40 ല​ക്ഷം രൂപയുടെ വി​ദേ​ശ ക​റ​ൻ​സി​യു​മാ​യി ര​ണ്ടു പേ​ർ ക​രി​പ്പൂ​രി​ൽ പി​ടി​യി​ൽ
Saturday, January 21, 2017 2:49 PM IST
കൊ​​​ണ്ടോ​​​ട്ടി: നാ​​ൽ​​പ​​തു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ വി​​​ദേ​​​ശ ക​​​റ​​​ൻ​​​സി​​​ക​​​ളു​​​മാ​​​യി ര​​​ണ്ടു യാ​​​ത്ര​​​ക്കാ​​​രെ കോ​​​ഴി​​​ക്കോ​​​ട് ഡി​​​ആ​​​ർ​​​ഐ, ക​​​രി​​​പ്പൂ​​​ർ ക​​​സ്റ്റം​​​സ് എ​​​ന്നി​​​വ​​​ർ ചേ​​​ർ​​ന്ന് ക​​രി​​പ്പൂ​​ർ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ പി​​​ടി​​​കൂ​​​ടി.

മ​​​ല​​​പ്പു​​​റം പെ​​​രു​​​വ​​​ള​​​ളൂ​​​ർ അ​​​ന്പാ​​​യി വ​​​ള​​​പ്പി​​​ൽ പാ​​​ല​​​മ​​​ഠ​​​ത്തി​​​ൽ ഷ​​​റ​​​ഫു​​​ദീ​​​ൻ (28), കാ​​​സ​​​ർ​​​ഗോ​​​ഡ് ക​​​ള​​​നാ​​​ട് കെ​​​മ്പ​​​ന​​​പ്പാ​​​റ മു​​​ഹ​​​മ്മ​​​ദ് സാ​​​ഹി​​​ർ (26) എ​​​ന്നി​​​വ​​​രി​​​ൽ നി​​​ന്നാ​​​ണു ക​​​റ​​​ൻ​​​സി​​​ക​​​ൾ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ 1.40നു​​​ള​​​ള ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​ന​​​ത്തി​​​ൽ ദു​​​ബാ​​​യി​​​ലേ​​​ക്കു പോ​​​കാ​​​നെ​​​ത്തി​​​യ ഷ​​​റ​​​ഫു​​​ദീ​​​ന്‍റെ ബാ​​​ഗി​​​ൽ നി​​​ന്നു 32 ല​​​ക്ഷ​​​ത്തി​​​ന്‍റെ വി​​​ദേ​​​ശ ക​​​റ​​​ൻ​​​സി​​​ക​​​ളാ​​​ണ് ഡി​​​ആ​​​ർ​​​ഐ സം​​​ഘം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.


19,000 ഖ​​​ത്ത​​​ർ റി​​​യാ​​​ൽ, 66,000 സൗ​​​ദി റി​​​യാ​​​ൽ, 22500 യു​​​എ​​​സ് ഡോ​​​ള​​​ർ എ​​​ന്നീ ക​​റ​​ൻ​​സി​​ക​​ളാ​​ണു ബാ​​​ഗി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചി​​രു​​​ന്ന​​​ത്. പു​​​ല​​​ർ​​​ച്ചെ 1.25ന് ​​​ദു​​​ബാ​​​യി​​​ലേ​​​ക്കു​​​ള​​​ള സ്പൈ​​സ് ജെ​​​റ്റ് വി​​​മാ​​​ന​​​ത്തി​​​ൽ പോ​​​കാ​​​നാ​​ണു മു​​​ഹ​​​മ്മ​​​ദ് സാ​​​ഹി​​​ർ ക​​​രി​​​പ്പൂ​​​രി​​​ലെ​​​ത്തി​​​യ​​ത്. ഇ​​​യാ​​​ളു​​​ടെ ഹാ​​​ൻ​​​ഡ് ബാ​​​ഗി​​​ൽ നി​​​ന്നാ​​​ണു ക​​​സ്റ്റം​​​സ് എ​​​ട്ടു ല​​​ക്ഷ​​​ത്തി​​​ന്‍റെ വി​​​ദേ​​​ശ ക​​​റ​​​ൻ​​​സി​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

4000 ബ്രി​​​ട്ടീ​​​ഷ് പൗ​​​ണ്ട്, 225 ഒ​​​മാ​​​ൻ റി​​​യാ​​​ൽ, 3500 സൗ​​​ദി​​​റി​​​യാ​​​ൽ, 20,500 യു​​​എ​​​ഇ ദ​​ർ​​​ഹം എ​​​ന്നി​​​വ​​​യാ​​ണു പി​​ടി​​ച്ചെ​​ടു​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.