തിരുവനന്തപുരം - കോഴിക്കോട് പ്രതിദിന വിമാന സർവീസ് തുടങ്ങി
തിരുവനന്തപുരം - കോഴിക്കോട് പ്രതിദിന വിമാന സർവീസ് തുടങ്ങി
Monday, January 16, 2017 12:29 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​യ​​ർ ഇ​​ന്ത്യാ എ​​ക്സ്പ്ര​​സി​​ന്‍റെ തി​​രു​​വ​​ന​​ന്ത​​പു​​രം - കോ​​ഴി​​ക്കോ​​ട് പ്ര​​തി​​ദി​​ന സ​​ർ​​വീ​​സ് ആ​​രം​​ഭി​​ച്ചു.​​തി​​രു​​വ​​ന​​ന്ത​​പു​​രം അ​​ന്താ​​രാ​​ഷ്‌ട്രാ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ രാ​​വി​​ലെ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് സി​​ഇ​​ഒ കെ.​​ശ്യാം സു​​ന്ദ​​ർ കോ​​ഴി​​ക്കോ​​ട്ടേ​​ക്കു​​ള​​ള ആ​​ദ്യ സ​​ർ​​വീ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ആ​​ദ്യ ദി​​ന​​ത്തി​​ൽ 53 യാ​​ത്ര​​ക്കാ​​രു​​മാ​​യി ഐ.​​എ​​ക്സ് 373 രാ​​വി​​ലെ എ​​ഴു മ​​ണി​​ക്കു തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​​നി​​ന്നു പ​​റ​​ന്നു​​യ​​ർ​​ന്നു. കോ​​ഴി​​ക്കോ​​ട് നി​​ന്ന് വി​​മാ​​നം തു​​ട​​ർ​​ന്നു ദോ​​ഹ​​യി​​ലേ​​ക്ക് പ​​റ​​ക്കും.

കോ​​ഴി​​ക്കോ​​ട് നി​​ന്ന് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്കു​​ള​​ള വി​​മാ​​നം ഐ.​​എ​​ക്സ് 374 രാ​​ത്രി 10.50 ന് ​​പു​​റ​​പ്പെ​​ടും. 11.45 ന് ​​തി​​ര​​ുവ​​ന​​ന്ത​​പു​​ര​​ത്തെ​​ത്തും. തു​​ട​​ക്ക​​ത്തി​​ൽ ഏ​​റ്റ​​വും കു​​റ​​ഞ്ഞ ടി​​ക്ക​​റ്റ് നി​​ര​​ക്ക് 2400 രൂ​​പ​​യാ​​ണ്. 189 പേ​​ർ​​ക്ക് യാ​​ത്ര ചെ​​യ്യാ​​വു​​ന്ന ബോ​​യിം​​ഗ് 737,800 വി​​മാ​​ന​​ങ്ങ​​ളാ​​ണ് ഈ ​​സെ​​ക്ട​​റി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന​​ത്.
ആ​​ഭ്യ​​ന്ത​​ര വി​​മാ​​ന​​യാ​​ത്രി​​ക​​ർ​​ക്കു പു​​റ​​മെ പ്ര​​വാ​​സി​​ക​​ൾ​​ക്കും സൗ​​ക​​ര്യ​​പ്ര​​ദ​​മാ​​യ സ​​ർ​​വീ​​സ് ആ​​ണി​​ത്. തെ​​ക്ക​​ൻ കേ​​ര​​ള​​ത്തി​​ൽ നി​​ന്നു​​ള്ള പ്ര​​വാ​​സി​​ക​​ളെ കോ​​ഴി​​ക്കോ​​ട് വ​​ഴി ദോ​​ഹ, ബ​​ഹ്റി​​ൻ, കു​​വൈ​​ത്ത്, റി​​യാ​​ദ്, അ​​ൽ എ​​യ്ൻ, റാ​​സ് അ​​ൽ ഖെ​​യ്മ, ഷാ​​ർ​​ജ മു​​ത​​ലാ​​യ ഗ​​ൾ​​ഫ് നാ​​ടു​​ക​​ളു​​മാ​​യി പു​​തി​​യ വി​​മാ​​ന സ​​ർ​​വീ​​സ് ബ​​ന്ധി​​പ്പി​​ക്കു​​ന്നു.


ക്രെ​​ഡി​​റ്റ് / ഡെ​​ബി​​റ്റ് കാ​​ർ​​ഡു​​ക​​ൾ മു​​ഖാ​​ന്ത​​ര​​മു​​ള്ള ബു​​ക്കിം​​ഗു​​ക​​ൾ​​ക്കു പു​​റ​​മെ നെ​​റ്റ്ബാ​​ങ്കിം​​ഗ് മു​​ഖേ​​ന​​യും ഓ​​ണ്‍ലൈ​​നാ​​യി ടി​​ക്ക​​റ്റു​​ക​​ൾ ബു​​ക്ക് ചെ​​യ്യാ​​ൻ എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് സൗ​​ക​​ര്യ​​മൊ​​രു​​ക്കു​​ന്നു. വി​​മാ​​ന​​ത്തി​​നു​​ള്ളി​​ൽ ല​​ഭി​​ക്കു​​ന്ന സൗ​​ജ​​ന്യ​​ഭ​​ക്ഷ​​ണ​​ത്തി​​നു പു​​റ​​മെ യാ​​ത്ര​​ക്കാ​​ർ​​ക്ക് ഇ​​ഷ്ട​​മു​​ള്ള ഭ​​ക്ഷ​​ണം ഓ​​ണ്‍ലൈ​​നാ​​യി വാ​​ങ്ങി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​വ​​സ​​ര​​വും എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.
https://www.facebook.com/AirIndiaExpressOfficial എ​​ന്ന ഫേ​​സ് ബു​​ക്ക് പേ​​ജി​​ലൂ​​ടെ യാ​​ത്ര​​ക്കാ​​ർ​​ക്ക് പ​​രാ​​തി​​യും നി​​ർ​​ദേ​​ശ​​ങ്ങ​​ളും അ​​റി​​യി​​ക്കു​​ന്ന​​തി​​നു​​ള്ള സൗ​​ക​​ര്യം എ​​യ​​ർ എ​​ക്സ്പ്ര​​സ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.