ഒ​മാ​നി​ൽ മലയാളി ബി​സി​ന​സ് പങ്കാളികൾ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നിലയിൽ
ഒ​മാ​നി​ൽ മലയാളി ബി​സി​ന​സ് പങ്കാളികൾ      ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ  മ​രി​ച്ച നിലയിൽ
Saturday, January 21, 2017 3:22 PM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: ഒ​​​മാ​​​നി​​​ൽ മ​​ല​​യാ​​ളി​​ക​​ളാ​​യ ബി​​​സി​​​ന​​​സ് പങ്കാളികളെ ദു​​​രൂ​​​ഹ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​രി​​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. മൂ​​​വാ​​​റ്റു​​​പു​​​ഴ ആ​​​ട്ടാ​​​യം മു​​​ട​​​വ​​​നാ​​​ശേ​​​രി​​​ൽ മു​​​ഹ​​​മ്മ​​​ദ് (52), ഉ​​​റ​​​വ​​​ക്കു​​​ഴി പു​​​റ്റ​​​മ​​​റ്റ​​​ത്തി​​​ൽ ന​​​ജീ​​​ബ് (49) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ഒ​​​മാ​​​നി​​​ലെ സ​​​ലാ​​​ല​​​യ്ക്കു സ​​​മീ​​​പ​​​മു​​​ള്ള താ​​​മ​​​സ​​​സ്ഥ​​​ല​​​ത്ത് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഒ​​​രാ​​​ളെ മുറിയിലും മ​​​റ്റെ​​​യാ​​​ളെ സ​​​മീ​​​പ​​​ത്തെ കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ താ​​​ഴെ​​​യു​​​മാ​​​ണു മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ട​​​ത്. ഇ​​​വ​​​ർ സ​​​ലാ​​​ല​​​യി​​​ൽ ക്ര​​​ഷ​​​ർ യൂ​​​ണി​​​റ്റ് ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.

ഒ​​​രു വ​​​ർ​​​ഷം മു​​​ന്പ് നി​​​ർ​​​മാ​​​ണം ആ​​​രം​​​ഭി​​​ച്ച ക്ര​​​ഷ​​​ർ യൂ​​​ണി​​​റ്റി​​​ന്‍റെ ട്ര​​​യ​​​ൽ ശ​​​നി​​​യാ​​​ഴ്ച ന​​​ട​​​ന്നി​​​രു​​​ന്നു. ഒ​​​രാ​​​ളെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ശേ​​​ഷം മ​​റ്റെ​​യാ​​​ൾ ജീ​​വ​​നൊ​​ടു​​ക്കി​​യെ​​ന്ന സൂ​​​ച​​​ന​​​യാ​​​ണു പോ​​​ലീ​​​സി​​​നു ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. നേ​​​ര​​​ത്തെ ആ​​​ട്ടാ​​​യ​​​ത്ത് ക്ര​​​ഷ​​​ർ യൂ​​​ണി​​​റ്റ് ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഹ​​​മ്മ​​​ദ്. വീ​​​ടി​​​നു സ​​​മീ​​​പം ഹോ​​​ളോ​​​ബ്രി​​​ക്സ് മാ​​​നു​​​ഫാ​​​ക്ച​​​റിം​​​ഗ് യൂ​​​ണി​​​റ്റ് ന​​​ട​​​ത്തി വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു ന​​​ജീ​​​ബ്. ഇ​​​രു​​​വ​​​രും ചേ​​​ർ​​​ന്ന് ഒ​​​ന്ന​​​ര വ​​​ർ​​​ഷം മു​​മ്പാ​​​ണ് ഒ​​​മാ​​​നി​​​ൽ ക്ര​​​ഷ​​​ർ യൂ​​​ണി​​​റ്റ് തു​​​ട​​​ങ്ങാ​​​നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു തു​​​ട​​​ക്കം കു​​​റി​​​ച്ച​​​ത്.

സ​​​ൽ​​​മ​​​യാ​​​ണ് മു​​​ഹ​​​മ്മ​​​ദി​​​ന്‍റെ ഭാ​​​ര്യ. മ​​​ക്ക​​​ൾ: ലു​​​ഖ്മാ​​​ൻ, മു​​​ഹ​​​സി​​​ന, അ​​​ധി​​​നാ​​​ൻ. ന​​​ജീ​​​ബി​​​ന്‍റെ ഭാ​​​ര്യ ഹ​​​സ​​​ൻ ബീ​​​ഗം. മ​​​ക്ക​​​ൾ: അ​​​മീ​​​ൻ മു​​​ഹ​​​മ്മ​​​ദ്, അ​​​ൽ​​​ക്കാ ഫാ​​​ത്തി​​​മ, അ​​​ലീ​​​ന മീ​​​ര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.