വിസ്മയം വിരിയിച്ച് എന്‍റെ രക്ഷകൻ
വിസ്മയം വിരിയിച്ച് എന്‍റെ രക്ഷകൻ
Friday, January 20, 2017 3:49 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മാ​​നം മു​​ട്ടെ ഉ​​യ​​ർ​​ന്നു നി​​ൽ​​ക്കു​​ന്ന കൂ​​റ്റ​​ൻ വേ​​ദി, 150ൽ ​​അ​​ധി​​കം ക​​ലാ​​കാ​​ര​​ന്മാ​​ർ, വേ​​ദി​​യി​​ൽ മി​​ന്നി​​മ​​റ​​യു​​ന്ന കു​​തി​​ര​​ക​​ളും ഒ​​ട്ട​​ക​​വും അ​​ട​​ക്ക​​മു​​ള്ള പ​​ക്ഷി​​മൃ​​ഗാ​​ദി​​ക​​ൾ, അ​​ത്യാ​​ധു​​നി​​ക സാ​​ങ്കേ​​തി​​ക വി​​ദ്യ​​ക​​ൾ സ​​ന്നി​​വേ​​ശി​​പ്പി​​ച്ച സെ​​റ്റി​​ൽ നി​​മി​​ഷ​​ങ്ങ​​ൾ​​ക്ക​​കം മാ​​റി​​മ​​റ​​യു​​ന്ന ദൃ​​ശ്യ​​ങ്ങ​​ൾ. ത​​ല​​സ്ഥാ​​ന​​ത്തെ ക​​ലാ​​സ്വാ​​ദ​​ക​​ർ ഇ​​തു​​വ​​രെ ക​​ണ്ടി​​ട്ടി​​ല്ലാ​​ത്ത ദൃ​​ശ്യ​​വി​​സ്മ​​യ​​ത്തി​​നാ​​ണ് ഇ​​ന്ന​​ലെ ക​​വ​​ടി​​യാ​​ർ സാ​​ൽ​​വേ​​ഷ​​ൻ ആ​​ർ​​മി സ്കൂ​​ൾ ഗ്രൗ​​ണ്ട് വേ​​ദി​​യാ​​യ​​ത്.

കെ​​സി​​ബി​​സി പ്ര​​സി​​ഡ​​ന്‍റും തി​​രു​​വ​​ന​​ന്ത​​പു​​രം ല​​ത്തീ​​ൻ അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച് ബി​​ഷ​​പ്പു​​മാ​​യ ഡോ.​​എം.​​സൂ​​സ​​പാ​​ക്യം, മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്കാ സ​​ഭ തി​​രു​​വ​​ന​​ന്ത​​പു​​രം മേ​​ജ​​ർ അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ ഡോ.​​സാ​​മു​​വ​​ൽ മാ​​ർ ഐ​​റേ​​നി​​യോ​​സ്, പാ​​ള​​യം ഇ​​മാം വി.​​പി. ശു​​ഹൈ​​ബ് മൗ​​ല​​വി എ​​ന്നി​​വ​​ര​​ട​​ക്ക​​മു​​ള്ള പ്ര​​മു​​ഖ​​ർ ഈ ​​ദൃ​​ശ്യ​​വി​​സ്മ​​യ​​ത്തി​​ന് സാ​​ക്ഷി​​ക​​ളാ​​യ​​പ്പോ​​ൾ നി​​ല​​യ്ക്കാ​​ത്ത കൈ​​യ​​ടി​​ക​​ളോ​​ടെ​​യാ​​ണ് യേ​​ശു​​ക്രി​​സ്തു​​വി​​ന്‍റെ ജീ​​വ​​ച​​രി​​ത്രം ആ​​ധാ​​ര​​മാ​​ക്കി​​യു​​ള്ള എ​​ന്‍റെ ര​​ക്ഷ​​ക​​ൻ എ​​ന്ന ബൈ​​ബി​​ൾ മെ​​ഗാ​​ഷോ അ​​വ​​സാ​​നി​​ച്ച​​ത്. 1200ഓ​​ളം പേ​​ർ​​ക്ക് മെ​​ഗാ​​ഷോ കാ​​ണാ​​വു​​ന്ന ത​​ര​​ത്തി​​ലാ​​യി​​രു​​ന്നു സ​​ദ​​സ് ഒ​​രു​​ക്കി​​യി​​രു​​ന്ന​​ത്.
എ​​ന്‍റെ ര​​ക്ഷ​​ക​​ൻ അ​​ഥ​​വാ മൈ ​​സേ​​വി​​യ​​ർ എ​​ന്ന ബൈ​​ബി​​ൾ സ്റ്റേ​​ജ് ഷോ​​യു​​ടെ രം​​ഗാ​​വി​​ഷ്കാ​​ര​​വും സം​​വി​​ധാ​​ന​​വും സൂ​​ര്യാ കൃ​​ഷ്ണ​​മൂ​​ർ​​ത്തി​​യാ​​ണ് നി​​ർ​​വ​​ഹി​​ച്ച​​ത്. 20 സെ​​ന്‍റ് സ്ഥ​​ല​​ത്ത് ര​​ണ്ടു നി​​ല കെ​​ട്ടി​​ട​​ത്തി​​ന്‍റെ ഉ​​യ​​ര​​ത്തി​​ലാ​​ണ് ഇ​​തി​​നാ​​യി പ്ര​​ത്യേ​​ക സെ​​റ്റ് ഒ​​രു​​ക്കി​​യി​​രു​​ന്ന​​ത്. 150ഓ​​ളം ക​​ലാ​​കാ​​ര​​ൻ​​മാ​​രും, അ​​മ്പ​​തോ​​ളം പ​​ക്ഷി​​മൃ​​ഗാ​​ദി​​ക​​ളും മെ​​ഗാ​​ഷോ​​യു​​ടെ ഭാ​​ഗ​​മാ​​യി രം​​ഗ​​ത്തെ​​ത്തി.

