക്കു​​​​​വേ​​​​​ണ്ടി മാ​​​​​ത്ര​​​​​മ​​​​​ല്ല പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ച​​​​​ത്. മനുഷ്യവംശത്തിന്‍റെ മുഴുവൻ രക്ഷയും ഐക്യവും സമാധാ നവുമായിരുന്നു അവിടുത്തെ ലക്ഷ്യം. സ​​​​​ഭ​​​​​ക​​​​​ളു​​​​​ടെ വൈ​​​​​വി​​​​​ധ്യം ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​ണെ​​​​​ന്നും ക്രി​​​​​സ്തു ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​ലൂ​​​​​ന്നി വി​​​​​വി​​​​​ധ മ​​​​​ത​​​​​ങ്ങ​​​​​ളെ​​​​​യും സം​​​​​സ്കാ​​​​​ര​​​​​ങ്ങ​​​​​ളെ​​​​​യും ഒ​​​​​ത്തു ചേ​​​​​ർ​​​​​ത്ത് മാ​​​​​ന​​​​​വ​​​​​മൈ​​​​​ത്രി സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തോ​​​​​ടൊ​​​​​പ്പം സ​​​​​ഭ​​​​​ക​​​​​ളു​​​​​ടെ എ​​​​​ക്യു​​​​​മി​​​​​നി​​​​​സം ഉ​​​​​ണ്ടാ​​​​​ക​​​​​ണ​​​​​മെ​​​​​ന്നും ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ പ​​​​​റ​​​​​ഞ്ഞു.

സി​​​​​എ​​​​​സ്ഐ സ​​​​​ഭാ മോ​​​​​ഡ​​​​​റേ​​​​​റ്റ​​​​​റാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട മ​​​​​ധ്യ​​​​​കേ​​​​​ര​​​​​ള മ​​​​​ഹാ​​​​​യി​​​​​ട​​​​​വ​​​​​ക ബി​​​​​ഷ​​​​​പ് റ​​​​​വ.​​​​​ഡോ. തോ​​​​​മ​​​​​സ് കെ. ​​​​​ഉ​​​​​മ്മ​​​​​ന് കോ​​​​​ട്ട​​​​​യം പൗ​​​​​രാ​​​​​വ​​​​​ലി​​​​​യു​​​​​ടെ​​​​​യും സ​​​​​ഭാ വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളു​​​​​ടെ​​​​​യും നേ തൃത്വ ത്തിൽ ഉ​​​​​ജ്വ​​​​​ല വ​​​​​ര​​​​​വേ​​​​​ൽ​​​​​പ് നൽകി. ഇ​​​​​ന്ന​​​​​ലെ വൈ​​​​​കു​​​​​ന്നേ​​​​​രം ചാ​​​​​ലു​​​​​കു​​​​​ന്ന് സി​​​​​എ​​​​​സ്ഐ റി​​​​​ട്രീ​​​​​റ്റ് സെ​​​​​ന്‍റ​​​റി​​​​​ൽ​​​​​നി​​​​​ന്നും നൂ​​​​​റു ക​​​​​ണ​​​​​ക്കി​​​​​നു വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ക​​​​​മ്പ​​​ടി​​​​​യോ​​​​​ടെ തു​​​​​റ​​​​​ന്ന വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​ൽ റ​​​​​വ.​​​തോ​​​​​മ​​​​​സ് കെ. ​​​​​ഉ​​​​​മ്മ​​​​​നെ സ​​​​​മ്മേ​​​​​ള​​​​​ന വേ​​​​​ദി​​​​​യാ​​​​​യ നാ​​​ഗ​​​മ്പ​​​​​ടം മൈ​​​​​താ​​​​​ന​​​​​ത്തേ​​​​​ക്ക് ആ​​​​​ന​​​​​യി​​​​​ച്ചു. തു​​​​​ട​​​​​ർ​​​​​ന്നു നി​​​​​യു​​​​​ക്ത സി​​​​​എ​​​​​സ്ഐ മോ​​​​​ഡ​​​​​റേ​​​​​റ്റ​​​​​ർ റ​​​​​വ. തോ​​​​​മ​​​​​സ് കെ. ​​​​​ഉ​​​​​മ്മ​​​​​നും ബി​​​​​ഷ​​​​​പ്പു​​​​​മാ​​​​​ർ​​​​​ക്കും ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ൾ​​​​​ക്കും സി​​​​​ന​​​​​ഡ് പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ൾ​​​​​ക്കും പൗ​​​​​രാ​​​​​വ​​​​​ലി​​​​​യു​​​​​ടെ​​​​​യും മ​​​​​ധ്യ​​​​​കേ​​​​​ര​​​​​ള മ​​​​​ഹാ​​​​​യി​​​​​ട​​​​​വ​​​​​ക​​​​​യു​​​​​ടെ​​​​​യും ആ​​​​​ഭി​​​​​മു​​​​​ഖ്യ​​​​​ത്തി​​​​​ൽ ന​​​​​ൽ​​​​​കി​​​​​യ സ്വീ​​​​​ക​​​​​ര​​​​​ണ സ​​​​​മ്മേ​​​​​ള​​​​​നം സീ​​​​​റോ മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭ മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ജോ​​​​​ർ​​​​​ജ് ആ​​​​​ല​​​​​ഞ്ചേ​​​​​രി ഉ​​​​​ദ്ഘാ​​​​​ട​​​​​നം​​​ചെ​​​​​യ്തു.


