വിദ്യാർഥികളെ നന്മ ശീലിപ്പിക്കാൻ കഴിയുന്നത് അധ്യാപകർക്ക്: പി.​ജെ. കു​ര്യ​ൻ
വിദ്യാർഥികളെ നന്മ ശീലിപ്പിക്കാൻ കഴിയുന്നത് അധ്യാപകർക്ക്: പി.​ജെ. കു​ര്യ​ൻ
Saturday, January 21, 2017 3:10 PM IST
റാ​​ന്നി: മ​​നു​​ഷ്യ​​ത്വ​​വും ന​ന്മ​​യും വി​​ക​​സി​​പ്പി​​ച്ചെ​​ടു​​ക്കാ​​ൻ ക​​ഴി​​യു​​ന്ന​​താ​​ക​​ണം വി​​ദ്യാ​​ഭ്യാ​​സ​​മെ​ന്നു രാ​​ജ്യ​​സ​​ഭാ ഉ​​പാ​​ധ്യ​​ക്ഷ​​ൻ പ്ര​​ഫ.​പി.​​ജെ. കു​​ര്യ​​ൻ. സി​​റ്റാ​​ഡ​​ൽ റ​​സി​​ഡ​​ൻ​​ഷ​ൽ സ്കൂ​​ൾ ര​​ജ​​ത​ജൂ​​ബി​​ലി സ​​മ്മേ​​ള​​ന​​വും ജൂ​​ബി​​ലി അ​​ഡ്മി​​നി​​സ്ട്രേ​​റ്റീ​​വ് ബ്ലോ​​ക്ക് ഉ​​ദ്ഘാ​​ട​​ന​​വും നി​​ർ​​വ​​ഹി​​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ഓ​​രോ മ​​ന​​സി​​ലും ദൈ​​വി​​ക​​മാ​​യ ന​ന്മ​യു​​ടെ ക​​ണി​​ക​​യു​​ണ്ടെ​​ന്നും അ​​തു വ​​ള​​ർ​​ത്തി​​യെ​​ടു​​ക്കാ​​ൻ അ​​ധ്യാ​​പ​​ക​​നി​​ലൂ​​ടെ ന​​ല്ക​​പ്പെ​​ടു​​ന്ന പ​​രി​​ശീ​​ല​​ന​​ത്തി​​ലൂ​​ടെ മാ​​ത്ര​​മേ ക​​ഴി​​യു​​ക​​യു​​ള്ളൂ. - അ​​ദ്ദേ​​ഹം ചൂ​ണ്ടി​ക്കാ​ട്ടി.കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ജൂ​​ബി​​ലി​​യു​​ടെ ഭാ​​ഗ​​മാ​​യി നി​​ർ​​മി​​ച്ചു ന​​ല്കി​​യ ചാ​​രി​​റ്റി ഭ​​വ​​ന​​ങ്ങ​​ളു​​ടെ താ​​ക്കോ​​ൽ കൈ​​മാ​​റ്റം ആ​ന്‍റോ ആ​​ന്‍റ​​ണി എം​​പി​​യും ജൂ​​ബി​​ലി

സു​​വ​​നീ​​ർ പ്ര​​കാ​​ശ​​നം രാ​​ജു ഏ​​ബ്ര​​ഹാം എം​​എ​​ൽ​​എ​​യും നി​​ർ​​വഹി​​ച്ചു.

സ്കൂ​​ൾ മാ​​നേ​​ജിം​​ഗ് ട്ര​​സ്റ്റി ഫാ. ​​ജ​​സ്റ്റി​​ൻ പ​​ഴേ​​പ​​റ​മ്പി​​ൽ, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് ഷീ​​ബി ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​ജോ​​ഷി സെ​​ബാ​​സ്റ്റ്യ​​ൻ റി​​പ്പോ​​ർ​​ട്ട് അ​​വ​​ത​​രി​​പ്പി​​ച്ചു. ഐ​​ഐ​​ടി കാ​​ണ്‍​പൂ​​ർ - ദീ​​പി​​ക ടെ​​ക്‌​കൃ​​തി പ​​രീ​​ക്ഷ​​യി​​ൽ നാ​​ലാം സ്ഥാ​​നം ല​​ഭി​​ച്ച സി​​റ്റ​​ഡ​​ൽ സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​നി ഹെ​​ല​​ൻ എ​​ൽ​​മ മാ​​ത്യു​​വി​​നും 32-ാം സ്ഥാ​​നം ല​​ഭി​​ച്ച അ​​തു​​ല്യ സ​​തീ​​ഷി​​നും രാ​​ജ്യ​​സ​​ഭാ ഉ​​പാ​​ധ്യ​​ക്ഷ​​ൻ പ്ര​​ഫ. പി.​​ജെ. കു​​ര്യ​​ൻ ഉ​​പ​​ഹാ​​രം സ​​മ്മാ​​നി​​ച്ചു. സ്കൂ​​ൾ മാ​​നേ​​ജ​​ർ ഫാ. ​​ബെ​​ന്നി കൊ​​ടി​​മ​​ര​​ത്തും​​മൂ​​ട്ടി​​ൽ സ്വാ​​ഗ​​ത​​വും സ്റ്റാ​​ഫ് സെ​​ക്ര​​ട്ട​​റി കെ.​​വി. സു​​ഭാ​​ഷ് ന​​ന്ദി​​യും പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.