പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​ക​ളുടെ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരം : ഹൈ​ക്കോ​ട​തി
പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​ക​ളുടെ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്  കുറ്റകരം : ഹൈ​ക്കോ​ട​തി
Thursday, January 19, 2017 4:06 PM IST
കൊ​​​ച്ചി: പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യ കു​​​ട്ടി​​​ക​​​ളെ തി​​​രി​​​ച്ച​​​റി​​​യു​​​ന്ന ത​​​ര​​​ത്തി​​​ൽ സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​തും പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തും കു​​​ട്ടി​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മം ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള നി​​​യ​​​മ​​​പ്ര​​​കാ​​​രം കു​​​റ്റ​​​ക​​​ര​​​മാ​​​ണെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

കു​​​ട്ടി​​​യു​​​ടെ പേ​​​ര്, വി​​​ലാ​​​സം, സ്കൂ​​​ൾ, മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ പേ​​​ര് തു​​​ട​​​ങ്ങി​​​യ വി​​​വ​​​ര​​​ങ്ങ​​​ളൊ​​​ന്നും പ​​​ര​​​സ്യ​​​മാ​​​ക്കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്ന് നി​​​യ​​​മ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്. അ​​തി​​നു വി​​രു​​ദ്ധ​​മാ​​യി ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റു ചെ​​​യ്ത വ്യ​​​ക്തി​​​ക്കെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രാ​​​വു​​​ന്ന​​​താ​​​ണെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ ഒ​​​രു സ്കൂ​​​ളി​​​ൽ അ​​​ധ്യാ​​​പ​​​ക​​​ൻ മൂ​​​ന്നു വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ളെ അ​​​പ​​​മാ​​​നി​​​ച്ചെ​​​ന്ന കേ​​​സി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.