36.5 കോ​ടി കു​ടി​ശി​ക; ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ൽ ജ​പ്തി​ചെ​യ്തു
Wednesday, January 18, 2017 3:03 PM IST
കു​​മ​​ളി: വാ​​യ്പാ​ കു​​ടി​​ശി​​ക​​യെ​ത്തു​​ട​​ർ​ന്നു കു​​മ​​ളി​​യി​​ൽ ഫൈ​​വ് സ്റ്റാ​​ർ ഹോ​​ട്ട​​ൽ ബാ​​ങ്ക് അ​​ധി​​കൃ​​ത​​ർ ജ​​പ്തി​​ചെ​​യ്തു. എ​​ലി​​ഫ​​ന്‍​റ് കോ​​ർ​​ട്ട് ഹോ​​ട്ട​​ലാ​​ണ് ഇ​​ന്ന​​ലെ ഫെ​​ഡ​​റ​​ൽ ബാ​​ങ്ക് ജ​​പ്തി​​ചെ​​യ്ത​​ത്. ഈ ​​ഹോ​​ട്ട​​ലി​​ന്‍റെ അ​​നു​​ബ​​ന്ധ സ്ഥാ​​പ​​ന​​മാ​​യ പെ​​പ്പ​​ർ വൈ​​നും ജ​​പ്തി​​യു​​ടെ വ​​ക്കി​​ലാ​​ണ്. ഹൈ​​ക്കോ​​ട​​തി​​യി​​ൽ​​നി​​ന്നു ജ​​പ്തി​​ക്കെ​​തി​​രെ സ്റ്റേ ​​ഓ​​ർ​​ഡ​​ർ പെ​​പ്പ​​ർ വൈ​നു ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. ജ​​നു​​വ​​രി 31 വ​​രെ​​യാ​ണു സ്റ്റേ ​​ഉ​​ള്ള​​ത്.

ഫെ​​ഡ​​റ​​ൽ ബാ​​ങ്കി​​ന്‍റെ എ​​റ​​ണാ​​കു​​ളം വൈ​​റ്റി​​ല ബ്രാ​​ഞ്ചി​​ൽ​​നി​​ന്നു പെ​​പ്പ​​ർ വൈ​​ന് 7.30 കോ​​ടി രൂ​​പ വാ​​യ്പ​​യും കു​​ടി​​ശി​​ക​​യും​​ചേ​​ർ​​ത്ത് 11 കോ​​ടി​​യും എ​​ല​​ിഫ​​ന്‍​റ് കോ​​ർ​​ട്ടി​​ന് 17 കോ​​ടി വാ​​യ്പ​​യ്ക്കു കു​​ടി​​ശി​​ക​​യും​​ചേ​​ർ​​ത്ത് 25 കോ​​ടി​​യും അ​​ട​​യ്ക്കാ​​നു​​ണ്ട്. ആ​​കെ 36.5 കോ​​ടി​​യാ​​ണു തി​​രി​​കെ അ​​ട​​യ്ക്കേ​​ണ്ട​​ത്.


എ​​ല​​ിഫന്‍റ് കോ​​ർ​​ട്ട് ഹോ​​ട്ട​​ലി​​ന് 62 മു​​റി​​ക​​ളു​​ണ്ട്. സ്വി​​മ്മിം​​ഗ് പൂ​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന മു​​റി​​ക​​ളും ഹോ​​ട്ട​​ലി​​നു​​ണ്ട്. 24,000 മു​​ത​​ൽ 40,000 വ​​രെ​​യാ​​യി​​രു​​ന്നു മു​​റി​​ക​​ൾ​​ക്കു വാ​​ട​ക ഈ​​ടാ​​ക്കി​​യി​​രു​​ന്ന​​ത്. 150 ജീ​​വ​​ന​​ക്കാ​​രു​​മു​​ണ്ട്.
ഹോ​​ട്ട​​ൽ പൂ​​ട്ടി​​യ​​തോ​​ടെ ജീ​​വ​​ന​​ക്കാ​​രും പെ​​രു​​വ​​ഴി​​യി​​ലാ​​യി. ജോ​​ലി ന​​ഷ്ട​​പ്പെ​​ട്ട ജീ​​വ​​ന​​ക്കാ​​ർ അ​​വ​​രു​​ടെ പ്രാ​​രാ​​ബ്ദ​​ങ്ങ​​ൾ മ​​റ്റു​​ള്ള​​വ​​രോ​​ടു പ​​ങ്കു​​വ​​യ്ക്കു​​ന്നു​​ണ്ടാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.