സി​​എം​​ഐ കോ​​ട്ട​​യം സെ​ന്‍റ് ജോ​​സ​​ഫ്സ് പ്രൊ​​വി​​ൻ​​സി​​ൽ പൗ​​രോ​​ഹി​​ത്യ, നി​​ത്യ​​വ്ര​​ത ​ജൂ​​ബി​​ലി ആ​​ഘോ​​ഷം നാ​​ളെ
സി​​എം​​ഐ  കോ​​ട്ട​​യം സെ​ന്‍റ് ജോ​​സ​​ഫ്സ്  പ്രൊ​​വി​​ൻ​​സി​​ൽ  പൗ​​രോ​​ഹി​​ത്യ, നി​​ത്യ​​വ്ര​​ത ​ജൂ​​ബി​​ലി ആ​​ഘോ​​ഷം നാ​​ളെ
Thursday, January 19, 2017 3:52 PM IST
കോ​​ട്ട​​യം: സി​​എം​​ഐ കോ​​ട്ട​​യം സെ​​ന്‍റ് ജോ​​സ​​ഫ്സ് പ്രൊ​​വി​​ൻ​​സ് അം​​ഗ​​ങ്ങ​​ളാ​​യ ഫാ. ​​അ​​ല​​ക്സാ​​ണ്ട​​ർ പൈ​​ക​​ട, ഫാ. ​​ജോ​​സ​​ഫ് കാ​​ഞ്ഞി​​ര​​മ​​റ്റം, ഫാ.​​ജോ​​സ​​ഫ് മ​​ഞ്ഞ​​നാ​​നി​​ക്ക​​ൽ, ഫാ.​​മോ​​ഡ​​സ്റ്റ് പു​​റ​​ത്ത​​യി​​ൽ, ഫാ.​​കു​​ര്യാ​​ക്കോ​​സ് ഏ​​ലി​​യാ വ​​ട​​ക്കേ​​ത്ത് എ​​ന്നി​​വ​​രു​​ടെ പൗ​​രോ​​ഹി​​ത്യ സു​​വ​​ർ​​ണ ജൂ​​ബി​​ലി​​യും ഫാ.​​മാ​​ത്യു ക​​ട്ട​​ക്ക​​യം, ഫാ. ​​ചാ​​ണ്ടി കി​​ഴ​​ക്ക​​യി​​ൽ, ഫാ.​​ജെ​​യിം​​സ് നെ​​ടും​​പ​​റ​​മ്പി​​ൽ, ഫാ. ​​ജോ​​സ് ത​​ട​​വ​​നാ​​ൽ എ​​ന്നി​​വ​​രു​​ടെ നി​​ത്യ​​വ്ര​​ത വാ​​ഗ്ദാ​​ന സു​​വ​​ർ​​ണ​​ജൂ​​ബി​​ലി​​യും നാ​​ളെ മു​​ത്തോ​​ലി സെ​​ന്‍​റ് ജോ​​ണ്‍​സ് ആ​​ശ്ര​​മ​​ത്തി​​ൽ ആ​​ഘോ​​ഷി​​ക്കും. രാ​​വി​​ലെ 9.30ന് ​​ജൂ​​ബി​​ലി കു​​ർ​​ബാ​​ന​​യ്ക്കു ശേ​​ഷം 11ന് ​​അ​​നു​​മോ​​ദ​​ന സ​​മ്മേ​​ള​​നം ന​​ട​​ക്കും.

ഫാ. ​​അ​​ല​​ക്സാ​​ണ്ട​​ർ പൈ​​ക​​ട

1939 ജൂ​​ലൈ 27ന് ​​പൈ​​ക​​യി​​ൽ ജ​​ന​​നം. ഇ​​ട​​മ​​റു​​ക് ഇ​​ട​​വ​​ക. 1968-84, 1987-90 വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ദീ​​പി​​ക​​യി​​ൽ സേ​​വ​​നം. തു​​ട​​ർ​​ന്ന് അ​​മേ​​രി​​ക്ക, പാ​​പ്പു​​വാ​​ന്യു​​ഗി​​നി​​യാ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ അ​​ജ​​പാ​​ല​​ന ശു​​ശ്രൂ​​ഷ. 1996ൽ ​​വി​​കാ​​ർ പ്രൊ​​വി​​ൻ​​ഷ്യ​ൽ. 2005ൽ ​​മു​​ത്തോ​​ലി ആ​​ശ്ര​​മം പ്രി​​യോ​​ർ. 2008 മു​​ത​​ൽ 2014 വ​​രെ ദീ​​പി​​ക ചീ​​ഫ് എ​​ഡി​​റ്റ​​ർ. ഇ​​പ്പോ​​ൾ പാ​​ലാ സെ​​ന്‍റ് വി​​ൻ​​സെ​ന്‍റ് ആ​​ശ്ര​​മം പ്രി​​യോ​​ർ.

