വി​​വ​​രാ​​വ​​കാ​​ശ അ​​പേ​​ക്ഷ​​ ഓ​​ണ്‍ലൈ​​ൻ വ​​ഴി;​​ സ്വീ​​ക​​രി​​ക്കാ​​ൻ നി​​യ​​മ​​ഭേ​​ദ​​ഗ​​തി​​ക്കു ശി​​പാ​​ർ​​ശ
Friday, January 20, 2017 3:49 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: വി​​വ​​രാ​​വ​​കാ​​ശ നി​​യ​​മ​​പ്ര​​കാ​​ര​​മു​​ള്ള അ​​പേ​​ക്ഷ​​ക​​ൾ ഓ​​ണ്‍ലൈ​​ൻ വ​​ഴി​​യും സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നു​​ള്ള നി​​യ​​മ​​ഭേ​​ദ​​ഗ​​തി​​ക്കാ​​യി സ​​ർ​​ക്കാ​​രി​​നോ​​ടു ശി​​പാ​​ർ​​ശ ചെ​​യ്തി​​ട്ടു​​ണ്ടെ​​ന്നു മു​​ഖ്യ വി​​വ​​രാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ണ​​ർ വി​​ൻ​​സ​​ണ്‍ എം. ​​പോ​​ൾ. വി​​വ​​രാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ൻ സം​​ഘ​​ടി​​പ്പി​​ച്ച ശി​​ൽ​​പ​​ശാ​​ല​​യി​​ൽ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ഓ​​ണ്‍ലൈ​​ൻ വ​​ഴി സ്വീ​​ക​​രി​​ക്കു​​ന്ന അ​​പേ​​ക്ഷ​​ക​​ൾ​​ക്ക് ഓ​​ണ്‍ലൈ​​നി​​ൽ ത​​ന്നെ മ​​റു​​പ​​ടി ന​​ൽ​​കാ​​നാ​​കും. കാ​​ല​​താ​​മ​​സ​​വും ത​​പാ​​ൽ ചെ​​ല​​വും ഒ​​ഴി​​വാ​​ക്കാ​​മെ​​ന്ന​​തി​​ലു​​പ​​രി പ​​ഴ​​യ തീ​​യ​​തി വ​​ച്ചു മ​​റു​​പ​​ടി ന​​ൽ​​കു​​ന്ന സ​​മ്പ്ര​​ദാ​​യ​​വും അ​​വ​​സാ​​നി​​പ്പി​​ക്കാ​​നാ​​കും. വി​​വ​​രാ​​വ​​കാ​​ശ നി​​യ​​മ പ്ര​​കാ​​രം മ​​റു​​പ​​ടി ന​​ൽ​​കു​​ന്ന​​തി​​നു​​ള്ള ഫീ​​സ് ഒ​​ടു​​ക്കാ​​ൻ ഏ​​കീ​​കൃ​​ത സം​​വി​​ധാ​​നം കൊ​​ണ്ടു​​വ​​ര​​ണ​​മെ​​ന്നും സ​​ർ​​ക്കാ​​രി​​നോ​​ടു ക​​മ്മീ​​ഷ​​ൻ ശി​​പാ​​ർ​​ശ ചെ​​യ്തി​​ട്ടു​​ണ്ട്. അ​​പേ​​ക്ഷാ ഫീ​​സ് അ​​താ​​ത് ഓ​​ഫീ​​സു​​ക​​ളി​​ൽ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നും ഇ​​തി​​നാ​​യി കേ​​ന്ദ്രീ​​കൃ​​ത അ​​ക്കൗ​​ണ്ട് ഉ​​ണ്ടാ​​ക​​ണം.


ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കു​​ള്ള വ​​കു​​പ്പു​​ത​​ല പ​​രീ​​ക്ഷ​​യു​​ടെ സി​​ല​​ബ​​സി​​ൽ വി​​വ​​രാ​​വ​​കാ​​ശ നി​​യ​​മ​​വും ഉ​​ൾ​​ക്കൊ​​ള്ളി​​ക്ക​​ണം. ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കു​​ള്ള അ​​ജ്ഞ​​ത​​യും അ​​പേ​​ക്ഷ​​ക​​ളി​​ൽ കാ​​ല​​താ​​മ​​സം ഉ​​ണ്ടാ​​ക്കു​​ന്നു​​ണ്ട്. പ​​ല ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കും വി​​വ​​രാ​​വ​​കാ​​ശ പ്ര​​കാ​​ര​​മു​​ള്ള ചോ​​ദ്യ​​ങ്ങ​​ൾ​​ക്കു മ​​റു​​പ​​ടി ന​​ൽ​​കാ​​ൻ ഇ​​ന്നും മ​​ടി​​യാ​​ണ്: വി​​ൻ​​സ​​ൻ എം. ​​പോ​​ൾ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.