ആളൊഴിഞ്ഞ വീട്ടില്‍ യുവാവിന്‍റെ മൃതദേഹം
Monday, January 23, 2017 2:47 PM IST
മ​ങ്കൊ​മ്പ്: ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം​വാ​ര്‍ഡ് അ​ശ്വ​തി ഭ​വ​ന​ത്തി​ല്‍ രാ​ജ​പ്പ​ന്‍റെ മ​ക​ന്‍ രാ​ജേ​ഷി​നെ​യാ​ണ് (30) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ മൂ​ന്നോ​ടെ മാ​ത്തൂ​ര്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ ദു​ര്‍ഗ​ന്ധം വ​മി​ക്കു​ന്ന നി​ല​യി​ൽ നാ​ട്ടു​കാ​ര്‍ മൃ​ത​ദേ​ഹം​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. നെ​ടു​മു​ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.​മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു​മാ​റ്റി. മാ​താ​വ് : മ​ണി​യ​മ്മ. സ​ഹോ​ദ​രി: രാ​ജി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.