പുറ്റിംഗലിലെ പോലീസിന്‍റെ വീഴ്ച: തുടരന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി
പുറ്റിംഗലിലെ പോലീസിന്‍റെ വീഴ്ച:  തുടരന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി
Friday, January 20, 2017 4:08 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പു​​റ്റിം​​ഗ​​ൽ വെ​​ടി​​ക്കെ​​ട്ട് ദു​​ര​​ന്ത​​ത്തി​​ൽ പോ​​ലീ​​സി​​ന്‍റെ ഭാ​​ഗ​​ത്തു നി​​ന്നു​​ണ്ടാ​​യ വീ​​ഴ്ച​​യെ​​ക്കു​​റി​​ച്ച് തു​​ട​​ര​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ആ​​ഭ്യ​​ന്ത​​ര സെ​​ക്ര​​ട്ട​​റി ന​​ളി​​നി നെ​​റ്റോ സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി ലോ​​ക്നാ​​ഥ് ബെ​​ഹ്റ​​ക്കു ക​​ത്ത് ന​​ൽ​​കി.

പു​​റ്റിം​​ഗ​​ൽ വെ​​ടി​​ക്കെ​​ട്ട​​പ​​ക​​ട​​ത്തി​​ൽ പോ​​ലീ​​സി​​ന് സം​​ഭ​​വി​​ച്ച വീ​​ഴ്ച​​ക​​ളെ​​പ്പ​​റ്റി അ​​ക്ക​​മി​​ട്ട് ചോ​​ദി​​ച്ചി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ യു​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​ന്‍റെ അ​​വ​​സാ​​ന​​കാ​​ല​​ത്താ​​ണ് പു​​റ്റിം​​ഗ​​ൽ വെ​​ടി​​ക്കെ​​ട്ട് ദു​​ര​​ന്തം സം​​ഭ​​വി​​ച്ച​​ത്. ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ടം അ​​നു​​മ​​തി നി​​ഷേ​​ധി​​ച്ച വെ​​ടി​​ക്കെ​​ട്ട് പോ​​ലീ​​സ് എ​​ന്തു​​കൊ​​ണ്ട് ത​​ട​​ഞ്ഞി​​ല്ലെ​​ന്നും പോ​​ലീ​​സ് അ​​തി​​ന് ഒ​​ത്താ​​ശ ചെ​​യ്ത​​തു​​കൊ​​ണ്ടാ​​ണ് ദു​​ര​​ന്തം ഉ​​ണ്ടാ​​യ​​തെ​​ന്നും പോ​​ലീ​​സീ​​ന്‍റെ ഭാ​​ഗ​​ത്തു നി​​ന്നു​​ണ്ടാ​​യ വീ​​ഴ്ച വി​​ശ​​ദ​​മാ​​യി അ​​ന്വേ​​ഷി​​ച്ച് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കെ​​തി​​രേ ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണ​​മെ​​ന്നു​​മാ​​ണ് ആ​​ഭ്യ​​ന്ത​​ര സെ​​ക്ര​​ട്ട​​റി​​യു​​ടെ ക​​ത്തി​​ൽ പ്ര​​തി​​പാ​​ദി​​ക്കു​​ന്ന​​ത്.

പു​​റ്റിം​​ഗ​​ൽ വെ​​ടി​​ക്കെ​​ട്ട് ദു​​ര​​ന്തം ന​​ട​​ന്ന​​പ്പോ​​ൾ സം​​ഭ​​വ​​സ്ഥ​​ലം സ​​ന്ദ​​ർ​​ശി​​ച്ച ന​​ളി​​നി നെ​​റ്റൊ പോ​​ലീ​​സി​​ന് വീ​​ഴ്ച സം​​ഭ​​വി​​ച്ച​​താ​​യി ചൂ​​ണ്ടി​​ക്കാ​​ട്ടി സ​​ർ​​ക്കാ​​രി​​നു റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ച്ചി​​രു​​ന്നു. അ​​ന്ന​​ത്തെ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ​​ ചാ​​ണ്ടി ആ ​​റി​​പ്പോ​​ർ​​ട്ട് പ​​രി​​ശോ​​ധി​​ക്കാ​​ൻ ഡി​​ജി​​പി സെ​​ൻ​​കു​​മാ​​റി​​നോ​​ട് നി​​ർ​​ദേ​​ശി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, താ​​ൻ സ​​ർ​​ക്കാ​​രി​​നു ന​​ൽ​​കി​​യ റി​​പ്പോ​​ർ​​ട്ട് ത​​ന്‍റെ കീ​​ഴ് ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ സെ​​ൻ​​കു​​മാ​​ർ പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​ൽ ന​​ളി​​നി നെ​​റ്റൊ സ​​ർ​​ക്കാ​​രി​​നോ​​ട് നീ​​ര​​സം പ്ര​​ക​​ടി​​പ്പി​​ച്ചു.


ഇ​​തേത്തു​​ട​​ർ​​ന്നു മു​​ഖ്യ​​മ​​ന്ത്രി ദു​​ര​​ന്ത​​ത്തെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷി​​ക്കാ​​ൻ പോ​​ലീ​​സ് മേ​​ധാ​​വി സെ​​ൻ​​കു​​മാ​​റി​​നോ​​ട് നി​​ർ​​ദേ​​ശി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, പോ​​ലീ​​സീ​​നു മാ​​ത്ര​​മ​​ല്ല റ​​വ​​ന്യു വ​​കു​​പ്പി​​നും വീ​​ഴ്ച സം​​ഭ​​വി​​ച്ചു​​വെ​​ന്ന് സെ​​ൻ​​കു​​മാ​​ർ സ​​ർ​​ക്കാ​​രി​​ന് റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​ച്ചു.
ഈ ​​റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ സ​​ർ​​ക്കാ​​ർ മ​​റ്റു ന​​ട​​പ​​ടി​​ക​​ളി​​ലേ​​ക്കു ക​​ട​​ന്നി​​ല്ല. ഇ​​തേ​​ച്ചൊ​​ല്ലി ടി.​​പി. സെ​​ൻ​​കു​​മാ​​റും ആ​​ഭ്യ​​ന്ത​​ര സെ​​ക്ര​​ട്ട​​റി​​യും ത​​മ്മി​​ൽ അ​​ഭി​​പ്രാ​​യ വ്യ​​ത്യാ​​സം ഉ​​ണ്ടാ​​കു​​ക​​യും ചെ​​യ്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.