വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാകണം: മാർ പെരുന്തോട്ടം
വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാകണം: മാർ പെരുന്തോട്ടം
Monday, January 23, 2017 3:14 PM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ജാ​ഗ്ര​താ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം നി​ർ​വ​ഹി​ച്ചു. എ​യ്ഡ​ഡ് സ്വാ​ശ്ര​യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കു സ​ത്വ​ര പ​രി​ഹാ​ര​മു​ണ്ടാ​ക​ണ​മെ​ന്നും ക്രൈ​സ്ത​വ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നേ​രേ​യു​ള്ള നി​ല​പാ​ടു​ക​ളും അ​തി​ക്ര​മ​ങ്ങ​ളും അ​പ​ല​പ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​ഭ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും വി​ശ്വാ​സ​വി​രു​ദ്ധ ശ​ക്തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ് പ്ര​തി​ക​രി​ക്കാ​നും വി​ശ്വാ​സി​ക​ൾ ജാ​ഗ്ര​ത​പു​ല​ർ​ത്ത​ണ​മെ​ന്ന് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ ആ​ഹ്വാ​നം​ചെ​യ്തു.


നി​യു​ക്ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ മാ​ർ​ഗ​നി​ർ​ദേ​ശ​ ​പ്ര​സം​ഗം ന​ട​ത്തി. സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി​ജ​ന​റാ​ൾ​മാ​രാ​യ റ​വ.​ഡോ.​ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ, റ​വ.​ഡോ.​ജ​യിം​സ് പാ​ല​യ്ക്ക​ൽ, റ​വ.​ഡോ.​മാ​ണി പു​തി​യി​ടം, പി​ആ​ർ​ഒ ജോ​ജി ചി​റ​യി​ൽ, ജാ​ഗ്ര​താ​സ​മി​തി കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ.​ആ​ന്‍റ​ണി ത​ല​ച്ച​ല്ലൂ​ർ, പ്ര​ഫ.​ജെ.​സി.​മാ​ട​പ്പാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. റ​വ.​ഡോ.​ടോം പു​ത്ത​ൻ​ക​ളം, റ​വ.​ഡോ.​വ​ർ​ഗീ​സ് താ​ന​മാ​വു​ങ്ക​ൽ, ഫാ.​ഫി​ലി​പ് ത​യ്യി​ൽ, ജോ​ർ​ജ് വ​ർ​ഗീ​സ്, കെ.​വി.​സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.