ബി​യ​ർ കു​പ്പി​ക്കു ത​ല​യ്ക്ക​ടി​യേ​റ്റ യു​വാ​വ് മ​രി​ച്ചു
ബി​യ​ർ കു​പ്പി​ക്കു ത​ല​യ്ക്ക​ടി​യേ​റ്റ യു​വാ​വ് മ​രി​ച്ചു
Thursday, January 19, 2017 3:04 PM IST
തൊ​​ടു​​പു​​ഴ: വാ​​ക്കേ​​റ്റ​​ത്തെ​ത്തു​ട​​ർ​​ന്ന് ബി​​യ​​ർ കു​​പ്പി​ക്കു ത​​ല​​യ്ക്ക​​ടി​​യേ​​റ്റ യു​​വാ​​വ് മ​​രി​​ച്ചു. കോ​​ടി​​ക്കു​​ളം വ​​ണ്ട​​മ​​റ്റം അ​​മ്പാ​​ട്ട് സോ​​മ​​ന്‍റെ മ​​ക​​ൻ അ​​ർ​​ജു​​ൻ (20) ആ​​ണ് മ​​രി​​ച്ച​​ത്. തൊ​​ടു​​പു​​ഴ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ തീ​​വ്ര​​പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യ​​വേ ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12.20ഓ​​ടെ മ​​ര​​ണം സം​​ഭ​​വി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ത​​ല​​യ്ക്കു ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റ അ​​ർ​​ജു​​ൻ ര​​ണ്ടു ദി​​വ​​സ​​മാ​​യി വെ​​ന്‍റി​​ലേ​​റ്റ​​റി​​ലാ​​യി​​രു​​ന്നു. ചൊ​​വ്വാ​​ഴ്ച രാ​​ത്രി ഒ​മ്പ​​തോ​​ടെ കോ​​ടി​​ക്കു​​ളം ഐ​​രാ​​മ്പി​​ള്ളി​​യി​​ലാ​​ണു സം​​ഭ​​വം. പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പ്ല​​സ്ടു വി​​ദ്യാ​​ർ​​ഥി​​യാ​​ണ് അ​​ർ​​ജു​​ന​​ന്‍റെ ത​​ല​​ക്ക​​ടി​​ച്ച​​തെ​​ന്നു പോ​​ലീ​​സ് പ​​റ​​യു​​ന്നു.
പോ​​ലീ​​സ് പ​​റ​​യു​​ന്ന​​തി​​ങ്ങ​​നെ: പ്ല​​സ്ടു വി​​ദ്യാ​​ർ​​ഥി​​യു​​ടെ സ​​ഹോ​​ദ​​രി​​യും അ​​ർ​​ജു​​ന​​നും ഒ​​രേ കോ​​ള​​ജി​​ലാ​ണു പ​​ഠി​​ക്കു​​ന്ന​​ത്.

അ​​ർ​​ജു​​ൻ പ്ല​​സ്ടു വി​​ദ്യാ​​ർ​​ഥി​​യു​​ടെ സ​​ഹോ​​ദ​​രി​​യോ​​ട് മോ​ശ​മാ​യി സം​​സാ​​രി​​ച്ചി​​രു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്നു. ഈ ​​പ്ര​​ശ്നം പ​​രി​​ഹ​​രി​​ക്കാ​​നാ​ണു പെ​​ണ്‍​കു​​ട്ടി​​യു​​ടെ വീ​​ട്ടി​​ലേ​​ക്ക് യു​​വാ​​വി​​നെ വി​​ളി​​പ്പി​​ച്ച​​ത്. വീ​​ട്ടി​​ലി​​രു​​ന്നു സം​​സാ​​രി​​ക്കു​മ്പോ​​ൾ ഉ​​ണ്ടാ​​യ വാ​​ക്കേ​​റ്റ​​ത്തി​​നി​​ട​​യി​​ലാ​ണു ബി​​യ​​ർ കു​​പ്പി​കൊ​​ണ്ട് അ​​ടി​​യേ​​റ്റ​​തെ​​ന്നു കാ​​ളി​​യാ​​ർ സി​​ഐ അ​​ഗ​​സ്റ്റ്യ​​ൻ മാ​​ത്യു പ​​റ​​ഞ്ഞു.


സം​​ഭ​​വ​​ത്തി​​നു ശേ​​ഷം ബൈ​​ക്കി​​ൽ ഒ​​രു കി​​ലോ​​മീ​​റ്റ​​റോ​​ളം സ​​ഞ്ച​​രി​​ച്ച അ​​ർ​​ജു​​ൻ റോ​​ഡി​​ൽ ത​​ല​​ചു​​റ്റി വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്നു നാ​​ട്ടു​​കാ​​ർ ചേ​​ർ​​ന്ന് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ത​​ല​​യ്ക്കു​​ള്ളി​​ലെ പ​​രി​​ക്ക് ഗു​​രു​​ത​​ര​​മാ​​യ​​തി​​നാ​​ൽ മ​​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.
സു​​ഹൃ​​ത്തു​​ക്ക​​ൾ വി​​ളി​​ച്ചു​​വെ​​ന്നു പ​​റ​​ഞ്ഞാ​​ണ് അ​​ർ​​ജു​​ൻ വീ​​ട്ടി​​ൽ​നി​​ന്നു പോ​​യ​​തെ​​ന്നു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ല​​സ്ടു വി​​ദ്യാ​​ർ​​ഥി​​യെ കാ​​ളി​​യാ​​ർ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു.
അ​​ർ​​ജു​​ന്‍റെ പി​​താ​​വ് സോ​​മ​​ൻ (ത​​ങ്ക​​ച്ച​​ൻ) ടി​​പ്പ​​ർ ഡ്രൈ​​വ​​റാ​​ണ്. മാ​​താ​​വ് വി​​ലാ​​സി​​നി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.