പെട്രോൾ പ​മ്പു​ക​ൾ ​23ന് അടച്ചിടും
പെട്രോൾ പ​മ്പു​ക​ൾ ​23ന് അടച്ചിടും
Wednesday, January 18, 2017 3:29 PM IST
കൊ​​​ച്ചി: പു​​​തി​​​യ പെ​​ട്രോ​​ൾ പ​​​മ്പു​​​ക​​​ൾ​​​ക്ക് എ​​​ൻ​​​ഒ​​​സി കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​നു വ്യ​​​ക്ത​​​മാ​​​യ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ഏ​​​ക​​​ജാ​​​ല​​​ക സം​​​വി​​​ധാ​​​നം ഉ​​​ട​​​ൻ സൃ​​​ഷ്ടി​​​ക്ക​​ണ​​മെ​​ന്നതുൾ​​പ്പെ​​​ടെ വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ച് 23നു ​​മു​​​ഴു​​​വ​​​ൻ പ​​​മ്പു​​​ക​​​ളു​​​മ​​​ട​​​ച്ചി​​ടാ​​ൻ ഓ​​​ൾ കേ​​​ര​​​ള ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് പെ​​​ട്രോ​​​ളി​​​യം ട്രേ​​​ഡേ​​​ഴ്സ് (എ​​കെ​​​എ​​ഫ്പി​​​ടി)​ സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി തീ​​​രു​​​മാ​​​നി​​​ച്ചു.

2014 ഒ​​​ക്ടോ​​​ബ​​​ർ 28ലെ ​​​ഏ​​​ക​​​ജാ​​​ല​​​ക സം​​​വി​​​ധാ​​​ന​​​ത്തി​​​നു​​​ള്ള കേ​​​ന്ദ്ര ഗ​​​വ​​​ണ്‍​മെ​​​ന്‍റി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് വ​​​ന്ന​​​തി​​​നു ശേ​​​ഷം കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള എ​​​ൻ​​​ഒ​​​സി​​​ക​​​ൾ റ​​ദ്ദാ​​ക്കു​​ക, എ​​​ൻ​​​ഒ​​​സി ന​​​ൽ​​​കി​​​യ​​​തി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ അ​​​ന്വേ​​​ഷി​​​ച്ചു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് മ​​​റ്റാ​​​വ​​​ശ്യ​​​ങ്ങ​​​ൾ.


പ​​​മ്പു​​​ക​​​ളി​​​ലെ വ​​​ര​​​വു​​​ചെ​​​ല​​​വ് അ​​​സ​​​ന്തു​​​ലി​​​താ​​​വ​​​സ്ഥ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ആ​​​ദ്യ​​​പ​​​ടി​​​യാ​​​യി ഫെ​​​ബ്രു​​​വ​​​രി മു​​​ത​​​ൽ ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ലും പൊ​​​തു അ​​​വ​​​ധി ദി​​​ന​​​ങ്ങ​​​ളി​​​ലും പ​​​മ്പു​​​ക​​​ൾ​​​ക്കും അ​​​വ​​​ധി ന​​​ൽ​​​കു​​​ന്ന​​ത് ആ​​​ലോ​​​ചി​​​ക്കും. വ​​​യ​​​നാ​​​ട്ടി​​​ൽ പു​​​തി​​​യ പ​​മ്പു​​​ക​​​ൾ​​​ക്ക് എ​​​ൻ​​​ഒ​​​സി കൊ​​​ടു​​​ത്ത​​​തും തു​​​ട​​​ർ​​​ന്ന് ഓ​​​യി​​​ൽ ക​​​മ്പ​​​നി ചെ​​​യ്ത​​​തും ന​​​ഗ്ന​​​മാ​​​യ നി​​​യ​​​മ​​ലം​​​ഘ​​​ന​​​മാ​​​ണെന്നും എ​​കെ​​എ​​​ഫ്പി​​​ടി പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ ആ​​രോ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.