മ​ഹാ​രാ​ജാ​സ് ഹോ​സ്റ്റ​ൽ: സ​മ​രം അ​വ​സാ​നി​പ്പി​ക്കും
Tuesday, January 24, 2017 3:36 PM IST
കൊ​​​ച്ചി: മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ൽ ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ ഹോ​​​സ്റ്റ​​​ൽ (​എം​​​സി​​​ആ​​​ർ​​​വി) വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​യു​​​ക്ത വി​​​ദ്യാ​​​ർ​​​ഥി സം​​​ഘ​​​ട​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​വ​​​ന്ന സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ധാ​​​ര​​​ണ​​​യാ​​​യി. ​ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ഇ​​​ന്ന​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​നേ​​​താ​​​ക്ക​​​ളും കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ൽ സ​​​മ​​​വാ​​​യ​​​മു​​​ണ്ടാ​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ധാ​​​ര​​​ണ​​​യാ​​​യി​​​ട്ടു​​​ള്ള​​​ത്.


കോ​​ള​​ജി​​ൽ വി​​ദ്യാ​​ർ​​ഥിവി​​രു​​ദ്ധ​​നി​​ല​​പാ​​ടു​​ക​​ളെ​​ടു​​ക്കു​​ന്ന പ്രി​​​ൻ​​​സി​​​പ്പ​​​ൽ രാ​​​ജി​​​വ​​യ്​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള എ​​​സ്എ​​​ഫ​​​ഐ​​​യു​​​ടെ പ്ര​​​തി​​​ഷേ​​​ധം തു​​​ട​​​രും.
ഈ ​​​ആ​​​വ​​​ശ്യ​​​മു​​​ന്ന​​​യി​​​ച്ച് ഇ​​​ന്ന് കോ​​​ള​​​ജി​​​ൽ എ​​​സ്എ​​​ഫ്ഐ മ​​​നു​​​ഷ്യ​​​ച​​​ങ്ങ​​​ല തീ​​​ർ​​​ക്കും. ഇ​​ന്ന​​ലെ ന​​ട​​ന്ന ച​​ർ​​ച്ച​​യി​​ൽ പ്രി​​​ൻ​​​സി​​​പ്പ​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​ന്നി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.