ഫാ. ​​ജോ​​സ​​ഫ് മ​​ഞ്ഞ​​നാ​​നി​​ക്ക​​ൽ

1938 ഒ​​ക്ടോ​​ബ​​ർ നാ​​ലി​​നു വ​​ഞ്ചി​​മ​​ല​​യി​​ൽ ജ​​ന​​നം. ക​​പ്പാ​​ട് ഇ​​ട​​വ​​ക. പൂ​​ന സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ഉ​​പ​​രി​​പ​​ഠ​​നം. 1968 മു​​ത​​ൽ 1980 വ​​രെ ദീ​​പി​​ക​​യി​​ൽ ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ. കു​​ര്യ​​നാ​​ട്, ആ​​നി​​ക്കാ​​ട്, മു​​ണ്ടി​​യെ​​രു​​മ, പാ​​ല​മ്പ്ര, ച​​ക്കു​​പ​​ള്ളം, പ​​ര​​പ്പ്, മൂ​​ല​​മ​​റ്റം, കു​​റു​​മ്പ​​നാ​​ടം, കു​​മ​​ളി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ വി​​വി​​ധ പ​​ള്ളി​​ക​​ളി​​ലും ആ​​ശ്ര​​മ​​ങ്ങ​​ളി​​ലും ശു​​ശ്രൂ​​ഷ ചെ​​യ്തു. 1990ൽ ​​വി​​കാ​​ർ പ്രൊ​​വി​​ൻ​​ഷ്യ​ൽ, സു​​പ്പീ​​രി​​യ​​ർ, വി​​കാ​​ർ ത​​ല​​ങ്ങ​​ളി​​ലും പ്ര​​വ​​ർ​​ത്തി​​ച്ചു.

ഫാ. ​​ജോ​​സ​​ഫ് കാ​​ഞ്ഞി​​ര​​മ​​റ്റം

1937 ഡി​​സം​​ബ​​ർ എ​​ട്ടി​​നു രാ​​മ​​പു​​ര​​ത്തു ജ​​നി​​ച്ചു. റോ​​മി​​ലെ ലാ​​റ്റ​​റ​​ൻ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ഉ​​പ​​രി​​പ​​ഠ​​നം.​​ബം​​ഗ​​ളൂ​​ർ ധ​​ർ​​മാ​​രാ​​മി​​ൽ ദീ​​ർ​​ഘ​​കാ​​ലം അ​​ധ്യാ​​പ​​ക​​നാ​​യി​​രു​​ന്നു.

ഫാ.​​മോ​​ഡ​​സ്റ്റ് പു​​റ​​ത്ത​​യി​​ൽ

1938 മാ​​ർ​​ച്ച് നാ​​ലി​​നു ചെ​​മ്മ​​ല​​മ​​റ്റ​​ത്തു ജ​​ന​​നം. തു​​ലാ​​പ്പ​​ള്ളി ഇ​​ട​​വ​​ക. മാ​​ന്നാ​​നം പ്ര​​സ് മാ​​നേ​​ജ​​ർ, ഗു​​ജ​​റാ​​ത്തി​​ൽ മി​​ഷ​​ൻ സു​​പ്പീ​​രി​​യ​​ർ, മു​​ത്തോ​​ലി ആ​​ശ്ര​​മം പ്രി​​യോ​​ർ, ഭാ​​വ​​ന​​ഗ​​ർ സ​​ബ് റീ​​ജി​​യ​​ണ​​ൽ സു​​പ്പീ​​രി​​യ​​ർ, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി മേ​​രി​​ക്വീ​​ൻ​​സ് ഡ​​യ​​റ​​ക്ട​​ർ, വെ​​ട്ടി​​മു​​ക​​ൾ സേ​​വാ​​ഗ്രാം ഡ​​യ​​റ​​ക്ട​​ർ, കു​​മ​​ളി ഗി​​രി​​ജ്യോ​​തി ആ​​ശ്ര​​മം പ്രി​​ഫെ​​ക്റ്റ്, ബ്രി​​ട്ട​​നി​​ലും സേ​​വ​​നം അ​​നു​​ഷ്ഠി​​ച്ചു. പാ​​ലാ ആ​​ശ്ര​​മം പ്രി​​യോ​​റാ​​യി​​രു​​ന്നു.