ച​​ങ്ങ​​നാ​​ശേ​​രി ചെ​​ത്തി​​പ്പു​​ഴ​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ​​ർ​​ഗ​​ക്ഷേ​​ത്ര ക​​ൾ​​ച​​റ​​ൽ ആ​​ൻ​​ഡ് ചാ​​രി​​റ്റ​​ബി​​ൽ സെ​​ന്‍റ​​ർ, മാ​​ർ ക്രി​​സോ​​സ്റ്റം വേ​​ൾ​​ഡ് പീ​​സ് ഫൗ​​ണ്ടേ​​ഷ​​ൻ, സൂ​​ര്യ എ​​ന്നീ സം​​ഘ​​ന​​ട​​ക​​ൾ ചേ​​ർ​​ന്നാ​​യി​​രു​​ന്നു ഈ ​​ദൃ​​ശ്യ​​വി​​സ്മ​​യം ഒ​​രു​​ക്കി​​യ​​ത്. ഇ​​ന്ത്യ​​യി​​ലും ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ളി​​ലും നി​​ന്നു​​ള്ള 25 വ്യ​​ക്തി​​ക​​ൾ ചേ​​ർ​​ന്നാ​​ണ് ബൈ​​ബി​​ൾ മെ​​ഗാ ഷോ ​​അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള പ​​ണം മു​​ട​​ക്കി​​യ​​ത്. ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ ഒ​​രു കോ​​ടി​​യോ​​ളം രൂ​​പ​​യാ​​ണ് നാ​​ട​​ക​​ത്തി​​ന്‍റെ ചെ​​ല​​വ്.


കാ​​ലി​​ത്തൊ​​ഴു​​ത്തി​​ലെ യേ​​ശു​​വി​​ന്‍റെ ജ​​ന​​നം മു​​ത​​ൽ കു​​രി​​ശു​​മ​​ര​​ണം വ​​രെ​​യും സ്വ​​ർ​​ഗാ​​രോ​​ഹ​​ണ​​വു​​മാ​​യി​​രു​​ന്നു എ​​ന്‍റെ ര​​ക്ഷ​​ക​​നി​​ലെ പ്ര​​മേ​​യം. ചി​​ട്ട​​യോ​​ടെ​​യു​​ള്ള പ​​രി​​ശീ​​ല​​ന​​ത്തി​​ലൂ​​ടെ​​യാ​​ണ് ഓ​​രോ ക​​ലാ​​കാ​​ര​​നും വേ​​ദി​​യി​​ലെ​​ത്തി​​യ​​ത്. അ​​മ്പ​​ര​​പ്പി​​ക്കു​​ന്ന ക​​ഥാ​​പാ​​ത്ര വി​​ന്യാ​​സ​​ത്തി​​ലൂ​​ടെ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ൾ കൈ​​യ​​ടി നേ​​ടി​​യ​​പ്പോ​​ൾ രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ബൈ​​ബി​​ൾ മെ​​ഗാ​​ഷോ എ​​ന്ന ഖ്യാ​​തി​​യും എ​​ന്‍റെ ര​​ക്ഷ​​ക​​ന് സ്വ​​ന്ത​​മാ​​യി.

