ഡിവൈഎഫ്ഐക്കാർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു
Wednesday, January 18, 2017 3:29 PM IST
പൊ​​ൻ​​കു​​ന്നം: പൊ​​ൻ​​കു​​ന്ന​​ത്തി​​നു സ​​മീ​​പ​​മു​​ള്ള സ്വ​​കാ​​ര്യ സ്കൂ​​ളി​​ൽ ആ​​ർ​​എ​​സ്എ​​സ് ക്യാ​മ്പ് ന​​ട​​ത്തി​​യ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ഡി​​വൈ​​എ​​ഫ്ഐ, എ​​സ്എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​ർ ന​​ട​​ത്തി​​യ മാ​​ർ​​ച്ചി​​നെ​​ത്തു​​ട​​ർ​​ന്നു പൊ​​ൻ​​കു​​ന്ന​​ത്തു സം​​ഘ​​ർ​​ഷം. ര​​ണ്ടു പോ​​ലീ​​സു​​കാ​​ർ​​ക്കും മൂ​​ന്നു ഡി​​വൈ​​എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കും പ​​രി​​ക്കേ​​റ്റു. ക​​ണ്ണി​​നു പ​​രി​​ക്കേ​​റ്റ പോ​​ലീ​​സു​​കാ​​ര​​നാ​​യ കെഎ​​പി അ​​ഞ്ചാം ബ​​റ്റാ​​ലി​​യ​​നി​​ലെ നി​​തി​​ൻ(27)​​നെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

പൊ​​ൻ​​കു​​ന്നം പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ വ​​നി​​താ കോ​​ണ്‍​സ്റ്റ​​ബി​​ളാ​​യ ല​​ക്ഷ്മി രാ​​ജി​​നെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്രാ​​ഥ​​മി​​ക ശു​​ശ്രൂ​​ഷ​​ക​​ൾ ന​​ൽ​​കി​​യ​​ശേ​​ഷം വി​​ട്ട​​യ​​ച്ചു. പ​​രി​​ക്കേ​​റ്റ ഡി​​വൈ​​എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​രാ​​യ അ​​ജു(23), ശ​​ര​​ണ്‍ (21), അ​​ജ​​യ​​ൻ (19) എ​​ന്നി​​വ​​രെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചു. മ​​ണി​​മ​​ല പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ ജീ​​പ്പു​​ക​​ളു​​ടെ ചി​​ല്ലു​​ക​​ളും പൊ​​ൻ​​കു​​ന്നം പോ​​ലീ​​സ് സ്റ്റേ​​ഷ​​ന്‍റെ ക​​ണ്ണാ​​ടി ചി​​ല്ലു​​ക​​ളും സി​​സി​​ടി​​വി കാ​​മ​​റ​​യും അ​​ക്ര​​മി​​ക​​ൾ അ​​ടി​​ച്ചു ത​​ക​​ർ​​ത്തു.

ഇ​​ന്ന​​ലെ രാ​​വി​​ലെ 11-ാടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം.

ശ്രേ​​യ​​സ് പ​​ബ്ലി​​ക് സ്കൂ​​ൾ ആ​​ർ​​എ​​സ്എ​​സി​​ന്‍റെ ആ​​യു​​ധ​​പു​​ര​​യാ​​ക്കാ​​ൻ മാ​​നേ​​ജ്മെ​​ന്‍റ് ശ്ര​​മി​​ക്കു​​ന്നു​​വെ​​ന്ന് ആ​​രോ​​പി​​ച്ചാ​​യി​​രു​​ന്നു ഡി​​വൈ​​എ​​ഫ്ഐ, എ​​സ്എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​ർ മാ​​ർ​​ച്ച് ന​​ട​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.