മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീത്ത നൂറി​ന്‍റെ നിറവിൽ
മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീത്ത  നൂറി​ന്‍റെ നിറവിൽ
Saturday, February 18, 2017 2:02 PM IST
മാ​​രാ​​മ​​ണ്‍: ഏ​​പ്രി​​ൽ 27ന് ​​നൂ​​റാം ജന്മദി​​നം ആ​​ഘോ​​ഷി​​ക്കു​​ന്ന ഡോ.​​ഫി​​ലി​​പ്പോ​​സ് മാ​​ർ ക്രി​​സോ​​സ്റ്റം വ​​ലി​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യ്ക്ക് 122 -ാമ​​ത് മാ​​രാ​​മ​​ണ്‍ ക​​ണ്‍​വ​​ൻ​​ഷ​​ൻ ആ​​ദ​​രം അ​​ർ​​പ്പി​​ച്ചു.

ഇ​​ന്ന​​ലെ രാ​​വി​​ല​​ത്തെ യോ​​ഗ​​ത്തി​​ലാ​​ണ് വ​​ലി​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യ്ക്ക് ആ​​ശം​​സ​​ക​​ൾ കൈ​​മാ​​റി​​യ​​ത്. ഡോ.​​ ജോ​​സ​​ഫ് മാ​​ർ​​ത്തോ​​മ്മാ മെ​​ത്രാ​​പ്പോ​​ലീ​​ത്ത അ​​ദ്ദേ​​ഹ​​ത്തി​​ന് സ​​ഭ​​യു​​ടെ​​യും ക​​ണ്‍​വ​​ൻ​​ഷ​​ന്‍റെ​​യും ആ​​ശം​​സ​​ക​​ൾ കൈ​​മാ​​റി.

മാ​​ർ​​ത്തോ​​മ്മാ സു​​വി​​ശേ​​ഷ​​പ്ര​​സം​​ഗ​​സം​​ഘം ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ൽ ഏ​​റ്റെ​​ടു​​ക്കു​​ന്ന മി​​ഷ​​ൻ പ്രോ​​ജ​​ക്ട് മാ​​ർ ക്രി​​സോ​​സ്റ്റം ജ​ന്മ​​ശ​​താ​​ബ്ദി പ്രോ​​ജ​​ക്ടാ​​യി​​രി​​ക്കു​​മെ​ന്നു മെ​​ത്രാ​​പ്പോ​​ലീ​​ത്ത അ​​റി​​യി​​ച്ചു.

ഡോ.​​യു​​യാ​​ക്കിം മാ​​ർ കൂ​​റി​​ലോ​​സ് എ​​പ്പി​​സ്കോ​​പ്പ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു.

മാ​​ർ​​ത്തോ​​മ്മാ സ​​ഭ​​യി​​ലെ ബി​​ഷ​​പ്പു​​മാ​​രെ കൂ​​ടാ​​തെ ക​​ൽ​​ദാ​​യ സു​​റി​​യാ​​നി സ​​ഭാ​​ധ്യ​​ക്ഷ​​ൻ മാ​​ർ അ​​പ്രേം മെ​​ത്രാ​​പ്പോ​​ലീ​​ത്ത, തൊ​​ഴി​​യൂ​​ർ സ്വ​​ത​​ന്ത്ര സു​​റി​​യാ​​നി സ​​ഭാ​​ധ്യ​​ക്ഷ​​ൻ സി​​റി​​ൽ മാ​​ർ ബ​​സേ​​ലി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത, രാ​​ജ്യ​​സ​​ഭ ഉ​​പാ​​ധ്യ​​ക്ഷ​​ൻ പ്ര​​ഫ.​​പി.​​ജെ. കു​​ര്യ​​ൻ, മ​​ന്ത്രി മാ​​ത്യു ടി.​​ തോ​​മ​​സ് തു​​ട​​ങ്ങി​​യ​​വ​​രും യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.