ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ വി​രു​ദ്ധ നി​ല​പാ​ടിന് എതിരേ ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് സ​മ​ര​ത്തിന്
Friday, January 20, 2017 3:33 PM IST
കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ദ്യാ​​​​ഭ്യാ​​​​സ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​രു​​​​ദ്ധ​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ സ​​​​മ​​​​ര​​​​പ​​​​രി​​​​പാ​​​​ടി​​​​കൾ ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ കേ​​​​ര​​​​ള കാ​​​​ത്ത​​​​ലി​​​​ക്ക് ടീ​​​​ച്ചേ​​​​ഴ്സ് ഗി​​​​ൽ​​​​ഡ് സം​​​​സ്ഥാ​​​​ന നേ​​​​തൃ​​​​യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ന്യൂ​​​​ന​​​​പ​​​​ക്ഷ മാ​​​​നേ​​​​ജ്മെ​​​​ന്‍റു​​​​ക​​​​ളെ വെ​​​​ല്ലു​​​​വി​​​​ളി​​​​ച്ചു​ കെ​​​​ഇ​​​​ആ​​​​ർ ഭേ​​​​ദ​​​​ഗ​​​​തി വീ​​​​ണ്ടും ന​​​​ട​​​​പ്പാ​​​​ക്കാ​​​​നു​​​​ള്ള സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​ന്നു യോ​​​ഗം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ഭേ​​​​ദ​​​​ഗ​​​​തി​​​യെ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി നേ​​​​രി​​​​ടു​​​​ന്ന​​​​ത​​​​ട​​​​ക്ക​​​​മു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ൾ തീ​​​​രു​​​​മാ​​​​നി​​​​ക്കും. അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ ബ്രോ​​​​ക്ക​​​​ണ്‍ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ പെ​​​​ൻ​​​​ഷ​​​​ൻ ക​​​​ണ​​​​ക്കാ​​​​ക്കാ​​​​ൻ പ​​​​രി​​​​ഗ​​​​ണി​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വ് പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണം. 2014 മു​​​​ത​​​​ൽ ഒ​​​​രു വി​​​​ഭാ​​​​ഗം ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ൾ അ​​​​ധ്യാ​​​​പ​​​​ക​​​​ർ​ വേ​​​​ത​​​​ന​​​​മി​​​​ല്ലാ​​​തെ ജോ​​​ലി ചെ​​​യ്യു​​​ന്നു​​​ണ്ട്.

ഇ​​​തി​​​ന് അ​​​ടി​​​യ​​​ന്ത​​​ര പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്ക​​​ണം. ഫെ​​​​ബ്രു​​​​വ​​​​രി 24 നു ​​​​തൃ​​​​ശൂ​​​​രി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സ​​​​മ​​​​ര​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ​​​​ക്കു രൂ​​​​പം ന​​​​ൽ​​​​കും. ര​​​​ണ്ടു ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണു സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ക്കു​​​​ക. 23നു ​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ക്കും. 24 നു ​​​​ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ​​​​ര​​​​പ്ര​​​​ഖ്യാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തെ വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള അ​​​​യ്യാ​​​​യി​​​​ര​​​​ത്തോ​​​​ളം അ​​​​ധ്യാ​​​​പ​​​​ക​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​മെ​​​​ന്നു ടീ​​​​ച്ചേ​​​​ഴ്സ് ഗി​​​​ൽ​​​​ഡ് സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജേ​​​​ക്ക​​​​ബ് ജി.​​​​പാ​​​​ല​​​​യ്ക്കാ​​​​പ്പി​​​​ള്ളി അ​​​​റി​​​​യി​​​​ച്ചു.


പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ൽ ന​​​​ട​​​​ന്ന നേ​​​​തൃ​​​​യോ​​​​ഗ​​​​ത്തി​​​​ൽ കെ​​​​സി​​​​ബി​​​​സി വി​​​​ദ്യാ​​​​ഭ്യാ​​​​സ ക​​​​മ്മീ​​​​ഷ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി​​​​യും ടീ​​​​ച്ചേ​​​​ഴ്സ് ഗി​​​​ൽ​​​​ഡ് സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ ഫാ. ​​​​ജേ​​​​ക്ക​​​​ബ് ജി.​ ​​​പാ​​​​ല​​​​യ്ക്കാ​​​​പ്പി​​​​ള്ളി. പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ഷി വ​​​​ട​​​​ക്ക​​​​ൻ, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി സാ​​​​ലു പ​​​​താ​​​​ലി​​​​ൽ, ട്ര​​​​ഷ​​​​റ​​​​ർ എം.​​​​എ​​​​ൽ. സേ​​​​വ്യ​​​​ർ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. ടീ​​​​ച്ചേ​​​​ഴ്സ് ഗി​​​​ൽ​​​​ഡ് സം​​​​സ്ഥാ​​​​ന ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ, എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് അം​​​​ഗ​​​​ങ്ങ​​​​ൾ, വി​​​​വി​​​​ധ രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.