കറൻസി: പി.​സി. ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ട്രെ​യി​ൻ ത​ട​ഞ്ഞു
കറൻസി: പി.​സി. ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ട്രെ​യി​ൻ ത​ട​ഞ്ഞു
Tuesday, January 17, 2017 3:53 PM IST
കൊ​​​ച്ചി: 1000 രൂപ, 500 രൂപ ക​​​റ​​​ൻ​​​സി​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ജ​​​ന​​​ങ്ങ​​​ളു​​​ടെ ദു​​​രി​​​ത​​​ത്തി​​​ന് അ​​​റു​​​തി​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​ൽ കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​ർ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് പി.​​​സി. ജോ​​​ർ​​​ജ് എം​​​എ​​​ൽ​​​എ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ട്രെ​​​യി​​​ൻ ത​​ട​​ഞ്ഞു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​തി​​നൊ​​ന്ന​​ര​​യോ​​ടെ എ​​​റ​​​ണാ​​​കു​​​ളം നോ​​​ർ​​​ത്ത് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലാ​​യി​​രു​​ന്നു സ​​മ​​രം.

ക​​​റ​​​ൻ​​​സി ആ​​​ന്തോ​​​ള​​​ൻ എ​​​ന്ന പേ​​​രി​​​ൽ ര​​​ണ്ടു​ മ​​​ണി​​​ക്കൂ​​​റോ​​​ളം നീ​​​ണ്ട ട്രെ​​യി​​ൻ ത​​ട​​യ​​ൽ സ​​മ​​ര​​ത്തി​​ൽ കേ​​​ര​​​ള എ​​​ക്സ്പ്ര​​​സ്, ശ​​​ബ​​​രി എ​​​ക്സ്പ്ര​​​സ് എ​​​ന്നി​​​വ​​യു​​ടെ സ​​ർ​​വീ​​സ് അ​​​ര​​​മ​​​ണി​​​ക്കൂ​​​ർ വീ​​​തം മു​​ട​​ങ്ങി. റെ​​​യി​​​ൽ​​​വേ ട്രാ​​​ക്കി​​​ൽ കു​​​ത്തി​​​യി​​​രു​​​ന്ന പി.​​​സി. ജോ​​​ർ​​​ജി​​​നേ​​​യും പ്ര​​വ​​ർ​​ത്ത​​ക​​രെ​​യും അ​​​റ​​​സ്റ്റ് ചെ​​​യ്തു നീ​​​ക്കി​​യാ​​ണു ട്രെ​​യി​​ൻ ഗ​​താ​​ഗ​​തം പു​​ന​​ഃസ്ഥാ​​പി​​ച്ച​​ത്.

ഈ ​​​മാ​​​സം 30നു ​​​പി.​​​സി. ജോ​​​ർ​​​ജ് പു​​​തി​​​യ രാ​​​ഷ്‌ട്രീ​​​യ പാ​​​ർ​​​ട്ടി പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്താ​​​നി​​​രി​​​ക്കെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ജ​​​ന​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ കൂ​​​ടി സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ട്രെ​​യി​​ൻ ത​​​ട​​​യ​​​ൽ സ​​​മ​​​രം ന​​​ട​​​ത്തി​​​യ​​​ത്. 14 ജി​​​ല്ല​​​ക​​​ളി​​​ൽ​​നി​​​ന്നു ജ​​​ന​​​പ​​​ക്ഷം പ്ര​​വ​​ർ​​ത്ത​​ക​​ർ സ​​മ​​ര​​ത്തി​​ന് എ​​ത്തി​​യി​​രു​​ന്നു. ഇ​​​ന്ത്യ​​​യി​​​ലെ പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ പ​​​ണം മോ​​​ദി ത​​​ട​​​വി​​​ലാ​​​ക്കി​​​യെ​​​ന്ന് ട്രെ​​​യി​​​ൻ ത​​​ട​​​യ​​​ൽ സ​​​മ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പി.​​​സി. ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു.


അ​​​ശാ​​​സ്ത്രീ​​​യ​​​വും അ​​​പ​​​ക്വ​​​വു​​​മാ​​​യ ക​​​റ​​​ൻ​​​സി നി​​​രോ​​​ധ​​​നം മൂ​​​ലം തൊ​​​ഴി​​​ൽ ന​​​ഷ്ട​​​മാ​​​യ​​​വ​​​ർ​​​ക്ക് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്ക​​​ണമെന്ന് പി.സി. ജോർജ് പറഞ്ഞു.ജ​​​ന​​​പ​​​ക്ഷം നേ​​​താ​​​ക്ക​​​ളാ​​​യ മു​​​ഹ​​​മ്മ​​​ദ് സ​​​ക്കീ​​​ർ, എ​​​സ്. ഭാ​​​സ്ക​​​ര​​​പി​​​ള്ള, ഷോ​​​ണ്‍ ജോ​​​ർ​​​ജ്, ആ​​​ന്‍​റ​​​ണി മാ​​​ർ​​​ട്ടി​​​ൻ, സൈ​​​ജോ ഹ​​​സ​​​ൻ, ജോ​​​യ് സ​​​ക്ക​​​റി​​​യ, എം.​​​ടി. ജോ​​​സ​​​ഫ്, പ്ര​​​ഫ. സെ​​​ബാ​​​സ്റ്റ്യ​​​ൻ ജോ​​​സ​​​ഫ്, ജോ​​​ർ​​​ജ് വ​​​ട​​​ക്ക​​​ൻ, ഇ.​​​കെ. ഹ​​​സ​​​ൻ കു​​​ട്ടി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.