എസ്എംഇ: കെഎസ്‌യു സമരം വ്യാപിപ്പിക്കും
Saturday, February 18, 2017 2:34 PM IST
കോ​​ട്ട​​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ കീ​​ഴി​​ലു​​ള്ള എ​​സ്എം​​ഇ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ഭാ​​വി സം​​ര​​ക്ഷി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു കെ​എ​​സ്‌​യു ​ന​​ട​​ത്തി​​വ​​രു​​ന്ന സ​​മ​​രം നി​​യ​​മ​​സ​​ഭ​​യ്ക്ക​​ക​​ത്തും പു​​റ​​ത്തും വ്യാ​​പി​​പ്പി​​ക്കാ​​ൻ തീ​​രു​​മാ​​നം. ചൊ​​വ്വാ​​ഴ്ച കെ​​യു​​എ​​ച്ച്എ​​സ് സ​​ർ​​വ​​ക​​ലാ​​ശാ​​ലാ ആ​​സ്ഥാ​​ന​​ത്തേ​​ക്കും ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി​യോ​​ഗം ന​​ട​​ക്കു​​ന്ന സെ​​ക്ര​​ട്ട​​റി​​യേ​​റ്റി​​ലേ​​ക്കും കെ​എ​​സ്‌​യു​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ മാ​​ർ​​ച്ച് ന​​ട​​ത്തും. വ്യാ​​ഴാ​​ഴ്ച​​യാ​​ണ് ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി യോ​​ഗം.


കോ​​ട്ട​​യം ക​​ള​​ക്ട​​റേ​​റ്റ് പ​​ടി​​ക്ക​​ൽ കെ​എ​സ്‌​യു ​ന​​ട​​ത്തി വ​​രു​​ന്ന അ​​നി​​ശ്ചി​​ത​​കാ​​ല സ​​മ​​രം നാ​​ലു ദി​​വ​​സം പൂ​​ർ​​ത്തി​​യാ​​യി. ഇ​​ന്ന​​ലെ സ​​മ​​ര​​പ​​ന്ത​​ലി​​ൽ എ​​ത്തി​​യ മു​​ൻ എം​​എ​​ൽ​​എ ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ളെ അ​​ഭി​​വാ​​ദ്യം​ചെ​​യ്തു. മ​​ന്ത്രി​​മാ​​രെ മ​​റി​​ക​​ട​​ക്കു​​ന്ന ഉ​​ന്ന​​താ​​ധി​​കാ​​ര കേ​​ന്ദ്ര​​ങ്ങ​​ളാ​​യി ചി​​ല ഉ​​ദ്യോ​​ഗ​​സ്ഥ​​ർ മാ​​റു​​ന്ന​​തു കേ​​ര​​ള​​ത്തി​​ന് അ​​പ​​മാ​​ന​​മാ​​ണെ​​ന്ന് അദ്ദേഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.