ഫാ. ​​കു​​ര്യാ​​ക്കോ​​സ് വ​​ട​​ക്കേ​​ത്ത്

1937 ഡി​​സം​​ബ​​ർ 13ന് ​​ആ​​ന​​കു​​ത്തി​​മ​​ല​​യി​​ൽ ജ​​നി​​ച്ചു. ചെ​​ങ്ക​​ൽ ഇ​​ട​​വ​​ക. സെ​ന്‍റ് ജോ​​സ​​ഫ്സ് പ്രൊ​​വി​​ൻ​​സ് വൊ​​ക്കേ​​ഷ​​ണ​​ൽ ഡ​​യ​​റ​​ക്ട​​ർ, ച​​ങ്ങ​​നാ​​ശേ​​രി മാ​​ർ​​ത്തോ​​മ വി​​ദ്യാ​​നി​​കേ​​ത​​നി​​ലെ അ​​ധ്യാ​​പ​​ക​​ൻ തു​​ട​​ങ്ങി​​യ നി​​ല​​ക​​ളി​​ലും ദീ​​ർ​​ഘ​​കാ​​ലം മ​​താ​​ധ്യാ​​പ​​ന, അ​​ജ​​പാ​​ല​​ന രം​​ഗ​​ത്തും സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചു.

ഫാ. ​​മാ​​ത്യു ക​​ട്ട​​ക്ക​​യം

1946 സെ​​പ്റ്റം​​ബ​​ർ അ​​ഞ്ചി​നു പാ​​ലാ​​യി​​ൽ ജ​​ന​​നം. മാ​​ന്നാ​​നം കെ​​ഇ കോ​​ള​​ജ്, മൂ​​ല​​മ​​റ്റം സെ​​ന്‍റ് ജോ​​സ​​ഫ്സ് കോ​​ള​​ജ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ അ​​ധ്യാ​​പ​​ക​​ൻ, അ​​റ​​ക്കു​​ളം സെ​​ന്‍​റ് ജോ​​സ​​ഫ് മൊ​​ണാ​​സ്ട്രി പ്രി​​യോ​​ർ.

ഫാ. ​​ചാ​​ണ്ടി കി​​ഴ​​ക്ക​​യി​​ൽ

1947 ഡി​​സം​​ബ​​ർ 25ന് ​​ഉ​​രു​​ളി​​കു​​ന്ന​​ത്ത് ജ​​ന​​നം. മാ​​ന്നാ​​നം കെ​​ഇ കോ​​ള​​ജ്, മൂ​​ല​​മ​​റ്റം സെ​​ന്‍​റ് ജോ​​സ​​ഫ്സ് കോ​​ള​​ജ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ അ​​ധ്യാ​​പ​​ക​​ൻ. മൂ​​ല​​മ​​റ്റം സെ​​ന്‍​റ്ജോ​​സ​​ഫ്സ് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ, കൂ​​ത്താ​​ട്ടു​​കു​​ളം മേ​​രി​​ഗി​​രി ആ​​ശ്ര​​മം സു​​പ്പീ​​രി​​യ​​ർ, കൂ​​ത്താ​​ട്ടു​​കു​​ളം മേ​​രി​​ഗി​​രി പ​​ബ്ലി​​ക് സ്കൂ​​ൾ ​പ്രി​​ൻ​​സി​​പ്പ​​ൽ, ക​​റി​​ക്കാ​​ട്ടൂ​​ർ, കു​​മ​​ളി,പൂ​​ഞ്ഞാ​​ർ ആ​​ശ്ര​​മ​​ങ്ങ​​ളി​​ലും സേ​​വ​​നം അ​​നു​​ഷ്ഠി​​ച്ചു.

ഫാ. ​​ജ​​യിം​​സ് നെ​​ടും​​പ​​റ​​മ്പി​ൽ

1947 ഫെ​​ബ്രു​​വ​​രി 21ന് ​​ക​​റി​​ക്കാ​​ട്ടൂ​​രി​​ൽ ജ​​ന​​നം. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി മേ​​രി​​ക്വീ​​ൻ​​സ് അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ, റോ​​മി​​ൽ ഉ​​പ​​രി​​പ​​ഠ​​നം നേ​​ടി​​യ ശേ​​ഷം ഗു​​ജ​​റാ​​ത്ത് മി​​ഷ​​ൻ, ക​​പ്പാ​​ട്, മു​​ത്തോ​​ലി ആ​​ശ്ര​​മ​​ങ്ങ​​ളി​​ലും പെ​​റു മി​​ഷ​​നി​​ലും സേ​​വ​​നം അ​​നു​​ഷ്ഠി​​ച്ചു.

ഫാ. ​​ജോ​​സ് ത​​ട​​വ​​നാ​​ൽ

1949 മേ​​യ് 15ന് ​​പൂ​​ഞ്ഞാ​​റി​​ൽ ജ​​ന​​നം. മാ​​ന്നാ​​നം കെ​​ഇ കോ​​ള​​ജ്, ബം​​ഗ​​ളൂ​​ർ ക്രൈ​​സ്റ്റ് കോ​​ള​​ജ്, ബം​​ഗ​​ളൂ​​ർ ഡി​​ബി​​കെ കോ​​ള​​ജ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ അ​​ധ്യാ​​പ​​ക​​ൻ. അ​​മേ​​രി​​ക്ക​​യി​​ൽ അ​​ജ​​പാ​​ല​​ന ശു​​ശ്രൂ​​ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.