സഹ. ബാങ്ക് കാർഷിക വായ്പകൾക്ക് ഇളവ്
Saturday, January 21, 2017 2:26 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​ർ​​ഷ​​ക​​ർ സം​​സ്ഥാ​​ന​​ത്തെ സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ളി​​ൽ​​നി​​ന്നെ​​ടു​​ത്ത കാ​​ർ​​ഷി​​ക വാ​​യ്പ​​ക​​ൾ​​ക്കു ര​​ണ്ടു മാ​​സ​​ത്തെ പ​​ലി​​ശ ഒ​​ഴി​​വാ​​ക്കും.

2016 ഏ​​പ്രി​​ൽ ഒ​​ന്നു മു​​ത​​ൽ 2016 സെ​​പ്റ്റം​​വ​​ർ 30 വ​​രെ സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ളി​​ൽ​​നി​​ന്ന് അ​​നു​​വ​​ദി​​ച്ച ഹ്ര​​സ്വ​​കാ​​ല കാ​​ർ​​ഷി​​ക വാ​​യ്പ​​ക​​ളു​​ടെ ര​​ണ്ടു മാ​​സ​​ത്തെ (ന​​വം​​ബ​​ർ,ഡി​​സം​​ബ​​ർ) നാ​​ലു ശ​​ത​​മാ​​നം പ​​ലി​​ശ​​യാ​​ണു ആ​​ദ്യ​​ഗ​​ഡു​​വാ​​യി ഒ​​ഴി​​വാ​​ക്കി ഉ​​ത്ത​​ര​​വാ​​യി​​ട്ടു​​ള്ള​​ത്.

കൂ​​ടാ​​തെ കൃ​​ത്യ​​മാ​​യി വാ​​യ്പ അ​​ട​​യ്ക്കു​​ന്ന ക​​ർ​​ഷ​​ക​​ർ​​ക്കു ന​​ൽ​​കി വ​​രു​​ന്ന മൂ​​ന്നു ശ​​ത​​മാ​​നം വാ​​യ്പ ഇ​​ള​​വ് തു​​ട​​ർ​​ന്നും ന​​ൽ​​കും. കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ന​​ബാ​​ർ​​ഡ് മു​​ഖാ​​ന്തി​​രം ന​​ട​​പ്പി​​ലാ​​ക്കു​​ന്ന പ്ര​​സ്തു​​ത പ​​ദ്ധ​​തി അ​​നു​​സ​​രി​​ച്ചു ജി​​ല്ലാ സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ളും പ്രാ​​ഥ​​മി​​ക സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ളും ഈ ​​പ​​ദ്ധ​​തി പ്ര​​കാ​​ര​​മു​​ള്ള വാ​​യ്പ പ​​ലി​​ശ ഇ​​ള​​വ് 25നു ​​മു​​ന്പ് അ​​താ​​തു ക​​ർ​​ഷ​​ക​​രു​​ടെ വാ​​യ്പ അ​​ക്കൗ​​ണ്ടു​​ക​​ളി​​ൽ വ​​ര​​വു​​വ​​യ്ക്കു​​ന്ന​​തി​​നു ന​​ബാ​​ർ​​ഡ് നി​​ർ​​ദേ​​ശം ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.