ഇ​ൻ​ഷ്വ​റ​ൻ​സിലെ വി​ദേ​ശ നി​ക്ഷേ​പമുയർത്തിയത് സ്വ​കാ​ര്യ​ക​മ്പനി​ക​ൾ​ക്കു വേ​ണ്ടി: പി​ണ​റാ​യി
ഇ​ൻ​ഷ്വ​റ​ൻ​സിലെ വി​ദേ​ശ നി​ക്ഷേ​പമുയർത്തിയത്  സ്വ​കാ​ര്യ​ക​മ്പനി​ക​ൾ​ക്കു വേ​ണ്ടി: പി​ണ​റാ​യി
Saturday, January 21, 2017 2:26 PM IST
കൊ​​​ച്ചി: കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് മേ​​​ഖ​​​ല​​​യി​​​ലെ വി​​​ദേ​​​ശ നി​​​ക്ഷേ​​​പം 49 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്തി​​​യ​​​ത് സ്വ​​​കാ​​​ര്യ ക​​​മ്പ​​നി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

എ​​​റ​​​ണാ​​​കു​​​ളം മ​​​റൈ​​​ൻ ഡ്രൈ​​​വി​​​ൽ ഓ​​​ൾ ഇ​​​ന്ത്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് എം​​​പ്ലോ​​​യീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (എ​​​ഐ​​​ഐ​​​ഇ​​​എ) 24-ാമ​​​ത് ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. രാ​​​ജ്യ​​​ത്തെ ന​​​ല്ല രീ​​​തി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു വ​​​രു​​​ന്ന എ​​​ൽ​​​ഐ​​​സി അ​​​ട​​​ക്ക​​​മു​​​ള്ള പൊ​​​തു​​​മേ​​​ഖ​​​ലാ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ഓ​​​ഹ​​​രി​​​ക​​​ൾ വി​​​ൽ​​​ക്കു​​​ന്ന​​​ത് സ്വ​​​കാ​​​ര്യ കു​​​ത്ത​​​കക​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​ൻ വേ​​​ണ്ടി​​​യാ​​​ണ്.


ഇ​​​ത്ത​​​രം ജ​​​ന​​​വി​​​രു​​​ദ്ധ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യി പോ​​​രാ​​​ട​​​ണ​​​മെ​​​ന്നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ആ​​​ഹ്വാ​​​നം ചെ​​​യ്തു. എ​​​ഐ​​​ഐ​​​ഇ​​​എ അ​​​ഖി​​​ലേ​​​ന്ത്യാ അ​​​ധ്യ​​​ക്ഷ​​​ൻ അ​​​മാ​​​നു​​​ല്ല ഖാ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

മു​​​ൻ എം​​​പി​​​യും സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ പി. ​​​രാ​​​ജീ​​​വ്, സി​​​ഐ​​​ടി​​​യു ദേ​​​ശീ​​​യ ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ സി.​​​കെ. പ​​​ത്മ​​​നാ​​​ഭ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.