മാ​​​​​ർ​​​​​ത്തോ​​​​​മാ സ​​​​​ഭാ മെ​​​​​ത്രാ​​​​​പ്പോ​​​​​ലീ​​​​​ത്ത റ​​​​​വ.​​​​​ഡോ. ജോ​​​​​സ​​​​​ഫ് മാ​​​​​ർ​​​​​ത്തോ​​​​​മാ അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു. മ​​​​​ല​​​​​ങ്ക​​​​​ര ഓ​​​​​ർ​​​​​ത്ത​​​​​ഡോ​​​​​ക്സ് സ​​​​​ഭാ​​​​​ധ്യ​​​​​ക്ഷ​​​​​ൻ ബ​​​​​സേ​​​​​ലി​​​​​യോ​​​​​സ് മാ​​​​​ർ​​​​​ത്തോ​​​​​മ പൗ​​​​​ലോ​​​​​സ് ദ്വി​​​​​ദീ​​​​​യ​​​​​ൻ ക​​​​​തോ​​​​​ലി​​​​​ക്കാ​​​​​ബാ​​​​​വ മു​​​​​ഖ്യ​​​​​പ്ര​​​​​ഭാ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി. മ​​​​​ന്ത്രി മാ​​​​​ത്യു ടി. ​​​​​തോ​​​​​മ​​​​​സ്, ക്നാ​​​​​നാ​​​​​യ സു​​​​​റി​​​​​യാ​​​​​നി സ​​​​​ഭ ആ​​​​​ർ​​​​​ച്ച് ബി​​​​​ഷ​​​​​പ് കു​​​​​ര്യാ​​​​​ക്കോ​​​​​സ് മാ​​​​​ർ സേ​​​​​വേ​​​​​റി​​​​​യോ​​​​​സ് വ​​​​​ലി​​​​​യ​​​​​മെ​​​​​ത്രാ​​​​​പ്പോ​​​​​ലീ​​​​​ത്ത, കോട്ടയം ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ മാ​​​​​ത്യു മൂ​​​​​ല​​​​​ക്കാ​​​​​ട്ട്, യാ​​​​​ക്കോ​​​​​ബാ​​​​​യ സു​​​​​റി​​​​​യാ​​​​​നി സ​​​​​ഭ മെ​​​​​ത്രാ​​​​​പ്പോ​​​​​ലീ​​​​​ത്ത തോ​​​​​മ​​​​​സ് മാ​​​​​ർ തി​​​​​മോ​​​​​ത്തി​​​​​യോ​​​​​സ്, ബി​​​​​ഷ​​​​​പ് ഡോ.​​​സി.​​​​​വി. മാ​​​​​ത്യു, ബി​​​​​ഷ​​​​​പ് റ​​​​​വ.​​​തോ​​​​​മ​​​​​സ് സാ​​​​​മു​​​​​വ​​​​​ൽ, ജോ​​​​​സ് കെ. ​​​​​മാ​​​​​ണി എം​​​​​പി, തി​​​​​രു​​​​​വ​​​​​ഞ്ചൂ​​​​​ർ രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ൻ എം​​​​​എ​​​​​ൽ​​​​​എ, മു​​​​​നി​​​​​സി​​​​​പ്പ​​​​​ൽ ചെ​​​​​യ​​​​​ർ​​​​​പേ​​​​​ഴ്സ​​​​​ണ്‍ ഡോ. ​​​പി.​​​​​ആ​​​​​ർ. സോ​​​​​ന, എ​​​​​ൻ. ഹ​​​​​രി, സി​​​​​എ​​​​​സ്ഐ മ​​​​​ധ്യ കേ​​​​​ര​​​​​ള മ​​​​​ഹാ​​​​​യി​​​​​ട​​​​​വ​​​​​ക രൂ​​​​​പ​​​​​ത ട്ര​​​​​ഷ​​​​​റ​​​​​ർ റ​​​​​വ.​​​​​ഡോ. സാ​​​​​ബു കെ. ​​​​​ചെ​​​​​റി​​​​​യാ​​​​​ൻ, ക്ല​​​​​ർ​​​​​ജി സെ​​​​​ക്ര​​​​​ട്ട​​​​​റി റ​​​​​വ.​​​​​ഡോ. ഉ​​​​​മ്മ​​​​​ൻ ജോ​​​​​ർ​​​​​ജ്, ജ​​​​​ന​​​​​റ​​​​​ൽ ക​​​​​ണ്‍​വീ​​​​​ന​​​​​ർ ജേ​​​​​ക്ക​​​​​ബ് ഫി​​​​​ലി​​​​​പ്പ് മാ​​​​​ങ്കു​​​​​ഴി എ​​​​​ന്നി​​​​​വ​​​​​ർ പ്ര​​​​​സം​​​​​ഗി​​​​​ച്ചു. സി​​​​​എ​​​​​സ്ഐ മോ​​​​​ഡ​​​​​റേ​​​​​റ്റ​​​​​ർ റ​​​​​വ.​​​​​ഡോ. ജി. ​​​​​ദൈ​​​​​വാ​​​​​ശി​​​​​ർ​​​​​വാ​​​​​ദം, നി​​​​​യു​​​​​ക്ത മോ​​​​​ഡ​​​​​റേ​​​​​റ്റ​​​​​ർ ബി​​​​​ഷ​​​​​പ് റ​​​​​വ.​​​തോ​​​​​മ​​​​​സ് കെ. ​​​​​ഉ​​​​​മ്മ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​ർ മ​​​​​റു​​​​​പ​​​​​ടി പ്ര​​​​​സം​​​ഗം ന​​​​​ട​​​​​ത്തി. സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ സി​​​​​എ​​​​​സ്ഐ സി​​​​​ന​​​​​ഡ് ഹ​​​​​രി​​​​​ത അ​​​​​വാ​​​​​ർ​​​​​ഡു​​​​​ക​​​​​ൾ വി​​​​​ത​​​​​ര​​​​​ണം​​​ചെ​​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.