ബൈ​​ബി​​ൾ മെ​​ഗാ​​ഷോ​​യി​​ൽ പ​​ങ്കെ​​ടു​​ത്ത ക​​ലാ​​കാ​​ര​​ൻ​​മാ​​രി​​ലും സാ​​ങ്കേ​​തി​​ക വി​​ദ​​ഗ്ധ​​രി​​ലും കൂ​​ടു​​ത​​ൽ ആ​​ളു​​ക​​ളും ക്രി​​സ്ത്യ​​ൻ മ​​ത​​വി​​ഭാ​​ഗ​​ത്തി​​നു പു​​റ​​ത്തു​​നി​​ന്നു​​ള്ള​​വ​​രാ​​ണെ​​ന്ന പ്ര​​ത്യേ​​ക​​ത​​യും ഈ ​​ക​​ലാ​​പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ന് ഉ​​ണ്ടാ​​യി​​രു​​ന്നു. കേ​​ര​​ളാ കാ​​ത്ത​​ലി​​ക് ബി​​ഷ​​പ് കൗ​​ണ്‍സി​​ലി​​ന്‍റെ​​യും വി​​വി​​ധ ക്രൈ​​സ്ത​​വ സ​​ഭാ മേ​​ല​​ധ്യ​​ക്ഷ​​ൻ​​മാ​​രു​​ടേ​​യും പ​​ണ്ഡി​​ത​​രു​​ടേ​​യും സാ​​ന്നി​​ധ്യ​​ത്തി​​ലാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ ആ​​ദ്യ പ്ര​​ദ​​ർ​​ശ​​നം ന​​ട​​ന്ന​​ത്. ഇ​​ന്നും തി​​ങ്ക​​ളാ​​ഴ്ച​​യും വൈ​​കു​​ന്നേ​​രം ഏ​​ഴി​​ന് സൂ​​ര്യ അം​​ഗ​​ങ്ങ​​ൾ​​ക്കാ​​യും 24ന് ​​ക്ഷ​​ണി​​ക്ക​​പ്പെ​​ട്ട സ​​ദ​​സി​​നു മു​​ന്നി​​ലും ഈ ​​ബൈ​​ബി​​ൾ സ്റ്റേ​​ജ് ഷോ ​​അ​​വ​​ത​​രി​​പ്പി​​ക്കും.

100 വ​​യ​​സു തി​​ക​​യു​​ന്ന ഫി​​ലി​​പ്പോ​​സ് മാ​​ർ ക്രി​​സോ​​സ്റ്റം മാ​​ർ​​ത്തോ​​മാ വ​​ലി​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യ്ക്ക് ആ​​ദ​​ര​​വ് അ​​ർ​​പ്പി​​ച്ചാ​​ണ് 24ന് ​​ബൈ​​ബി​​ൾ മെ​​ഗാ ഷോ ​​അ​​ര​​ങ്ങി​​ലെ​​ത്തു​​ക. ക​​വി പ്ര​​ഫ. വി. ​​മ​​ദൂ​​സൂ​​ദ​​ന​​ൻ നാ​​യ​​രു​​ടെ വ​​രി​​ക​​ൾ​​ക്ക് പ​​ണ്ഡി​​റ്റ് ര​​മേ​​ശ് നാ​​രാ​​യ​​ണ​​ൻ ആ​​ണ് സം​​ഗീ​​തം പ​​ക​​ർ​​ന്ന​​ത്. മെ​​ഗാ​​ഷോ​​യി​​ലെ ക​​ലാ​​കാ​​ര​​ന്മാ​​ർ​​ക്കു​​ള്ള മേ​​ക്ക​​പ്പ് നി​​ർ​​വ​​ഹി​​ച്ച​​ത് പ്ര​​മു​​ഖ സി​​നി​​മാ മേ​​ക്ക​​പ്പ് ആ​​ർ​​ട്ടി​​സ്റ്റ് പ​​ട്ട​​ണം റ​​ഷീ​​ദാ​​ണ്. അ​​നി​​ൽ ചെ​​മ്പൂ​​രാ​​ണ് വേ​​ഷ​​വി​​ധാ​​നം നി​​ർ​​വ​​ഹി​​ച്ച​​ത്.


റി​​ച്ചാ​​ർ​​ഡ് ജോ​​സ​​ഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.