റ​ബ​ർ വി​ലസ്ഥി​ര​താ പ​ദ്ധ​തി​യി​ൽ 84.71 കോ​ടി രൂപ കു​ടി​ശി​ക
റ​ബ​ർ വി​ലസ്ഥി​ര​താ പ​ദ്ധ​തി​യി​ൽ 84.71 കോ​ടി രൂപ കു​ടി​ശി​ക
Monday, January 23, 2017 2:59 PM IST
കോ​​ട്ട​​യം: റ​​ബ​​ർ വി​​ല ആ​​ർ​​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡി​​ന് 150 രൂ​​പ​​യി​​ലെ​​ത്തി​​യ​​തോ​​ടെ സ​​ർ​​ക്കാ​​ർ വി​​ല​​സ്ഥി​​ര​​താ സ​​ഹാ​​യ പ​​ദ്ധ​​തി​​യു​​ടെ കാ​​ലാ​​വ​​ധി തീ​​ർ​​ന്നെ​​ങ്കി​​ലും 2016 ജൂ​​ലൈ മു​​ത​​ലു​​ള്ള ര​​ണ്ടാം​​ഘ​​ട്ടം പ​​ദ്ധ​​തി​​യി​​ൽ ക​​ർ​​ഷ​​ക​​ർ​​ക്ക് ന​​ൽ​​കാ​​ൻ 84.71 കോ​​ടി രൂ​​പ കു​​ടി​​ശി​​ക.

ക​​ഴി​​ഞ്ഞ സം​​സ്ഥാ​​ന ബ​​ജ​​റ്റി​​ൽ 500 കോ​​ടി രൂ​​പ​​യാ​​ണു റ​​ബ​​ർ വി​​ല​​സ്ഥി​​ര​​താ പ​​ദ്ധ​​തി​​യി​​ൽ വ​​ക​​യി​​രു​​ത്തി​​യ​​ത്. ഈ ​​തു​​ക​​യി​​ൽ​​നി​​ന്ന് ഒ​​ന്നാം​​ഘ​​ട്ടം പ​​ദ്ധ​​തി​​യി​​ൽ ബാ​​ക്കി വ​​ന്ന ബി​​ല്ലു​​ക​​ളി​​ലേ​​ക്ക് 296 കോ​​ടി രൂ​​പ​​യും ര​​ണ്ടാം​​ഘ​​ട്ടം ബി​​ല്ലു​​ക​​ളി​​ൽ 27 കോ​​ടി കോ​​ടി രൂ​​പ​​യും ഉ​​ൾ​​പ്പെ​​ടെ 323 കോ​​ടി രൂ​​പ ചെ​​ല​​വ​​ഴി​​ച്ചി​​ട്ടു​​ണ്ട്. പ​​ദ്ധ​​തി​​യി​​ൽ 177 കോ​​ടി രൂ​​പ ബാ​​ക്കി​​യു​​ണ്ട്.
2015 ജൂ​​ലൈ​​യി​​ൽ ആ​​രം​​ഭി​​ച്ച സ​​ഹാ​​യ പ​​ദ്ധ​​തി​​യി​​ൽ ആ ​​വ​​ർ​​ഷം 3.66 ല​​ക്ഷം ക​​ർ​​ഷ​​ക​​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്തു. 2016 ജൂ​​ലൈ​​യി​​ൽ തു​​ട​​ങ്ങി​​യ ര​​ണ്ടാം​​ഘ​​ട്ട​​ത്തി​​ൽ പു​​തു​​താ​​യി 70,000 പേ​​ർ കൂ​​ടി ര​​ജി​​സ്റ്റ​​ർ​ചെ​​യ്തു.


ര​​ണ്ടു​​ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യി ആ​​കെ 4.36 ല​​ക്ഷം ക​​ർ​​ഷ​​ക​​രാ​ണു വി​​ല​​സ്ഥി​​ര​​താ​​പ​​ദ്ധ​​തി​​യി​​ലു​​ള്ള​​ത്. ര​​ണ്ടാം​​ഘ​​ട്ടം ഷീ​​റ്റും ലാ​​റ്റ​​ക്സും വി​​റ്റ വ​​ക​​യി​​ൽ 6.7 ല​​ക്ഷം ബി​​ല്ലു​​ക​​ളാ​​ണു സ​​ഹാ​​യ​​ത്തി​​നാ​​യി അ​​പ് ലോ​​ഡ് ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. 2016 ന​​വം​​ബ​​ർ ര​​ണ്ടാം​​വാ​​രം വ​​രെ അ​​പ് ലോ​​ഡ് ചെ​​യ്ത ബി​​ല്ലു​​ക​​ൾ​​ക്കു​​ള്ള സ​​ഹാ​​യ​​മാ​​ണു ബാ​​ങ്കി​​ൽ എ​​ത്തി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്.
അ​​പ് ലോ​​ഡ് ചെ​​യ്ത നാ​​ലു ല​​ക്ഷം ബി​​ല്ലു​​ക​​ൾ സ​​ഹാ​​യ​​ത്തി​​നാ​​യി പ​​രി​​ഗ​​ണി​​ക്കാ​​നു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.