വി​ദ്യാ​ർ​ഥി​സ​മ​ര​ങ്ങ​ളി​ലെ അ​ക്ര​മ​മാ​ർ​ഗം അ​പ​ല​പ​നീ​യം:കെസിഎഫ്
Saturday, January 21, 2017 2:26 PM IST
കൊ​​​ച്ചി: വി​​​ദ്യാ​​​ർ​​​ഥി​​​സ​​​മ​​​ര​​​ങ്ങ​​​ളി​​​ലെ അ​​​ക്ര​​​മ​​​മാ​​​ർ​​​ഗം അ​​​പ​​​ല​​​പ​​​നീ​​​യ​​​വും സം​​​സ്കാ​​​ര ശൂ​​​ന്യ​​​വു​​​മെ​​​ന്നു കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ൻ (കെ​​​സി​​​എ​​​ഫ്) സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ്.

പൊ​​​തു​​​മു​​​ത​​​ലും വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും അ​​​ടി​​​ച്ചു​​​ത​​​ക​​​ർ​​​ക്കു​​​ന്ന​​​തു സ​​​മ​​​ര​​​ത്തി​​​ന് ശ​​​ക്തി​​​പ​​​ക​​​രു​​​ന്ന​​​ത​​​ല്ല. പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്‍റെ ക​​​സേ​​​ര ക​​​ത്തി​​​ച്ച് പ്ര​​​തി​​​ക​​​രി​​​ച്ച രീ​​​തി സ​​​മ​​​ര​​​ങ്ങ​​​ളു​​​ടെ ധാ​​​ർ​​​മി​​​ക അ​​​ധ​​​പ​​​ത​​​ന​​​മാ​​​ണ്. വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​കു​​​ന്ന വീ​​​ഴ്ച​​​ക​​​ൾ​​​ക്കു പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്കു​​​ക​​​യും കു​​​റ്റ​​​ക്കാ​​​രെ ശി​​​ക്ഷി​​​ക്കു​​​ക​​​യും വേ​​​ണം. അ​​​ക്ര​​​മ​​​മാ​​​ർ​​​ഗം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​രു​​​ത്.

ക​​​ണ്ണൂ​​​രി​​​ലെ രാഷ്‌‌ട്രീ​​​യ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല. സ​​​ർ​​​ക്കാ​​​രി​​​ന് സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ള്ള വീ​​​ഴ്ച​​​യാ​​​ണ് രാഷ്‌‌ട്രീ​​​യ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ തു​​​ട​​​രാ​​ൻ കാ​​​ര​​​ണം. സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ജീ​​​വ​​​ൻ ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന​​​തി​​​നും അ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലേ​​​ക്ക് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ത​​​ള്ളി​​​വി​​​ടു​​​ന്ന​​​തി​​​നും രാ​​​ഷ്‌‌ട്രീ​​​യ നേ​​​തൃ​​​ത്വം ശ്ര​​​മി​​​ക്ക​​​രു​​​ത്. സം​​​സ്ഥാ​​​ന സ്കൂ​​​ൾ യു​​​വ​​​ജ​​​നോ​​​ത്സ​​​വ​​​ത്തി​​​നു പോ​​​ലും മ​​​ങ്ങ​​​ലേ​​​ല്ക്കു​​​ന്ന രീ​​​തി​​​യി​​​ൽ അ​​​ക്ര​​​മ​​​വും ഹ​​​ർ​​​ത്താ​​​ലും ക​​​ണ്ണൂ​​​രി​​​ലു​​​ണ്ടാ​​​യ​​​തു കേ​​​ര​​​ള​​​ത്തി​​​ന്‍റെ അ​​​ന്ത​​​സി​​​നും സം​​​സ്കാ​​​ര​​​ത്തി​​​നും ചേ​​​ർ​​​ന്ന​​​ത​​​ല്ല.


കെ​​​സി​​​ബി​​​സി അ​​​ല്മാ​​​യ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ജോ​​​ഷ്വ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കെ​​​സി​​​എ​​​ഫ് പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ജി ജോ​​​ർ​​​ജ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി മോ​​​ണ്‍​സ​​​ണ്‍ കെ. ​​​മാ​​​ത്യു, ഫാ. ​​​ജോ​​​ണ്‍ തു​​​ണ്ടി​​​യി​​​ൽ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ പ്ര​​​ഫ. ജോ​​​സു​​​കു​​​ട്ടി ഒ​​​ഴു​​​ക​​​യി​​​ൽ, പി.​​​കെ. ജോ​​​സ​​​ഫ്, മൈ​​​ക്കി​​​ൾ പി. ​​​ജോ​​​ണ്‍, ടോ​​​മി​​​ച്ച​​​ൻ അ​​​യ്യ​​​രു​​​കു​​​ള​​​ങ്ങ​​​ര, പ്ര​​​ഷീ​​​ല ബാ​​​ബു, ജോ​​​സ് മൂ​​​ല​​​യി​​​ൽ, ബാ​​​ബു മാ​​​ത്യു, തോ​​​മ​​​സ് ചെ​​​റി​​​യാ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.