മു​ട്ടം പോ​ളി​ടെ​ക്നി​ക്കി​ൽ വീ​ണ്ടും വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷം
Thursday, January 19, 2017 2:53 PM IST
തൊ​​ടു​​പു​​ഴ: മു​​ട്ടം ഗ​​വ. പോ​​ളി​​ടെ​​ക്നി​​ക്കി​​ൽ വീ​​ണ്ടും വി​​ദ്യാ​​ർ​​ഥി സം​​ഘ​​ർ​​ഷം. പോ​​ലീ​​സ് വാ​​ഹ​​നം വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​ടി​​ച്ചു ത​​ക​​ർ​​ത്തു.

ആ​​റു വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ര​​ണ്ടു പോ​​ലീ​​സു​​കാ​​ർ​​ക്കും പ​​രി​​ക്ക്. പോ​​ലീ​​സ് ഡ്രൈ​​വ​​ർ ദി​​പു, സി​പി​​ഒ സു​​മേ​​ഷ്, വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​യ മാ​​ർ​​ത്താ​​ണ്ഡ​ൻ, വി​​ഷ്ണു, അ​​ന​​ന്ദു, പ്ര​​മോ​​ദ്, അ​​രു​​ണ്‍, ജ​​യി​​സ​​ണ്‍, എ​​ന്നി​​വ​​ർ​​ക്കാ​ണു പ​​രി​​ക്കേ​​റ്റ​​ത്. ഇ​​വ​​രെ തൊ​​ടു​​പു​​ഴ താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. ആ​​ർ​​ട്സ് ഫെ​​സ്റ്റി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്ന​​ലെ ന​​ട​​ന്ന ഒ​​പ്പ​​ന മ​​ത്സ​​ര​​ത്തി​​നി​​ട​​യി​​ൽ താ​​ല്പ​​ര്യ​​മു​​ള്ള ടീ​​മു​​ക​​ൾ വ​​രു​മ്പോ​​ൾ കൈ​യ​ടി​​ക്കു​​ക​​യും മ​​റ്റു​​ള്ള​​വ​​ർ വ​​രു​മ്പോ​​ൾ ചീ​​മു​​ട്ട എ​​റി​​ഞ്ഞ​​തു​​മാ​​ണ് സം​​ഘ​​ർ​​ഷ​​ത്തി​​നു കാ​​ര​​ണം.


വാ​​ക്കേ​​റ്റ​​ത്തി​​ൽ തു​​ട​​ങ്ങി​​യ സം​​ഘ​​ർ​​ഷം കൈ​യാ​​ങ്ക​​ളി​​യി​​ലെ​​ത്തു​​ക​​യും ബ​​ഞ്ചു​​ക​​ൾ എ​​ടു​​ത്ത് എ​​റി​​യു​​ക​​യും ക​​സേ​​ര​ക​ളു​മാ​യി വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഏ​​റ്റു​​മു​​ട്ടു​​ക​​യും ചെ​​യ്തു. തൊ​​ടു​​പു​​ഴ ഡി​​വൈ​​എ​​സ്പി എ​​ൻ.​​എ​​ൻ പ്ര​​സാ​​ദി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വ​​ൻ പോ​​ലീ​​സ് സ​​ന്നാ​​ഹം എ​​ത്തി​​യാ​ണു സ്ഥി​​തി​​ഗ​​തി​​ക​​ൾ ശാ​​ന്ത​​മാ​​ക്കി​​യ​​ത്. ക​​ഴി​​ഞ്ഞ ആ​​ഴ്ച​​യും ഇ​​വി​​ടെ വി​​ദ്യാ​​ർ​​ഥി സം​​ഘ​​ർ​​ഷം ന​​ട​​ന്നി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.