വി​ദേ​ശ ട്രോ​ള​റു​ക​ളു‌ടെ ആ​ഴ​ക്ക​ട​ൽ മ​ത്സ്യബ​ന്ധ​നം: ഹർജിയിൽ ഹൈക്കോടതി വി​ശ​ദീ​ക​ര​ണം തേ​ടി
വി​ദേ​ശ ട്രോ​ള​റു​ക​ളു‌ടെ ആ​ഴ​ക്ക​ട​ൽ മ​ത്സ്യബ​ന്ധ​നം: ഹർജിയിൽ ഹൈക്കോടതി വി​ശ​ദീ​ക​ര​ണം തേ​ടി
Monday, January 23, 2017 3:48 PM IST
കൊ​​​ച്ചി: വി​​​ദേ​​​ശ ട്രോ​​​ള​​​റു​​​ക​​​ൾ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി ആ​​​ഴ​​​ക്ക​​​ട​​​ൽ മ​​​ത്സ്യ​​ബ​​​ന്ധ​​​നം ന​​​ട​​​ത്തു​​​ന്ന​​​തു ത​​​ട​​​യ​​​ണ​​​മെ​​​ന്ന ഹ​​​ർ​​​ജി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ​​​യും വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി. ഹ​​​ർ​​​ജി ഫെ​​​ബ്രു​​​വ​​​രി ആ​​​റി​​​ന് വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

കൊ​​​ല്ലം സ്വ​​​ദേ​​​ശി എം.​​​കെ. സ​​​ലിം ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​ൻ ക​​​ന്പ​​​നി​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ത്ത വി​​​ദേ​​​ശ ട്രോ​​​ള​​​റു​​​ക​​​ൾ ആ​​​ഴ​​​ക്ക​​​ട​​​ലി​​​ൽ​​നി​​​ന്നു പി​​​ടി​​​കൂ​​​ടു​​​ന്ന മ​​​ത്സ്യം റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ വ​​​ൻ​​​കി​​​ട വി​​​ദേ​​​ശ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നും ഇ​​​തി​​​നു ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ങ്കി​​​ൽ മ​​​ത്സ്യം ഇ​​​ന്ത്യ​​​ൻ തു​​​റ​​​മു​​​ഖ​​​ത്തെ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് വ്യ​​​വ​​​സ്ഥ. ഇ​​​തു പാ​​​ലി​​​ക്കാ​​​തെ വി​​​ദേ​​​ശ ട്രോ​​​ള​​​റു​​​ക​​​ൾ നേ​​​രി​​​ട്ട് വ​​​ൻ​​​കി​​​ട ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് ആ​​​ഴ​​​ക്ക​​​ട​​​ലി​​​ൽ വ​​​ച്ച് മ​​​ത്സ്യം കൈ​​​മാ​​​റു​​​ക​​​യാ​​​ണെ​​​ന്ന് ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ൻ ആ​​​രോ​​​പി​​​ക്കു​​​ന്നു.

വ്യാ​​​ജ ഇ​​​ന്ത്യ​​​ൻ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ പേ​​​രി​​​ലാ​​​ണ് വി​​​ദേ​​​ശ ട്രോ​​​ള​​​റു​​​ക​​​ൾ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ൽ നി​​​ന്ന് അ​​​നു​​​മ​​​തി നേ​​​ടി​​​യ​​​തെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.