റബർവില 150 കടന്നു
റബർവില 150 കടന്നു
Tuesday, January 17, 2017 4:57 PM IST
കോ​ട്ട​യം: വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നു​ശേ​ഷം റ​ബ​ർ വി​ല കി​ലോ​യ്ക്കു 150 രൂ​പ ക​ട​ന്നു. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പു​തി​യ ഉ​ണ​ർ​വ് സ​മ്മാ​നി​ച്ച് 152 രൂ​പ​യ്ക്ക് ആ​ർ​എ​സ്എ​സ് നാ​ലാം ഗ്രേ​ഡ് റ​ബ​ർ വ്യാ​പാ​രം ന​ട​ന്നു. അ​വ​ധി​ക്കച്ച​വ​ടം 155 രൂ​പ​യ്ക്കു മു​ക​ളി​ലേ​ക്ക് എ​ത്തി. റ​ബ​ർ വി​ല​സ്ഥി​ര​താ ഫ​ണ്ട് പ​രി​ധി പി​ന്നി​ട്ട​തോ​ടെ ഇ​നി സ​ബ്സി​ഡി ല​ഭി​ക്കി​ല്ല.

ജ​പ്പാ​നും ചൈ​ന​യും അ​മേ​രി​ക്ക​യും ന​ന്നാ​യി ച​ര​ക്ക് വാ​ങ്ങു​ന്ന​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ റ​ബ​ർ വി​ല വീ​ണ്ടും ഉ​യ​രാ​നാ​ണു സാ​ധ്യ​ത. ഫീ​ൽ​ഡ് ലാ​റ്റ​ക്സി​നു കി​ലോ​യ്ക്ക് 125 രൂ​പ​യെ​ത്തി​യ​തും ക​ർ​ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ ആ​ശ്വാ​സം പ​ക​രു​ന്നു. തോ​ട്ട​ങ്ങ​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന ലാ​റ്റ​ക്സ് ന​ല്ല തോ​തി​ൽ ക​മ്പ​നി​ക​ളും വ്യാ​പാ​രി​ക​ളും വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വേ​ന​ൽ ക​ടു​ത്ത​തിനാൽ അ​ടു​ത്ത​യാ​ഴ്ച റ​ബ​ർ ഉ​ത്പാ​ദ​നം കു​റ​യു​മെ​ന്നി​രി​ക്കെ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട വി​ല​യ്ക്ക് ട​യ​ർ ക​ന്പ​നി​ക​ൾ ഷീ​റ്റ് വാ​ങ്ങാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണ്. കി​ഴ​ക്ക​നേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തും അ​ന്താ​രാ​ഷ്‌ട്ര വി​ല ആ​ർ​എ​സ്എ​സ് നാ​ലി​ന് 181.47 എ​ത്തി​യ​തു​മാ​ണ് ആ​ഭ്യ​ന്ത​ര​വി​ല​യി​ൽ ഉ​ണ​ർ​വു​ണ്ടാ​കാ​ൻ കാ​ര​ണം.


80 രൂ​പ​യി​ലേ​ക്കു താ​ഴ്ന്ന റ​ബ​ർ 150 രൂ​പ​യി​ലേ​ക്കു ക​ട​ക്കു​ന്പോ​ൾ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ഉ​ഴ​ലു​ന്ന ക​ർ​ഷ​ക സ​മൂ​ഹ​ത്തി​നു വ​ലി​യ ഉ​ണ​ർ​വ് ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച വി​ല സ്ഥി​ര​താ പ​ദ്ധ​തി​യു​ടെ നി​ര​ക്കി​നേ​ക്കാ​ൾ വി​ല ഉ​യ​ർ​ന്നു. ഫെ​ബ്രു​വ​രി ആ​ദ്യവാ​ര​ത്തോ​ടെ വേ​ന​ൽ ശ​ക്ത​മാ​കും. ഇ​തോ​ടെ ടാ​പ്പിം​ഗ് പൂ​ർ​ണ​മാ​യും നി​ല​യ്ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​ല കു​റ​ച്ചു​കൂ​ടി മെ​ച്ച​പ്പെ​ടു​മെ​ന്നാ​ണ് വാ​ണി​ജ്യവൃ​ത്ത​ങ്ങ​ൾ ന​ല്കു​ന്ന സൂ​ച​ന.

ബാ​ങ്കോ​ക്കി​ൽ ആ​ർ​എ​സ്എ​സ് മൂ​ന്ന് ഇ​നം റ​ബ​ർ ഇ​ന്ന​ലെ 182.91 രൂ​പ​യി​ലാ​ണു വ്യാ​പാ​രം ന​ട​ന്ന​ത്. ഒ​ന്നാം തീ​യ​തി 155.29 രൂ​പ​യാ​യി​രു​ന്നു. 17 ദി​വ​സം കൊ​ണ്ട് 27.62 രൂ​പ കൂ​ടി. അ​തേ സ​മ​യം കേ​ര​ള​ത്തി​ൽ 17 ദി​വ​സം കൊ​ണ്ടു കി​ലോ ഗ്രാ​മി​ലു​ണ്ടാ​യ വ​ർ​ധ​ന 12 രൂ​പ മാ​ത്ര​മാ​ണ്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ വ​ർ​ധ​ന​യു​ടെ പ​കു​തി പോ​ലും ഇ​വി​ടെ കൂ​ടി​യി​ട്ടി​ല്ല.ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ടെ ഇ​ന്ത്യ​യി​ൽ​നി​ന്ന് 6000 ട​ണ്ണി​ലേ​റെ റ​ബ​ർ ക​യ​റ്റു​മ​തി​യും ന​ട​ന്നു. ക​യ​റ്റു​മ​തി അ​ന്വേ​ഷ​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.