ഭി​ന്ന​ശേ​ഷി​ ഉള്ള​വ​ർ​ക്കാ​യി ക​ലോ​ത്സ​വം 26ന് കൊച്ചിയിൽ
Saturday, January 21, 2017 1:55 PM IST
കൊ​​​ച്ചി: റോ​​​ട്ട​​​റി കൊ​​​ച്ചി​​​ൻ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ലി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ന​​​ട​​​ത്തു​​​ന്ന ക​​​ലോ​​​ത്സ​​​വം (ഭാ​​​വ​​​ന) കാ​​​ക്ക​​​നാ​​​ട് ചെ​​​ന്പു​​​മു​​​ക്ക് അ​​​സീ​​​സി വി​​​ദ്യാ​​​നി​​​കേ​​​ത​​​ൻ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ൽ 26നു ​​​ന​​​ട​​​ത്തും. രാ​​​വി​​​ലെ ഒ​​​മ്പ​​​തു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ​​​യാ​​​ണ് പ​​​രി​​​പാ​​​ടി.

കേ​​​ര​​​ള​​​ത്തി​​​ലെ 45 സ്പെ​​​ഷ​​​ൽ സ്കൂ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. സം​​​ഘ​​​നൃ​​​ത്തം, സം​​​ഘ​​​ഗാ​​​നം, ടാ​​​ബ്ലോ, പെ​​​യി​​​ന്‍റിം​​​ഗ്, ചി​​​ത്ര​​​ര​​​ച​​​ന എ​​​ന്നീ മ​​​ത്സ​​​ര​​​ങ്ങ​​​ളാ​​​ണു ന​​​ട​​​ക്കു​​​ക. പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും സ​​​മ്മാ​​​നം ന​​​ൽ​​​കും.


റോ​​​ട്ട​​​റി കൊ​​​ച്ചി​​​ൻ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ന​​​ൽ ഡി​​​സ്ട്രി​​​ക്റ്റ് ഗ​​​വ​​​ർ​​​ണ​​​ർ ഡോ. ​​​പ്ര​​​കാ​​​ശ് ച​​​ന്ദ്ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ക​​​ള​​​ക്ട​​​ർ ​മു​​​ഹ​​​മ്മ​​​ദ് ​സ​​​ഫീ​​​റു​​​ള്ള പ​​​ങ്കെ​​​ടു​​​ക്കും.
ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ലോ​​​ഗോ എ​​​റ​​​ണാ​​​കു​​​ളം പ്ര​​​സ് ക്ല​​​ബി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ സ​​​തീ​​​ഷ് സി. ​​​വാ​​​ര്യ​​​ർ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. പ്ര​​​സി​​​ഡ​​​ന്‍റ് റെ​​​ജി രാ​​​മ​​​ൻ, സെ​​​ക്ര​​​ട്ട​​​റി മാ​​​ത്യു സി.​​​ജി, മാ​​​ത്യു പി. ​​​ജോ​​​ണ്‍ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.