ഗ​വേ​ഷ​ണ പ​ദ്ധ​തി​ക്ക് അം​ഗീ കാ​രം
Tuesday, January 24, 2017 3:50 PM IST
കോട്ടയം: എം​ജി യൂണിവേഴ്സിറ്റി നാ​നോ സ​യ​ൻ​സ് സെ​ന്‍റ​റി​ന്‍റെ പു​തി​യ ഗ​വേ​ഷ​ണ പ​ദ്ധ​തി​ക്ക് കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ അം​ഗീ​കാ​രം ഡോ ​ന​ന്ദ​കു​മാ​ർ ക​ള​രി​ക്ക​ലി​ന്‍റെ ഡി​സൈ​ൻ ആ​ൻ​ഡ് അ​പ്ലി​ക്കേ​ഷ​ൻ​സ് ഓ​ഫ് മാ​ഗ്ന​റ്റി​ക്ക​ലി റെ​സ്പോ​ണ്‍​സീ​വ് സെ​ൽ​ഫ് അ​സം​ബി​ൾ​ഡ് പോ​ളി​മ​ർ നാ​നോ കോ​മ്പോ​സി​റ്റ്സ്ന് പ്രോ​ജ​ക്ടി​ന് കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചു.


മി​നി​സ്ട്രി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യു​ടെ നാ​നോ​മി​ഷ​ൻ വിം​ഗി​ന്‍റെ കീ​ഴി​ലു​ള്ള പ്ര​സ്തു​ത പ്രോ​ജ​ക്ടി​നു 2,23,45,200/ (ര​ണ്ടു കോ​ടി ഇ​രു​പ​ത്തി മൂ​ന്നു ല​ക്ഷ​ത്തി നാ​ൽ​പ​ത്തി അ​യ്യാ​യി​ര​ത്തി ഇ​രു​നൂ​റ്) രൂ​പ​യാ​ണ് അ​ട​ങ്ക​ൽ തു​ക. എം​ജി യൂ​ണി​വേ​ഴ്സി​റ്റി നാ​നോ സ​യ​ൻ​സ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന മി​ക​വി​ന്‍റെ അം​ഗീ​കാ​ര​മാ​ണ് ഈ ​ഗ​വേ​ഷ​ണ പ​ദ്ധ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.